YouVersion Logo
Search Icon

Plan Info

ശുഭ ചിന്ത (ബിനു വടക്കുംചേരി) - ഭാഗം 1Sample

ശുഭ ചിന്ത (ബിനു വടക്കുംചേരി) - ഭാഗം 1

DAY 4 OF 7

അപ്പാ, യാഗത്തിന്നുള്ള ആട്ടിൻ കുട്ടി എവിടെ?

ഇന്നലകളുടെ വിശുദ്ധമാത്രകളെ ഓര്‍മ്മകളാക്കി വീണ്ടും ഒരു പുതുവത്സരത്തിലേക്ക്  നാം കാലെടുത്തുവെച്ചിരിക്കുന്നു. പിന്നിട്ട വഴികളില്‍ ദൈവം നല്‍കിയ നന്മകള്‍ ഓര്‍ക്കുമ്പോഴും ഉള്ളിന്‍റെയുള്ളില്‍ നാം ശേഷിപ്പിച്ച ഒരു ചോദ്യം കണ്ടേക്കാം.

മകന്‍ ചോദിച്ച അതെ ചോദ്യം നീറും മനസ്സില്‍ പലയാവര്‍ത്തി പൊങ്ങിവരുന്നുണ്ട്‌… “അപ്പാ, ഹോമയാഗത്തിന്നു ആട്ടിൻ കുട്ടി എവിടെ?”

എല്ലാം ഉണ്ടെങ്കിലും ജീവിതത്തിലെ ചില ശൂന്യഅവസ്ഥകള്‍ മുന്‍പോട്ടുള്ള യാത്രക്കിടയില്‍ ചോദ്യചിഗ്നം ഉയര്‍ത്തുമ്പോള്‍, നമ്മുടെ സ്വപ്നത്തിനെ ചലിപ്പിക്കുന്നതും ദൃഡവിശ്വാസം പകരുന്നതുമായ ഒരു ഉത്തരം ഉണ്ട് “യഹോവ-യിരെ”

ഇന്നലകളുടെ ശൂന്യതയെ നോക്കി നിരാശപ്പെടാതെ നാളയുടെ വാഗ്‌ദത്തത്തെ  മുറികെപിടിച്ചു വിശ്വാസത്തോടെ യാത്ര ചെയ്യാം.

ഉടയോന്‍റെ വാക്കുകള്‍ അതെവണ്ണം അനുസരിച്ച് യാഗമൊരുക്കുവാന്‍ തയ്യാറാക്കാം…

ഏറെ താമസിക്കും മുന്പേ നാം ഇതുവരെ കേള്‍ക്കാത്ത ഒരു ശബ്ദം ഉയരത്തില്‍നിന്നു കേള്‍ക്കും ” ബാലന്‍റെമേല്‍ കൈവെക്കരുത്”

അപ്പോള്‍ത്തന്നെ കൈയെത്തും ദൂരത്തു യാഗത്തിന്നുള്ള ആട്ടിൻ കുട്ടിയെ കാണാം, നിന്‍റെ പ്രാര്‍ത്ഥനക്കുള്ള മറുപടിയായി.

അതെ, ആണ്ടുകള്‍ കഴിയും മുന്പേ അവിടുത്തെ പ്രവര്‍ത്തികള്‍ ജീവിപ്പിക്കും!

ഒരു അസാധരാണ ശബ്ദം നമ്മുടെ കാതില്‍ മുഴങ്ങുന്ന ദിവസമാകട്ടെ  എന്ന പ്രാര്‍ത്ഥനയോടെ കാതങ്ങൾ പിന്നിടാം!

(വായന ഭാഗം: ഉല്പത്തി 22: 7)


Scripture

Day 3Day 5

About this Plan

ശുഭ ചിന്ത (ബിനു വടക്കുംചേരി) - ഭാഗം 1

ക്രൈസ്തവ എഴുത്തുപുര പ്രസ്ഥാനങ്ങളുടെ സ്ഥാപക പ്രവർത്തകരിൽ ഒരാളും, മാനേജ്‌മെന്റ് കൗൺസിൽ അംഗവും, എഴുത്തുകാരനും, പത്ര പ്രവർത്തകനുമാണ് ബിനു വടക്കുംചേരി.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy