1 CHRONICLE 4
4
യെഹൂദായുടെ വംശജർ
1യെഹൂദായുടെ മറ്റു പുത്രന്മാർ: പേരെസ്, ഹെസ്രോൻ, കർമ്മി, ഹൂർ, ശോബൽ. 2ശോബലിന്റെ പുത്രൻ രെയായായുടെ പുത്രനാണ് യഹത്ത്. യഹത്തിന്റെ പുത്രന്മാർ: അഹൂമായി, ലാഹദ്. ഇവരാണ് സോരത്യ കുടുംബങ്ങൾ. 3ഏതാമിന്റെ സഹോദരന്മാർ: ജെസ്രീൽ, ഇശ്മാ, ഇദ്ബാശ്. ഇവരുടെ സഹോദരിയാണ് ഹസ്സെലൊല്പോനി. 4ബേത്ലഹേമിന്റെ പിതാവായ എഫ്രാത്തായുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ: ഗെദോരിന്റെ പിതാവായ പെനൂവേൽ, ഹൂശയുടെ പിതാവായ ഏസെർ. 5തെക്കോവയുടെ പിതാവായ അശ്ഹൂരിനു ഹേലാ, നയരാ എന്നു രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു. 6നയരായിൽ അഹുസ്സാം, ഹേഫെർ, തേമനി, ഹായഹസ്താരി എന്നിവരും 7ഹേലായിൽ സേരെത്ത്, ഇസോഹർ, എത്നാൻ എന്നിവരും ജനിച്ചു. 8ആനൂബ്, സോബേബാ എന്നിവരും ഹാരൂമിന്റെ മകനായ അഹർഹേലിന്റെ ഗോത്രങ്ങളും കോസിന്റെ സന്തതികളാണ്. 9യബ്ബേസ്, തന്റെ സഹോദരന്മാരെക്കാൾ ബഹുമാന്യനായിരുന്നു. “ഞാൻ അവനെ വേദനയോടെ പ്രസവിച്ചു” എന്നു പറഞ്ഞ് അവന്റെ അമ്മ അവനെ യബ്ബേസ് എന്നു വിളിച്ചു. 10അയാൾ ഇസ്രായേലിന്റെ ദൈവത്തോടു പ്രാർഥിച്ചു: “അവിടുന്ന് എന്നെ അനുഗ്രഹിച്ച് എന്റെ അതിര് വിസ്തൃതമാക്കണമേ. അവിടുത്തെ കരം എന്റെകൂടെ ഇരിക്കുകയും അനർഥത്തിൽനിന്ന് എന്നെ കാത്തുകൊള്ളുകയും ചെയ്യണമേ”. അയാളുടെ അപേക്ഷ ദൈവം കേട്ടു.
ഇതര കുടുംബ പട്ടിക
11ശൂഹയുടെ സഹോദരൻ കെലൂബിന്റെ പുത്രൻ മെഹീർ; അവന്റെ പുത്രൻ എസ്തോൻ, 12എസ്തോന്റെ പുത്രന്മാർ: ബേത്ത്-രാഫാ, പാസേഹാ, ഈർനാഹാശിന്റെ പിതാവായ തെഹിന്നാ; ഇവർ രേഖാനിവാസികളാണ്. 13കെനസിന്റെ പുത്രന്മാർ: ഒത്നീയേൽ, സെരായാ; ഒത്നീയേലിന്റെ പുത്രന്മാർ: ഹഥത്ത്, മെയോനോഥയി; മെയോനോഥയിയുടെ പുത്രൻ ഒഫ്രാ. 14സെരായായുടെ പുത്രൻ ഗേ-ഹാരാശീമിന്റെ പിതാവായ യോവാബ്. അവർ കരകൗശലപ്പണിക്കാർ ആയിരുന്നു. 15യെഫുന്നെയുടെ പുത്രനായ കാലേബിന്റെ പുത്രന്മാർ: ഈരൂ, ഏലാ, നായം; ഏലായുടെ പുത്രൻ കെനസ്, 16യെഹലലേലിന്റെ പുത്രന്മാർ: സീഫ്, സീഫാ, തീര്യ, അസരെയേൽ. 17എസ്രായുടെ പുത്രന്മാർ: യേഥെർ, മേരെദ്, ഏഫെർ, യാലോൻ. മേരെദിന് ഫറവോന്റെ മകളായ തന്റെ ഭാര്യ ബിഥിയായിൽ മിര്യാം, ശമ്മ, എസ്തെമോവയുടെ പിതാവായ ഇശ്ബഹ് എന്നിവർ ജനിച്ചു. 18മേരെദിന് യെഹൂദാഗോത്രക്കാരിയായ ഒരു ഭാര്യയും ഉണ്ടായിരുന്നു. ഗെദോരിന്റെ പിതാവായ യേരെദ്, സോഖോവിന്റെ പിതാവായ ഹേബെർ, സാനോഹായുടെ പിതാവായ യെക്കൂഥീയേൽ എന്നിവർ അവരിൽ ജനിച്ച പുത്രന്മാരായിരുന്നു. 19നഹമിന്റെ സഹോദരിയെ ഹോദീയാ വിവാഹം കഴിച്ചു. അവരുടെ പുത്രന്മാരാണ് ഗർമ്മ്യനായ കെയീലായുടെ പിതാവ്, മയഖാത്യനായ എസ്തെമോവ എന്നിവർ. 20ശിമോന്റെ പുത്രന്മാർ: അമ്നോൻ, രിന്നാ, ബെൻ-ഹാനാൻ, തീലോൻ. ഇശിയുടെ പുത്രന്മാർ: സോഹേത്ത്, ബെൻ-സോഹേത്ത്.
ശേലായുടെ പിൻതലമുറക്കാർ
21യെഹൂദായുടെ മകനായ ശേലായുടെ പുത്രന്മാർ: ലേഖായുടെ പിതാവായ ഏർ, മാരേശായുടെ പിതാവായ ലാദാ, ബേത്ത്-അശ്ബെയയിൽ നെയ്ത്തുജോലി ചെയ്യുന്നവരുടെ ഗോത്രങ്ങൾ; യോക്കീം, 22കോസേബനിവാസികൾ, യോവാശ്, മോവാബ് ഭരിക്കുകയും പിന്നീടു ബേത്ലഹേമിലേക്ക് മടങ്ങിപ്പോകുകയും ചെയ്ത സാരാഫ്. ഈ രേഖകൾ പുരാതനമാണ്. 23ഇവർ നെതായീമിലും, ഗെദേരായിലും പാർത്തിരുന്ന കുശവന്മാരാണ്. ഇവർ രാജാവിനുവേണ്ടി ജോലി ചെയ്തു.
ശിമെയോന്റെ വംശജർ
24ശിമെയോന്റെ പുത്രന്മാർ: നെമൂവേൽ, യാമീൻ, 25യാരീബ്, സേരഹ്, ശൗൽ. ശൗലിന്റെ പുത്രൻ ശല്ലൂം; അവന്റെ പുത്രൻ മിബ്ശാം, മിബ്ശാമിന്റെ പുത്രൻ മിശ്മ. 26അയാളുടെ പുത്രൻ ഹമ്മൂവേൽ, ഹമ്മൂവേലിന്റെ പുത്രൻ സക്കൂർ, അയാളുടെ പുത്രൻ ശിമെയി. 27ശിമെയിക്കു പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നു. അയാളുടെ സഹോദരന്മാർക്ക് മക്കൾ അധികം ഇല്ലാതിരുന്നതുകൊണ്ട് അവർ യെഹൂദാഗോത്രക്കാരെപ്പോലെ പെരുകിയില്ല. 28അവർ ബേർ-ശേബ, മോലാദാ, ഹസർ-ശൂവാൽ, 29ബിൽഹാ, ഏസെം, തോലാദ്, ബെഥൂവേൽ, 30ഹൊർമ്മ, സിക്ലാഗ്, ബേത്ത്-മർക്കാബോത്ത്, 31ഹസർ-സൂസീം, ബേത്ത്-ബിരി, ശയരീം എന്നിവിടങ്ങളിൽ പാർത്തു. ദാവീദിന്റെ ഭരണകാലംവരെ ഇവ അവരുടെ പട്ടണങ്ങൾ ആയിരുന്നു. 32ഏതാം, അയീൻ, രിമ്മോൻ, തോഖെൻ, ആശാൻ എന്നീ അഞ്ചു പട്ടണങ്ങളും 33ബാൽവരെ അവയോടു ചേർന്ന ഗ്രാമങ്ങളും അവരുടെ വാസസ്ഥലങ്ങളായിരുന്നു. അവർ തങ്ങളുടെ വംശാവലി രേഖപ്പെടുത്തിയിരുന്നു. 34മെശോബാബ്, യമ്ലേക്, അമസ്യായുടെ പുത്രൻ യോശാ, യോവേൽ, 35അസീയേലിന്റെ പ്രപൗത്രനും സെരായായുടെ പൗത്രനും, യോശിബ്യായുടെ പുത്രനുമായ യേഹൂ. 36എല്യോവേനായി, യയക്കോബാ, യെശോഹായാ, അസായാ, അദീയേൽ, യസീമീയേൽ, 37ബെനായാ, ശെമെയായുടെ പ്രപൗത്രനും സിമ്രിയുടെ പൗത്രനും അല്ലോന്റെ പുത്രനുമായ ശിഫിയുടെ പുത്രൻ സീസാ; 38ഇവർ തങ്ങളുടെ കുലങ്ങളിൽ പ്രഭുക്കന്മാരായിരുന്നു. അവരുടെ പിതൃഭവനക്കാർ വളരെ വർധിച്ചിരുന്നു. 39ആട്ടിൻപറ്റങ്ങൾക്ക് മേച്ചിൽസ്ഥലങ്ങൾ അന്വേഷിച്ചു താഴ്വരയുടെ കിഴക്കു ഗെദോർ കവാടംവരെ അവർ യാത്രചെയ്തു. 40അവിടെ സമൃദ്ധമായ മേച്ചിൽസ്ഥലങ്ങൾ കണ്ടെത്തി. ദേശം വിസ്തൃതവും പ്രശാന്തവും സമാധാനപൂർണവും ആയിരുന്നു. ഹാംവംശക്കാരായിരുന്നു അവിടത്തെ പൂർവനിവാസികൾ. 41മേൽപ്പറഞ്ഞ പ്രഭുക്കന്മാർ യെഹൂദാരാജാവായ ഹിസ്കീയായുടെ കാലത്ത് ഗേദാറിനെ ആക്രമിച്ച് അവിടെ പാർത്തിരുന്ന മെയൂന്യരെ അവരുടെ കൂടാരങ്ങളോടൊപ്പം നിശ്ശേഷം നശിപ്പിച്ചു. ആട്ടിൻപറ്റങ്ങൾക്കു മേച്ചിൽസ്ഥലങ്ങൾ കണ്ടെത്തിയതിനാൽ അവിടെ അവർ വാസമുറപ്പിക്കുകയും ചെയ്തു. 42ഇവരിൽ ശിമെയോന്യരായ അഞ്ഞൂറു പേർ ഇശിയുടെ പുത്രനായ പെലത്യാ, നെയര്യാ, രെഫായാ, ഉസ്സീയേൽ എന്നിവരുടെ നേതൃത്വത്തിൽ സേയീർ മലയിലേക്കുപോയി. 43അവിടെ അവശേഷിച്ചിരുന്ന അമാലേക്യരെ സംഹരിച്ച് അവർ അവിടെ പാർത്തു. ഇന്നും അവർ അവിടെ നിവസിക്കുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 CHRONICLE 4: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.