YouVersion Logo
Search Icon

ആകുലചിന്തയെ അതിജീവിക്കല്‍Sample

ആകുലചിന്തയെ അതിജീവിക്കല്‍

DAY 4 OF 5

"നീ പ്രാര്‍ത്ഥിച്ചതുകൊണ്ട്"

ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാര്‍ത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ

ആവശ്യങ്ങള്‍ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കുകയത്രേ വേണ്ടത്. - ഫിലിപ്പിയര്‍ 4:6

നിങ്ങളുടെ ആധികളെ നിങ്ങള്‍ എന്ത് ചെയ്യും? അതിനെ ഉള്ളിലൊതുക്കുമോ, അതോ മുകളിലേക്കുയര്‍ത്തുമോ?

ക്രൂരനായ അശ്ശൂര്‍രാജാവായ സന്‍ഹേരിബ് യെരുശലേമിനെ നശിപ്പിക്കാന്‍ ഒരുങ്ങിയപ്പോള്‍ യെഹൂദയുടെ അവസ്ഥയും താന്‍ കീഴടക്കിയ മറ്റ് രാഷ്ട്രങ്ങളില്‍ നിന്നും വ്യത്യസ്തമാകുകയില്ല എന്ന് അറിയിച്ചുകൊണ്ട് ഒരു സന്ദേശംഹിസ്കീയാരാജാവിന് അയച്ചു. ഹിസ്കീയാവ് ഈ എഴുത്തു യെരുശലേം ദേവാലയത്തില്‍ കൊണ്ടു പോയി "യഹോവയുടെ സന്നിധിയില്‍ അത് വിടര്‍ത്തി" (യെശ. 37:14). എന്നിട്ട് അവന്‍ സര്‍വ്വശക്തനായ ദൈവത്തോട് പ്രാര്‍ത്ഥിച്ച് സഹായം അപേക്ഷിച്ചു.

ഉടനടി യെശയ്യാപ്രവാചകന്‍ യഹോവയുടെ അരുളപ്പാട് ഹിസ്കീയാവിനെ അറിയിച്ചു: "നീ അശ്ശൂര്‍രാജാവായ സന്‍ഹേരീബ് നിമിത്തം എന്നോടു പ്രാര്‍ത്ഥിച്ചതുകൊണ്ട്, അവനെക്കുറിച്ച് യഹോവ അരുളിച്ചെയ്ത വചനം ആണിത്" (യെശ. 37:21-22). ഹിസ്കീയാവിന്‍റെ പ്രാര്‍ത്ഥനയ്ക്ക് അന്നു രാത്രി തന്നെ മറുപടി ലഭിച്ചെന്ന് തിരുവെഴുത്ത് പറയുന്നു. യഹോവ അത്ഭുതകരമായി ഇടപെട്ട് പട്ടണവാതിലിന് പുറത്തു തന്നെ ശത്രുസൈന്യത്തെ കീഴടക്കി. അശ്ശൂര്‍സൈന്യം അവിടെ ഒരു "അമ്പു എയ്തതുപോലുമില്ല" (വാ. 33). ഒരിക്കലും മടങ്ങിവരാത്ത വിധം സന്‍ഹേരിബ് യെരുശലേം വിട്ടു.

നമ്മുടെ ആകുലതകളെ കൊണ്ടുപോകേണ്ട ഏറ്റവും മികച്ച ഇടമേതാണെന്ന്ഹി സകീയാവിനോടുള്ള യഹോവയുടെ അരുളപ്പാടിലെ 3 പദങ്ങള്‍ വെളിപ്പെടുത്തുന്നു - "നീ എന്നോട് പ്രാര്‍ത്ഥിച്ചതുകൊണ്ട്." ഹിസ്കീയാവ് യഹോവയിലേക്ക് തിരിഞ്ഞതുകൊണ്ട് അവനും ജനവും ഉദ്ധരിക്കപ്പെട്ടു. നമ്മുടെ ആകുലതകള്‍ പ്രാര്‍ത്ഥനകള്‍ ആക്കുമ്പോള്‍ ദൈവം അപ്രതീക്ഷിത വിധങ്ങളില്‍ വിശ്വസ്തനാണെന്ന് നാം തിരിച്ചറിയുന്നു!

പ്രാര്‍ത്ഥന ലോകത്തെ ചലിപ്പിക്കുന്ന കരങ്ങളെ ചലിപ്പിക്കുന്നു. ഇ. എം. ബൗണ്ട്സ്

 

Day 3Day 5

About this Plan

ആകുലചിന്തയെ അതിജീവിക്കല്‍

ആകുലചിന്ത നമ്മെ അലട്ടുന്നുവെങ്കില്‍, ആ ആകുലചിന്തയെ കര്‍ത്താവിങ്കലേക്കു കൊണ്ടുവരുവാന്‍ നമുക്കു കഴിയും. നമ്മുടെ വിഷയങ്ങള്‍ക്കു ശ്രദ്ധ തരുന്നതില്‍ അവനൊരിക്കലും മടുത്തുപോകുകയോ തളര്‍ന്നുപോകയോ ഇല്ല. അവന്‍ സകല ജ്ഞാനത്തിനും ശക്തിക്കും ഉടമയാകുന്നു എന്നു മാത്രമല്ല നമുക്കു വേണ്ടി അവ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവനും ആകുന്നു. നക്ഷത്രങ്ങളെ നിയന്ത്രിക്കുന്ന പരിശുദ്ധ ദൈവത്തിന്റെ സ്‌നേഹമസൃണ കരം നമ്മെ വലയം ചെയ്തിരിക്കുന്നു.

More