ആകുലചിന്തയെ അതിജീവിക്കല്‍Sample
നിങ്ങളുടെ ഭാരങ്ങള്‍ താഴെ വയ്ക്കുക
അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ; എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും.- മത്തായി 11:28
ഒരു കര്‍ഷകന്‍ തന്‍റെ കാളവണ്ടിയില്‍ സഞ്ചരിക്കുമ്പോള്‍ ഒരു സ്ത്രീ ഭാരിച്ച ചുമടും വഹിച്ച് നീങ്ങുന്നത് കണ്ടു. അയാള്‍ വണ്ടി നിര്‍ത്തിയിട്ട് അവരോട് കയറിക്കൊള്ളാന്‍ പറഞ്ഞു. സ്ത്രീ നന്ദി പ്രകടിപ്പിച്ച ശേഷം കാളവണ്ടിയുടെ പിന്നില്‍ കയറി.
ഒരു നിമിഷത്തിന് ശേഷം കര്‍ഷകന്‍ ഒരു വിചിത്രമായ കാര്യം ശ്രദ്ധിച്ചു: വണ്ടിയില്‍ ആയിരുന്നിട്ടും ആ സ്ത്രീ തന്‍റെ ഭാരിച്ച ചുമട് തലയില്‍ വഹിച്ചുകൊണ്ടേയിരുന്നു. അത്ഭുതത്തോടെ അദ്ദേഹം അഭ്യര്‍ത്ഥിച്ചു, "മാഡം, ദയവായി നിങ്ങളുടെ ഭാരം ഇറക്കി വച്ച് സ്വസ്ഥമാകുക. എന്‍റെ കാളകള്‍ക്ക് നിങ്ങളെയും നിങ്ങളുടെ സാധനങ്ങളെയും വഹിക്കാന്‍ കഴിയും, നിങ്ങള്‍ വിശ്രമിക്കുക."
ജീവിതത്തിന്‍റെ അനേകം വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോള്‍ നാം ഭയത്തിന്‍റെയും ഉത്കണ്ഠയുടെയും ആകുലതയുടെയും ഭാരങ്ങള്‍ കൊണ്ട് എന്തു ചെയ്യും? കര്‍ത്താവില്‍ സ്വസ്ഥരാകുന്നതിനു പകരം ഞാന്‍ ചിലപ്പോള്‍ ആ സ്ത്രീയെപ്പോലെപെരുമാറാറുണ്ട്. യേശു പറഞ്ഞു, "അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ; എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും" (മത്താ. 11:28). എന്നിട്ടും യേശുവിലേക്ക് ഇറക്കിവയ്ക്കേണ്ട ഭാരങ്ങള്‍ ഞാന്‍ തന്നെ ചുമക്കുന്നതായി ഞാന്‍ കാണാറുണ്ട്.
നമ്മുടെ ഭാരങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ കര്‍ത്താവിങ്കലേക്ക് കൊണ്ടുവരുമ്പോള്‍ നാം അവയെ ഇറക്കി വയ്ക്കുന്നു. അപ്പൊസ്തലനായ പത്രൊസ് പറഞ്ഞു "അവന്‍ നിങ്ങള്‍ക്കായി കരുതുന്നതാകയാല്‍ നിങ്ങളുടെ സകല ചിന്താകുലവും അവന്‍റെമേല്‍ ഇട്ടുകൊള്‍വിന്‍" (1 പത്രൊസ് 5:7). അവന്‍ നമുക്കായി കരുതുന്നതുകൊണ്ട് നാം അവനെ ആശ്രയിക്കാന്‍ പഠിക്കുന്തോറും നമുക്ക് വിശ്രമിക്കാനും സ്വസ്ഥമാകാനും കഴിയും. നമ്മെ ഭാരപ്പെടുത്തുകയും ക്ഷീണിപ്പിക്കുകയുംചെയ്യുന്ന ഭാരങ്ങള്‍ ചുമക്കുന്നതിനു പകരം നമുക്ക് അത് കര്‍ത്താവിന് കൊടുത്ത് അത് ചുമക്കാന്‍ അവനെ അനുവദിക്കാം.
ഭാരങ്ങള്‍ മറ്റൊരു തോളിലേക്കുമാറ്റുന്ന സ്ഥലമാണ് പ്രാര്‍ത്ഥന.
Scripture
About this Plan
ആകുലചിന്ത നമ്മെ അലട്ടുന്നുവെങ്കില്‍, ആ ആകുലചിന്തയെ കര്‍ത്താവിങ്കലേക്കു കൊണ്ടുവരുവാന്‍ നമുക്കു കഴിയും. നമ്മുടെ വിഷയങ്ങള്‍ക്കു ശ്രദ്ധ തരുന്നതില്‍ അവനൊരിക്കലും മടുത്തുപോകുകയോ തളര്‍ന്നുപോകയോ ഇല്ല. അവന്‍ സകല ജ്ഞാനത്തിനും ശക്തിക്കും ഉടമയാകുന്നു എന്നു മാത്രമല്ല നമുക്കു വേണ്ടി അവ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവനും ആകുന്നു. നക്ഷത്രങ്ങളെ നിയന്ത്രിക്കുന്ന പരിശുദ്ധ ദൈവത്തിന്റെ സ്‌നേഹമസൃണ കരം നമ്മെ വലയം ചെയ്തിരിക്കുന്നു.
More