1
സദൃ. 16:3
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
നിന്റെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക; എന്നാൽ നിന്റെ ഉദ്ദേശ്യങ്ങൾ സാധിക്കും.
താരതമ്യം
സദൃ. 16:3 പര്യവേക്ഷണം ചെയ്യുക
2
സദൃ. 16:9
മനുഷ്യന്റെ ഹൃദയം തന്റെ വഴിയെക്കുറിച്ച് ആലോചിച്ചുറയ്ക്കുന്നു; അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു.
സദൃ. 16:9 പര്യവേക്ഷണം ചെയ്യുക
3
സദൃ. 16:24
ഇമ്പമുള്ള വാക്ക് തേൻകട്ടയാകുന്നു; മനസ്സിന് മധുരവും അസ്ഥികൾക്ക് ഔഷധവും തന്നെ
സദൃ. 16:24 പര്യവേക്ഷണം ചെയ്യുക
4
സദൃ. 16:1
ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ; നാവിന്റെ ഉത്തരം യഹോവയിൽനിന്ന് വരുന്നു.
സദൃ. 16:1 പര്യവേക്ഷണം ചെയ്യുക
5
സദൃ. 16:32
ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും മനോനിയന്ത്രണമുള്ളവൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ.
സദൃ. 16:32 പര്യവേക്ഷണം ചെയ്യുക
6
സദൃ. 16:18
നാശത്തിന് മുമ്പ് ഗർവ്വം; വീഴ്ചയ്ക്ക് മുമ്പ് ഉന്നതഭാവം.
സദൃ. 16:18 പര്യവേക്ഷണം ചെയ്യുക
7
സദൃ. 16:2
മനുഷ്യന് തന്റെ വഴികളൊക്കെയും നിർമ്മലമായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു.
സദൃ. 16:2 പര്യവേക്ഷണം ചെയ്യുക
8
സദൃ. 16:20
തിരുവചനം പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും; യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.
സദൃ. 16:20 പര്യവേക്ഷണം ചെയ്യുക
9
സദൃ. 16:8
ന്യായരഹിതമായ വലിയ വരവിനെക്കാൾ നീതിയോടെയുള്ള അല്പം നല്ലത്.
സദൃ. 16:8 പര്യവേക്ഷണം ചെയ്യുക
10
സദൃ. 16:25
ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നുന്നു; അതിന്റെ അവസാനമോ മരണവഴികൾ അത്രേ.
സദൃ. 16:25 പര്യവേക്ഷണം ചെയ്യുക
11
സദൃ. 16:28
വക്രതയുള്ള മനുഷ്യൻ വഴക്ക് ഉണ്ടാക്കുന്നു; ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.
സദൃ. 16:28 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ