1
സദൃ. 15:1
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.
താരതമ്യം
സദൃ. 15:1 പര്യവേക്ഷണം ചെയ്യുക
2
സദൃ. 15:33
യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; മാനത്തിന് വിനയം മുന്നോടിയാകുന്നു.
സദൃ. 15:33 പര്യവേക്ഷണം ചെയ്യുക
3
സദൃ. 15:4
നാവിന്റെ ശാന്തത ജീവവൃക്ഷം; അതിന്റെ വക്രതയോ മനോവ്യസനം.
സദൃ. 15:4 പര്യവേക്ഷണം ചെയ്യുക
4
സദൃ. 15:22
ആലോചന ഇല്ലാതിരുന്നാൽ ഉദ്ദേശ്യങ്ങൾ സാധിക്കാതെ പോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താൽ അവ സാധിക്കുന്നു.
സദൃ. 15:22 പര്യവേക്ഷണം ചെയ്യുക
5
സദൃ. 15:13
സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം നഷ്ടപ്പെടുന്നു.
സദൃ. 15:13 പര്യവേക്ഷണം ചെയ്യുക
6
സദൃ. 15:3
യഹോവയുടെ കണ്ണ് എല്ലായിടവും ഉണ്ട്; ദുഷ്ടന്മാരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.
സദൃ. 15:3 പര്യവേക്ഷണം ചെയ്യുക
7
സദൃ. 15:16
ബഹു നിക്ഷേപവും അതിനോടുകൂടി കഷ്ടതയും ഉള്ളതിനെക്കാൾ യഹോവാഭക്തിയോടുകൂടി അല്പധനം ഉള്ളത് നന്ന്.
സദൃ. 15:16 പര്യവേക്ഷണം ചെയ്യുക
8
സദൃ. 15:18
ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു; ദീർഘക്ഷമയുള്ളവൻ കലഹം ശമിപ്പിക്കുന്നു.
സദൃ. 15:18 പര്യവേക്ഷണം ചെയ്യുക
9
സദൃ. 15:28
നീതിമാൻ മനസ്സിൽ ആലോചിച്ച് ഉത്തരം പറയുന്നു; ദുഷ്ടന്മാരുടെ വായ് ദോഷങ്ങൾ വർഷിക്കുന്നു.
സദൃ. 15:28 പര്യവേക്ഷണം ചെയ്യുക
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ