YouVersion Logo
Search Icon

Plan Info

ശുഭ ചിന്ത (ബിനു വടക്കുംചേരി) - ഭാഗം 1Sample

ശുഭ ചിന്ത (ബിനു വടക്കുംചേരി) - ഭാഗം 1

DAY 5 OF 7

“എല്ലാവരും ഒരു സ്ഥലത്ത് ഒന്നിച്ച് കൂടിയിരുന്നു…”

ആധുനീക യുഗത്തില്‍ എത്ര ദൂരത്തും നിന്നും മറ്റൊരു വ്യക്തിയുമായി ബന്ധപ്പെടുവാന്‍ സാങ്കേതികവിദ്യകള്‍ നമ്മെ സഹായിക്കും. എന്നാല്‍ ഒന്നിച്ചുള്ള കൂടിവരവുകള്‍ തുലോം വിരളമാണ്. അതുകൊണ്ടുതന്നെ ബന്ധങ്ങളുടെ കെട്ടുറപ്പ് അനുദിനം കുറഞ്ഞുവരുകയാണ്.

പെസഹ പെരുനാളിനു ശേഷം ഏഴ് ആഴ്ചകള്‍ കൊയത്തു കാല ഉത്സവമാണ്. ശേഷം അമ്പതാം ദിവസമാണ് ‘പെന്തക്കോസ്തു’. സീനായ് പര്‍വ്വതത്തില്‍ വെച്ച് നിയമവും ന്യായപ്രമാണവും ലഭിച്ചതിന്റെ വാര്‍ഷിക കൂട്ടായ്മ ആണ് ‘പെന്തകൊസ്ത്’

അഥവാ ആഴ്ചകളുടെ ഉത്സവം. ഇത് ദൈവത്തോടുള്ള തന്‍റെ ജനത്തിന്റെ ബന്ധത്തെ വരച്ചുകാട്ടുന്നു. ദൈവബന്ധം വ്യക്തിപരമാണെങ്കിലും അതിനെ കൂടുതല്‍ ശക്തിപെടുത്തുവാനും അതിലൂടെ ആത്മീയ സന്തോഷങ്ങള്‍ അനുഭവിക്കുവാനും കൂട്ടായ്മ അത്യന്താപേഷിതമാണ്. നാം അപ്പോസ്തോല പ്രവര്‍ത്തികളുടെ പുസ്തകത്തില്‍ “പെന്തക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്ത് ഒന്നിച്ചു കൂടിയിരുന്നു”

എന്ന് നാം വായിക്കുന്നു. ആ കൂട്ടായ്മയില്‍ അവര്‍ പരിശുദ്ധാത്മാവിനാൽ നിറഞ്ഞു.

ഐക്യതയോടെ കൂടി വരുന്നിടം ദൈവസാന്നിദ്ധ്യം അനുഭവപെടും, അനേകരെ രക്ഷയിലേക്കു നയിക്കുവാനുള്ള നിയോഗത്തെ തിരിച്ചറിയുവാന്‍ ഇടയാകും, ഇന്നലകളില്‍ ഗുരുവിനെ തള്ളിപറഞ്ഞ പത്രോസിന് ഒറ്റ പ്രസംഗം കൊണ്ട് മൂവായിരം പേരെ ക്രിസ്തുവിങ്കലേക്ക് നയിക്കുവാന്‍ സാധിച്ചതും ഒന്നിച്ച് കൂടിയ കൂട്ടായ്മ മുഖാന്തരമാണ്.

വഷളത്തം കൊടികുത്തി വാഴുന്ന ഈ കാലത്ത് വിശുദ്ധിയോടെ നിലകൊള്ളുവാനും ദൈവം വിശുദ്ധന്മാര്‍ക്ക് ഒരിക്കലായിട്ടു ഭരമേല്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിനു വേണ്ടി പോരാടി, ദുരുപദേശങ്ങളുമായി അഭക്തരായ ചിലര്‍ സഭയില്‍ നുഴഞ്ഞുകയറുന്നതിനെ തിരിച്ചറിഞ്ഞു ദൈവിക പ്രമാണങ്ങള്‍ ഉയര്‍ത്തിപിടിക്കുവാന്‍ നമ്മുക്ക് ഒരുമിച്ചു നില്‍ക്കാം.

ദൈവരാജ്യത്തിന്റെ വ്യപ്തിക്കായി എല്ലാവര്‍ക്കും ഒരുമിക്കാം ആത്മസാന്നിധ്യം നിറയുന്ന കൂട്ടായ്മകളുടെ പിന്‍ബലത്തോടെ

അപ്പോസ്തലന്മാരായി , പ്രവാചകന്മാരായി, സുവിശേഷകന്മാരായി, ഇടയന്മാരായി, ഉപദേഷ്ടാക്കന്മാരായി ഇങ്ങനെ

നമ്മെ തിരഞ്ഞെടുത്ത ദൈവത്തിന്റെ വേലക്കായി നമുക്ക് ഒരുങ്ങാം,

അതിനായി ദൈവം നമ്മെ സഹായിക്കട്ടെ.

(വായന ഭാഗം: അപ്പൊ. പ്രവൃത്തികള്‍ 2:1)


Scripture

Day 4Day 6

About this Plan

ശുഭ ചിന്ത (ബിനു വടക്കുംചേരി) - ഭാഗം 1

ക്രൈസ്തവ എഴുത്തുപുര പ്രസ്ഥാനങ്ങളുടെ സ്ഥാപക പ്രവർത്തകരിൽ ഒരാളും, മാനേജ്‌മെന്റ് കൗൺസിൽ അംഗവും, എഴുത്തുകാരനും, പത്ര പ്രവർത്തകനുമാണ് ബിനു വടക്കുംചേരി.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy