ആകുലചിന്തയെ അതിജീവിക്കല്‍Sample
ഭയത്തില്‍ നിന്നും സ്വതന്ത്രര്‍
'ഞാന്‍ യഹോവയോട് അപേക്ഷിച്ചു; അവന്‍ എനിക്ക് ഉത്തരമരുളി എന്‍റെ സകല ഭയങ്ങളില്‍ നിന്നും എന്നെ വിടുവിച്ചു.' - സങ്കീ. 34:4.
അനുവാദം കൂടാതെയാണ് ഭയം എന്‍റെ ഹൃദയത്തിലേക്ക് നുഴഞ്ഞു കയറുന്നത്. നിസ്സഹായതയുടെയും നിരാശയുടെയും ഒരു ചിത്രം അത് വരച്ചിടുന്നു. അത് എന്‍റെ സമാധാനവും ശ്രദ്ധയും അപഹരിക്കുന്നു. എന്തിനെയാണ് ഞാന്‍ ഭയപ്പെടുന്നത്? എന്‍റെ കുടുംബത്തിന്‍റെ സുരക്ഷിതത്വത്തെപ്പറ്റിയും പ്രിയപ്പെട്ടവരുടെ ആരോഗ്യത്തെപ്പറ്റിയും എനിക്ക് ആശങ്കയുണ്ട്. ഒരു ജോലി നഷ്ടപ്പെടുമ്പോഴോ ബന്ധം തകരുമ്പോഴോ ഞാന്‍ പരിഭ്രാന്തനാകുന്നു. ഭയം എന്‍റെ ശ്രദ്ധയെ ഉള്ളിലേക്ക് തിരിക്കുകയും ചിലപ്പോഴൊക്കെ ആശ്രയിക്കുന്നത് പ്രയാസകരമായിത്തീരുന്ന ഒരു ഹൃദയത്തെ വെളിപ്പെടുത്തുകയും ചെയ്യും.
ഇത്തരം ഭയവും ആശങ്കയും ഉടലെടുക്കുമ്പോള്‍ 34-ാം സങ്കീര്‍ത്തനത്തിലെ ദാവീദിന്‍റെ പ്രാര്‍ത്ഥന വായിക്കുന്നത് എത്ര നല്ലതാണ്. "ഞാന്‍ യഹോവയോട് അപേക്ഷിച്ചു; അവന്‍ എനിക്ക് ഉത്തരമരുളി എന്‍റെ സകല ഭയങ്ങളില്‍ നിന്നും എന്നെ വിടുവിച്ചു" (വാ. 4). ദൈവം എങ്ങനെയാണ് നമ്മെ ഭയത്തില്‍ നിന്നു വിടുവിക്കുന്നത്? "നാം അവങ്കലേക്കു നോക്കുമ്പോള്‍" (വാ. 5) നാം അവനില്‍ ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ നമ്മുടെ ഭയപ്പാടുകള്‍ മായുന്നു; അവന്‍ നിയന്ത്രണമേറ്റെടുക്കുമെന്ന് നാം വിശ്വസിക്കുന്നു. തുടര്‍ന്ന് ദാവീദ് മറ്റൊരു തരം ഭയത്തെപ്പറ്റി പ്രതിപാദിക്കുന്നു - തളര്‍ത്തിക്കളയുന്ന ഭയമല്ല. മറിച്ച് നമുക്കു ചുറ്റും നിന്നും നമ്മെ രക്ഷിക്കുന്നവനോടുള്ള ആഴമേറിയ ബഹുമാനവും വിസ്മയവും ഭയഭക്തിയും ആണ് അത് (വാ. 7).അവന്‍ നല്ലവന്‍ ആകയാല്‍ നമുക്ക് അവനെ ശരണം പ്രാപിക്കാന്‍ കഴിയും (വാ. 8).
അവന്‍റെ ശ്രേഷ്ഠതയെക്കുറിച്ചുള്ള ആശ്ചര്യം നമ്മുടെ ഭയത്തെ മറ്റൊരു തലത്തിലെത്തിക്കുന്നു. ദൈവം ആരാണെന്നും അവന്‍ നമ്മെ എത്രയധികം സ്നേഹിക്കുന്നു എന്നും ഓര്‍ത്താല്‍ നമുക്ക് അവന്‍റെ സമാധാനത്തില്‍ സമാശ്വസിക്കാം. "അവനെ ഭയപ്പെടുവിന്‍; അവന്‍റെ ഭക്തന്മാര്‍ക്കു ഒന്നിനും മുട്ടില്ലല്ലോ" (വാ. 9) എന്ന് ദാവീദ് ഉപസംഹരിക്കുന്നു. കര്‍ത്താവിനോടുള്ള നമ്മുടെ ഭയത്തിന് മറ്റ് ഭയങ്ങളില്‍ നിന്നും നമ്മെ വിടുവിക്കാന്‍ കഴിയും എന്നു തിരിച്ചറിയുന്നത് എത്ര വിസ്മയകരമാണ്.
നിങ്ങളുടെ ഭയങ്ങളില്‍നിന്നും നിങ്ങളെ വിടുവിക്കാന്‍ ദൈവത്തോടപേക്ഷിക്കുക.
Scripture
About this Plan
ആകുലചിന്ത നമ്മെ അലട്ടുന്നുവെങ്കില്‍, ആ ആകുലചിന്തയെ കര്‍ത്താവിങ്കലേക്കു കൊണ്ടുവരുവാന്‍ നമുക്കു കഴിയും. നമ്മുടെ വിഷയങ്ങള്‍ക്കു ശ്രദ്ധ തരുന്നതില്‍ അവനൊരിക്കലും മടുത്തുപോകുകയോ തളര്‍ന്നുപോകയോ ഇല്ല. അവന്‍ സകല ജ്ഞാനത്തിനും ശക്തിക്കും ഉടമയാകുന്നു എന്നു മാത്രമല്ല നമുക്കു വേണ്ടി അവ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവനും ആകുന്നു. നക്ഷത്രങ്ങളെ നിയന്ത്രിക്കുന്ന പരിശുദ്ധ ദൈവത്തിന്റെ സ്‌നേഹമസൃണ കരം നമ്മെ വലയം ചെയ്തിരിക്കുന്നു.
More