1 SAMUELA 27:8-12

1 SAMUELA 27:8-12 MALCLBSI

ഈജിപ്തിലേക്കുള്ള വഴിയിൽ ശൂർവരെയുള്ള ദേശത്തു പാർത്തിരുന്ന ഗെശൂര്യരെയും ഗെസ്രീയരെയും അമാലേക്യരെയും ദാവീദ് അനുയായികളുമൊത്ത് ആക്രമിച്ചു; ദാവീദ് ആ ദേശം നശിപ്പിച്ചു. സ്‍ത്രീകളെയോ പുരുഷന്മാരെയോ ശേഷിപ്പിച്ചില്ല. അവർ കൊള്ളയടിച്ച ആടുമാടുകൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്ത്രങ്ങൾ എന്നിവയുമായി ആഖീശിന്റെ അടുക്കൽ മടങ്ങിവന്നു. നിങ്ങളുടെ ആക്രമണം ഇന്ന് എവിടെ ആയിരുന്നു എന്ന് ആഖീശ് ചോദിക്കുമ്പോഴെല്ലാം: യെഹൂദായ്‍ക്കു തെക്കെന്നോ, യെരഹ്‍മേല്യർക്കു തെക്കെന്നോ, കേന്യർക്കു തെക്കെന്നോ ദാവീദ് മറുപടി പറയുമായിരുന്നു. ദാവീദിന്റെയും അനുയായികളുടെയും പ്രവൃത്തികൾ ഗത്തിൽ ആരും അറിയാൻ ഇടയാകരുതെന്നു കരുതി അവർ ആക്രമിക്കുന്ന സ്ഥലങ്ങളിൽ സ്‍ത്രീപുരുഷന്മാരെയെല്ലാം സംഹരിക്കുക പതിവായിരുന്നു. ഫെലിസ്ത്യരുടെ നാട്ടിൽ പാർത്തിരുന്ന കാലമത്രയും ദാവീദ് അങ്ങനെതന്നെ പ്രവർത്തിച്ചു. ആഖീശ് ദാവീദിനെ വിശ്വസിച്ചു. അയാൾ ചിന്തിച്ചു: “ഇസ്രായേല്യരായ സ്വജനങ്ങളുടെ കഠിനമായ വെറുപ്പ് ഇവൻ സമ്പാദിച്ചിരിക്കുകയാണ്. അതുകൊണ്ട് അവൻ എന്നും എന്റെ ദാസനായിരുന്നുകൊള്ളും.”

1 SAMUELA 27 വായിക്കുക