YouVersion Logo
Search Icon

Plan Info

ശുഭ ചിന്ത (ബിനു വടക്കുംചേരി) - ഭാഗം 1Sample

ശുഭ ചിന്ത (ബിനു വടക്കുംചേരി) - ഭാഗം 1

DAY 3 OF 7

സൂര്യനെപോലെ തിളങ്ങാൻ‍…

രാമേശ്വരത്തെ ഒരു കുടിലിൽ നിന്നും ഇന്ത്യൻ രാഷ്ട്രപതി ഭവനിലെ പടവുകളിലേക്കുള്ള മുൻ രാഷ്‌ട്രപതി അബ്ദുൽ കലാമിന്റെ യാത്ര വളരെ ദുസഹം നിറഞ്ഞതായിരുന്നു. എന്നാൽ പ്രതിസന്ധികളെ സമചിത്തതയോടെ ഓരോന്നായി നേരിട്ട് അനുഭവസമ്പത്തുള്ള ജീവിതവുമായി ഇന്ത്യൻ‍ ജനതയുടെ സ്വപ്‌നങ്ങളിൾ അഗ്നി പടർത്തി പ്രതീഷകളിൽ ചിറകു വിടർത്തി അനന്തവിഹായിസിൽ ഇന്ത്യയെ ഉയർത്തിയ മിസൈയിൽ മനുഷ്യൻ ഉയരങ്ങൾ താണ്ടിയപ്പോളും ലളിത ജീവിതം നയിച്ച ആ മഹാ വ്യക്തിത്വത്തിന്റെ സ്നേഹവും താഴ്മയും മറ്റുള്ളവർക്ക്‌ എന്നും മാതൃകയാണ്.

കലാം തൻറെ ഫേസ്ബുക്ക് പേജിൽ എഴുതിയ ഹൃദയസ്പർശിയായ ചില വരികൾ വായിക്കുവാനിടയായി, തന്റെ കുട്ടിക്കാലത്ത് എല്ലാവരെയും പോലെ അദ്ദേഹത്തിന്റെ അമ്മ തന്നെയായിരുന്നു ഭക്ഷണം പാകം ചെയ്തിരുന്നത്. വളരെ കഠിനമായി ജോലി ചെയ്തിരുന്ന ഒരു ദിവസം അത്താഴത്തിനു വേണ്ടി അമ്മ ഉണ്ടാക്കിയത് റൊട്ടിയായിരുന്നു .സബ്ജിയുടെ കൂടെ അച്ഛന്റെയും തന്റെയും മുന്നിലെ പാത്രത്തിലേക്ക് വെച്ച റൊട്ടി പൂർണമായും കരിഞ്ഞിട്ടുണ്ടായിരുന്നു.

അച്ഛൻ അത് ശ്രദ്ധിക്കുമെന്ന് കരുതിയെങ്കിലും അദ്ദേഹം ഒന്നും മിണ്ടാതെ അത് കഴിക്കുകയും തന്നോട് സ്കൂളിലെ വിവരങ്ങൾ തിരക്കുക മാത്രമാണ് ചെയ്തത്. കുറച്ചു കഴിഞ്ഞു റൊട്ടി കരിഞ്ഞു പോയതിൽ അമ്മ അച്ഛനോട ക്ഷമ ചോദിക്കുന്നത് അദ്ദേഹം കേട്ടു. ‘അതിനെനിക്ക് കരിഞ്ഞ റൊട്ടി ഒരുപാട് ഇഷ്ടമാണല്ലോ’ എന്ന അച്ഛന്റെ മറുപടി കലാമിനു ഒരിക്കലും മറക്കുവാൻ‍ കഴിയുമായിരുന്നില്ല.

രാത്രി വൈകീട്ട് വല്ലാത്ത സ്നേഹത്തോടെ അച്ഛനെ ചുംബിക്കാൻ വേണ്ടി അദ്ദേഹം അച്ഛന്റെ അടുത്ത് ചെന്നു. ശരിക്കും അച്ഛൻ കരിഞ്ഞ റൊട്ടി ഇഷ്ടമായിരുന്നോയെന്നു ചോദിച്ചപ്പോൾ അച്ഛൻന്റെ മറുപടി

“നിന്റെ അമ്മയിന്നു പകൽ മുഴുവൻ ജോലി ചെയ്യുകയായിരുന്നു. അവൾ വളരെ ക്ഷീണിതയാണ്. ഒരു കരിഞ്ഞ റൊട്ടി ഒരാളെയും അധികം വിഷമിപ്പിക്കില്ല എന്നാൽ കടുത്ത വാക്ക് മറ്റുള്ളവരെ വിഷമിപ്പിക്കുകയും ചെയ്യും.”

ഈ സംഭവത്തിൽ‍ നിന്നും അദ്ദേഹം ഉൾകൊണ്ട പാഠം “എല്ലാവരെയും അവരുടെ കുറവുകൾ അറിഞ്ഞു തന്നെ ഉൾകൊള്ളാനും ബന്ധങ്ങൾ ആഘോഷിക്കുകയും” വേണമെന്നതായിരുന്നു.

ആത്മവിശ്വാസം നൽകുന്ന അദേഹത്തിന്റെ വാകുകൾ മരണത്തിനു പോലും മായിക്കുവാൻ കഴിയുകയില്ല. അതിൽ‍ ഒന്നാണ്

“സൂര്യനെപോലെ തിളങ്ങാൻ‍ ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം നിങ്ങൾ സൂര്യനെ പോലെ എരിയണം.”

ഈ ചിന്ത എന്നിൽ ഭരിച്ചപ്പോൾ കാൽവരി ക്രൂശിലെ ദൃശ്യം ആത്മകണ്ണ്കൊണ്ട് ദർശിക്കുവാനിടയായി. മാനവകുലത്തിന്റെ പാപപരിഹാരത്തിനായി ക്രിസ്തു നാഥൻ മുളകീരിടം ധരിച്ചും, അടിയെറ്റും, മുഖത്ത് തുപ്പലെറ്റും ക്രൂശിലേരി എരിഞ്ഞു എരിഞ്ഞു മരിച്ചുകൊണ്ട് മനുഷ്യനെ ദൈവത്തിങ്കലേക്കു അടുപ്പിച്ച് മൂന്നാം നാൾ  പ്രവചനങ്ങൾ‍ നിവർത്തികരിച്ചു ഉയർത്തെഴുനേറ്റ ക്രിസ്തു ഇനി ‘നീതിസൂര്യനായി’ തന്റെ മക്കളെ ചേർക്കുവാൻ ഗംഭീരനാദത്തോടും പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടി വരും.

അന്നാളിൽ ക്രിസ്തുവിനുവേണ്ടി എരിഞ്ഞടങ്ങിയവർ നീതിസൂര്യന്റെ ശോഭയിൽ തിളങ്ങും. ആ നല്ല സുദിനത്തിനായി പ്ര്യത്യശ്യയോടെ നമ്മുക്ക് കാത്തിരിക്കാം.

“ഇതു സാക്ഷീകരിക്കുന്നവൻ: അതേ, ഞാൻ വേഗം വരുന്നു എന്ന് അരുളിച്ചെയ്യുന്നു; ആമേൻ, കർത്താവായ യേശുവേ, വരേണമേ…” (വെളിപ്പാട് 22: 20)



Day 2Day 4

About this Plan

ശുഭ ചിന്ത (ബിനു വടക്കുംചേരി) - ഭാഗം 1

ക്രൈസ്തവ എഴുത്തുപുര പ്രസ്ഥാനങ്ങളുടെ സ്ഥാപക പ്രവർത്തകരിൽ ഒരാളും, മാനേജ്‌മെന്റ് കൗൺസിൽ അംഗവും, എഴുത്തുകാരനും, പത്ര പ്രവർത്തകനുമാണ് ബിനു വടക്കുംചേരി.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy