1
DEUTERONOMY 5:16
സത്യവേദപുസ്തകം C.L. (BSI)
“നിന്റെ ദൈവമായ സർവേശ്വരൻ കല്പിച്ചതുപോലെ നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക; എന്നാൽ നിനക്ക് ദീർഘായുസ്സുണ്ടാകും; നിന്റെ ദൈവമായ സർവേശ്വരൻ നിനക്കു നല്കുന്ന ദേശത്തു നിനക്കു നന്മ ഉണ്ടാകും.”
താരതമ്യം
DEUTERONOMY 5:16 പര്യവേക്ഷണം ചെയ്യുക
2
DEUTERONOMY 5:33
നിങ്ങൾ ജീവിച്ചിരിക്കാനും നിങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകാനും നിങ്ങൾ കൈവശമാക്കുന്ന ദേശത്തു ദീർഘായുസ്സായിരിക്കാനും അവിടുന്നു നിങ്ങളോടു കല്പിച്ച മാർഗത്തിൽതന്നെ നടക്കണം.”
DEUTERONOMY 5:33 പര്യവേക്ഷണം ചെയ്യുക
3
DEUTERONOMY 5:9-10
നീ അവയെ നമസ്കരിക്കുകയോ സേവിക്കുകയോ അരുത്; ഞാൻ നിന്റെ ദൈവമായ സർവേശ്വരനാകുന്നു; ഞാൻ തീക്ഷ്ണതയുള്ള ദൈവം; എന്നെ വെറുക്കുന്നവരുടെ അകൃത്യത്തിന് അവരുടെ മൂന്നും നാലും തലമുറവരെയുള്ള സന്തതികളെ ഞാൻ ശിക്ഷിക്കും. എന്നാൽ എന്നെ സ്നേഹിക്കുകയും എന്റെ കല്പനകൾ പാലിക്കുകയും ചെയ്യുന്നവരോട് ആയിരം തലമുറവരെ ഞാൻ കാരുണ്യം കാട്ടും.”
DEUTERONOMY 5:9-10 പര്യവേക്ഷണം ചെയ്യുക
4
DEUTERONOMY 5:8
നിനക്കുവേണ്ടി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; ആകാശത്തിലോ ഭൂമിയിലോ വെള്ളത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമ അരുത്.
DEUTERONOMY 5:8 പര്യവേക്ഷണം ചെയ്യുക
5
DEUTERONOMY 5:7
“ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്
DEUTERONOMY 5:7 പര്യവേക്ഷണം ചെയ്യുക
6
DEUTERONOMY 5:11
“നിന്റെ ദൈവമായ സർവേശ്വരന്റെ നാമം വൃഥാ ഉപയോഗിക്കരുത്. എന്റെ നാമം വൃഥാ ഉപയോഗിക്കുന്ന ഒരുവനെയും ഞാൻ ശിക്ഷിക്കാതെ വിടുകയില്ല.
DEUTERONOMY 5:11 പര്യവേക്ഷണം ചെയ്യുക
7
DEUTERONOMY 5:29
എന്നെ ഭയപ്പെട്ട് എന്റെ കല്പനകളെല്ലാം അനുസരിക്കാൻ അവർക്ക് ഇപ്പോഴത്തെപ്പോലെ എപ്പോഴും മനസ്സുണ്ടായിരുന്നെങ്കിൽ അത് അവർക്കും അവരുടെ മക്കൾക്കും എന്നേക്കും നന്നായിരുന്നു.
DEUTERONOMY 5:29 പര്യവേക്ഷണം ചെയ്യുക
8
DEUTERONOMY 5:12
നിന്റെ ദൈവമായ സർവേശ്വരൻ കല്പിച്ചതുപോലെ ശബത്ത് വിശുദ്ധദിനമായി ആചരിക്കുക.
DEUTERONOMY 5:12 പര്യവേക്ഷണം ചെയ്യുക
9
DEUTERONOMY 5:21
“അയൽക്കാരന്റെ ഭാര്യയെ മോഹിക്കരുത്; അവന്റെ ഭവനത്തെയും നിലത്തെയും ദാസീദാസന്മാരെയും, കാളയെയും, കഴുതയെയും എന്നല്ല നിന്റെ അയൽക്കാരനുള്ള ഒന്നിനെയും നീ മോഹിക്കരുത്.”
DEUTERONOMY 5:21 പര്യവേക്ഷണം ചെയ്യുക
10
DEUTERONOMY 5:18
“വ്യഭിചാരം ചെയ്യരുത്”
DEUTERONOMY 5:18 പര്യവേക്ഷണം ചെയ്യുക
11
DEUTERONOMY 5:20
“അയൽക്കാരന് എതിരായി കള്ളസ്സാക്ഷ്യം പറയരുത്”
DEUTERONOMY 5:20 പര്യവേക്ഷണം ചെയ്യുക
12
DEUTERONOMY 5:17
“കൊല ചെയ്യരുത്”
DEUTERONOMY 5:17 പര്യവേക്ഷണം ചെയ്യുക
13
DEUTERONOMY 5:19
“മോഷ്ടിക്കരുത്”
DEUTERONOMY 5:19 പര്യവേക്ഷണം ചെയ്യുക
14
DEUTERONOMY 5:15
ഈജിപ്തിൽ നീ അടിമയായിരുന്നു എന്നും നിന്റെ ദൈവമായ സർവേശ്വരൻ അവിടുത്തെ കരബലംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും നിന്നെ അവിടെനിന്നു മോചിപ്പിച്ചു എന്നും ഓർക്കുക. അതുകൊണ്ട് നിന്റെ ദൈവമായ സർവേശ്വരൻ ശബത്ത് ആചരിക്കാൻ നിന്നോടു കല്പിച്ചിരിക്കുന്നു.
DEUTERONOMY 5:15 പര്യവേക്ഷണം ചെയ്യുക
15
DEUTERONOMY 5:13-14
ആറു ദിവസം അധ്വാനിച്ച് നിന്റെ ജോലികളെല്ലാം ചെയ്യുക; ഏഴാം ദിവസം നിന്റെ ദൈവമായ സർവേശ്വരന്റെ ശബത്ത് ആകുന്നു; അന്നു നീയും നിന്റെ പുത്രീപുത്രന്മാരും ദാസീദാസന്മാരും കാളയും കഴുതയും മറ്റ് എല്ലാ മൃഗങ്ങളും നിന്റെ ദേശത്തു പാർക്കുന്ന പരദേശികളും ഒരു ജോലിയും ചെയ്യരുത്; നിന്റെ ദാസീദാസന്മാരും നിന്നെപ്പോലെതന്നെ വിശ്രമിക്കണം.
DEUTERONOMY 5:13-14 പര്യവേക്ഷണം ചെയ്യുക
16
DEUTERONOMY 5:6
“അടിമവീടായ ഈജിപ്തിൽനിന്നു നിന്നെ വിമോചിപ്പിച്ചുകൊണ്ടുവന്ന സർവേശ്വരനായ ഞാൻ നിന്റെ ദൈവമാകുന്നു.
DEUTERONOMY 5:6 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ