മനസ്സിന്‍റെ യുദ്ധക്കളം ധ്യാനചിന്തകള്‍ഉദാഹരണം
വലിയ കാര്യങ്ങള്‍
അതുകൊണ്ട് ഞാന്‍ നിങ്ങളോടു പറയുന്നത്: എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്ത് ഉടുക്കും എന്നു ശരീരത്തിനായിക്കൊണ്ടും വിചാരപ്പെടരുത്; ആഹാരത്തേക്കാള്‍ ജീവനും ഉടുപ്പിനേക്കാള്‍ ശരീരവും വലുതല്ലയോ? ആകാശത്തിലെ പറവകളെ നോക്കുവിന്‍; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ കൂട്ടിവെയ്ക്കുന്നതുമില്ല; എങ്കിലും സ്വര്‍ഗ്ഗസ്ഥനായി നിങ്ങളുടെ പിതാവ് അവയെ പുലര്‍ത്തുന്നു; അവയെക്കാള്‍ നിങ്ങള്‍ ഏറ്റവും വിശേഷതയുള്ളവരല്ലയോ? വിചാരപ്പെടുന്നതിനാല്‍ തന്‍റെ നീളത്തോട് ഒരു മുഴം കൂട്ടുവാന്‍ നിങ്ങളില്‍ ആര്‍ക്കു കഴിയും? - മത്തായി 6:25-27
മനസ്സിന്‍റെ യുദ്ധക്കളത്തില്‍ സാത്താന്‍ നിരന്തരയുദ്ധത്തി ലാണ്. ദൈവസാന്നിദ്ധ്യം വെളിപ്പെടുന്ന നമ്മിലെ ആത്മാവിനും നമ്മുടെ ഭൗതിക ശരീരത്തിനും ഇടയിലുള്ള ദേഹിയാണ് ഈ പോരാട്ടത്തിന്‍റെ കേന്ദ്ര സ്ഥാനമാകുന്നത്. നമ്മുടെ മനസ്സിന്‍റെയും, ഇച്ഛയുടെയും, വികാരങ്ങളുടെയും ഇരിപ്പിടമാണ് ദേഹി. നമ്മുടെ ചിന്ത, ആഗ്രഹം, വികാരം എന്നിവ എന്താണെന്ന് അത് വെളിപ്പെടുത്തുന്നു. നമ്മുടെ മനസ്സ് നിരാശയാലും ആകുലതയാലും നിറയപ്പെടുമ്പോള്‍ നമ്മുടെ ഉള്ളില്‍ നല്കപ്പെട്ടിരിക്കുന്ന ഉള്‍ക്കാഴ്ചയുടെയും അറിവിന്‍റെയും ദൈവദാനമായ അന്തരീക്ഷ ശബ്ദം കേള്‍ക്കാതെ പോകുന്നു. അത്തരം സാഹചര്യത്തില്‍ നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതം മനസ്സിലാക്കാന്‍ കഴിയാതെ വരുന്നു.
ദൈവാത്മാവിനെ അനുഗമിക്കുന്നതിന് പകരം നിരാശയും ആകുലതയും മനസ്സില്‍ നിറയുവാന്‍ അനുവദിച്ചാല്‍ നാം ദൈവഹിതത്തിന് വെളിയില്‍ ജഢത്തില്‍ ജീവിക്കുന്ന അവസ്ഥയിലായിരിക്കും. റോമര്‍ 8:8 പറയുന്നു. "ജഢ സ്വഭാവമുള്ളവര്‍ക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയുന്നതല്ല." ദൈവം നമ്മെ സ്നേഹിക്കുന്നില്ല എന്നല്ല അതിന്‍റെ അര്‍ത്ഥം. നമ്മുടെ ജഢികമായ പെരുമാറ്റം ദൈവം സ്വീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല എന്നാണര്‍ത്ഥം.
ദൈവം നമ്മെയും നമ്മുടെ ആവശ്യങ്ങളെയും കരുതുന്നു. നാം സ്വയം ആഗ്രഹിക്കുന്നതിലും വലിയ കാര്യങ്ങള്‍ ദൈവം നമുക്കുവേണ്ടി ആഗ്രഹിക്കുന്നു. സാത്താന്‍റെ അന്തമില്ലാത്ത നുണകള്‍ വിശ്വസിക്കാനുള്ള പ്രലോഭനത്തോട് നാം എതിര്‍ത്ത് നില്‍ക്കേണ്ടതുണ്ട്. സമാധാനം ഇല്ലാത്ത ജീവിതം മടുത്തപ്പോള്‍ അത് കണ്ടെത്താനുള്ള എല്ലാ മാര്‍ഗ്ഗവും സ്വീകരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ദൈവത്തോട് ചോദിച്ചു. "ജോയിസ്, ആഴമേറിയ തലത്തില്‍ നീ ജീവിക്കാന്‍ ആരംഭിക്കുക" ഇതായിരുന്നു ദൈവത്തിന്‍റെ മറുപടി. ഈ ആഴമേറിയ തലം ആത്മാവിന്‍റെ തലമാണെന്ന് ദൈവം എന്നെ ബോധ്യപ്പെടുത്തി.
ദൈവം തന്‍റെ മരണപുനരുത്ഥാനങ്ങളിലൂടെ നമുക്ക് നല്കിയ സമൃദ്ധ ജീവന്‍ അനുഭവിക്കണമെങ്കില്‍ ആകുലപ്പെടുന്നതും, നിരാശപ്പെടുന്നതും അവസാനിപ്പിച്ച് ആത്മാവിന്‍റെ ശബ്ദത്തിന് കാതോര്‍ക്കേണ്ടതുണ്ട്. അതാണ് ആകുലതയക്ക് എതിരായ സന്ദേശം. ദൈവം നിങ്ങളുടെ ഭാവിയെ അറിയുകയും കരുതുകയും ചെയ്യുന്നു. എന്നാല്‍ സാത്താന്‍റെ മന്ത്രണം "ദൈവം നിങ്ങളെ കരുതുന്നില്ല. അവന്‍ യഥാര്‍ത്ഥത്തില്‍ കരുതുന്നുണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ ഈ കുഴപ്പത്തില്‍ അകപ്പെടുകയില്ലായിരുന്നു."
നമുക്ക് ഇല്ലാത്തതില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മറ്റുള്ളവരെയും അവരുടെ ആവശ്യങ്ങളെയും കാണുവാന്‍ നമുക്ക് കഴിയാതെ പോകുന്നു. നമ്മുടെ ഭാവിയിലെ ആവശ്യങ്ങള്‍ക്ക് പണം തികയുമോ എന്ന പരിഭ്രമത്താല്‍ നാം സാമ്പത്തിക സഹായം മറ്റുള്ളവര്‍ക്ക് നല്കാന്‍ മടികാണിക്കുന്നു. എന്നാല്‍ നമ്മുടെ ആവശ്യങ്ങള്‍ക്കായി ദൈവത്തില്‍ ആശ്രയിക്കുമെങ്കില്‍ നാം അത് ധാരാളമായി പങ്കുവയ്ക്കും.
ദൈവവചനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം നമ്മുടെ ആവശ്യങ്ങളെ ഓര്‍ത്ത് നിരാശപ്പെടുന്നത് അവസാനിപ്പിക്കാന്‍ ഞാന്‍ നിങ്ങളെ ധൈര്യപ്പെടുത്തുന്നു. "ദൈവം എന്നെ സ്നേഹിക്കുന്നു. ദൈവസ്നേഹത്തില്‍ നിന്ന് വേര്‍പിരിക്കുവാന്‍ യാതൊന്നിനെക്കൊണ്ടും സാധ്യമല്ല. ദൈവം എന്നെകഴുകി ശുദ്ധീകരിച്ച് പാപക്ഷമ നല്‍കിയതാണ്. ദൈവത്തിന് എന്നെക്കുറിച്ചുള്ളത് ഒരു ക്രിയാത്മകപദ്ധതിയാണെന്ന് ദൈവവചനം പറയുന്നു" എന്ന് ഉച്ചത്തില്‍ വിളിച്ചുപറയുക. (റോമര്‍ 8:38,39; 1 യോഹ 1:9; യിരെമ്യാവ് 29:11 കാണുക)
ദൈവവചനത്തില്‍ കാണുന്ന നീതിയും സമാധാനവും സന്തോഷവും നിങ്ങളില്‍ നിന്ന് എടുത്തുകളയാന്‍ ആകുലതയും നിരാശയും ശ്രമിക്കുമ്പോള്‍ ദൈവവചനത്തില്‍ ആശ്രയിക്കുക. നമ്മില്‍ പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവ് നമ്മെ പൂര്‍ണ്ണ സമാധാനത്തില്‍ കാക്കാന്‍ ശക്തനാണ്. പിശാചിനോട് എതിര്‍ത്തു നിന്ന് ദൈവകൃപയ്ക്കായി യാചിക്കുക, സത്യം വിജയിക്കുകയും നിങ്ങളുടെ ജീവിതം രൂപാന്തരപ്പെടുകയും ചെയ്യും!
__________________
സ്വര്‍ഗ്ഗിയ പിതാവേ, എന്‍റെ എല്ലാ ആവശ്യങ്ങളിലും അങ്ങ് കരുതും എന്ന വാഗ്ദത്തത്തിനായി നന്ദി പറയുന്നു. ആകുലത കടന്നുവന്ന് എന്‍റെ സന്തോഷവും സമാധാനവും എടുത്തുകളയുവാന്‍ ഞാന്‍ അനുവദിച്ചിട്ടുണ്ട്. ചെറിയ കാര്യങ്ങളെക്കുറിച്ചുള്ള നിരാശ നിമിത്തം അങ്ങ് എനിക്കുവേണ്ടി ഒരുക്കിയിട്ടുള്ള വലിയ കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിപ്പാന്‍ എനിക്ക് സാധിക്കുന്നില്ല. യേശുവിന്‍റെ നാമത്തില്‍ എന്‍റെ ബന്ധനങ്ങളില്‍ നിന്ന് മോചനം പ്രാപിച്ച് അങ്ങയെ സ്വതന്ത്രമായി ആരാധിപ്പാനും സേവിപ്പാനും ഉള്ള കൃപയ്ക്കായി ഞാന്‍ യാചിക്കുന്നു. ആമേന്‍
ഈ പദ്ധതിയെക്കുറിച്ച്
വ്യാജത്തിലൂടെ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന ശത്രുവിന്റെ തന്ത്രങ്ങൾ നിങ്ങൾക്കു വെളിപ്പെടുത്തുന്നതാണ് ഈ ധ്യാനം. നശിപ്പിക്കുന്ന ചിന്തകളെ ചെറുക്കുന്നതിനും, ചിന്താഗതികൾക്കു മാറ്റം വരുത്തി അതിൽ വിജയിക്കുന്നതിനും കരുത്തും ഉത്തേജനവും പ്രാപിക്കുന്നതിനും ഇതു നിങ്ങളെ സഹായിക്കുന്നു. പരമപ്രധാനമായി, മാനസികമായ ഓരോ പോരാട്ടത്തിന്മേലും വിജയം വരിക്കുന്നതിനും ഇതു സഹായകമാണ്. തിരിച്ചടിക്കാനുള്ള ശേഷി നിങ്ങൾക്കുണ്ട്. ദിവസം ഒരു പ്രാവശ്യമെങ്കിലും നിങ്ങളതു ചെയ്യേണ്ടത് അനിവാര്യമാണ്!
More
ഈ പദ്ധതി നൽകിയതിന് ജോയ്സ് മേയർ മന്ത്രാലയങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://tv.joycemeyer.org/Malayalam