ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ് 2020ഉദാഹരണം

ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ് 2020

7 ദിവസത്തിൽ 2 ദിവസം

യേശുവിന്റെ തൈലാഭിഷേകം മുതൽ അന്ത്യ അത്താഴം വരെ  | ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ് ദിനം 2

ആമുഖം

തന്‍റെ അവസാന നാളുകളില്‍ യേശു മറ്റുള്ളവര്‍ക്കിടയില്‍ കൂടുതലായി ശുശ്രൂഷ ചെയ്തു വന്നു. വിലയേറിയ സുഗന്ധതൈലത്താല്‍ യേശുവിന്‍റെ തലയെ അഭിഷേകം ചെയ്ത സ്ത്രീയുമായുള്ള കണ്ടുമുട്ടല്‍ അത്തരം ഒന്നായിരുന്നു. കണ്ട് നിന്നവര്‍ക്ക് അതൊരു പാഴ് ചിലവായി തോന്നിയെങ്കിലും യേശുവിന് അത് മഹത്തരമായിരുന്നു. മഹാപുരോഹിതന്മാര്‍ക്ക് യേശുവിനെ കാട്ടികൊടുക്കാന്‍ യൂദാസിന് പ്രലോഭനമായി തീര്‍ന്നതും, കര്‍ത്താവിനെക്കാള്‍ പണത്തിന് നല്‍കിയ മുന്‍തൂക്കമാണ്. പെസഹാ ഭക്ഷണത്തിന് ശേഷം തങ്ങളുടെ ജീവിത കാര്യങ്ങള്‍ക്ക് വേണ്ടി എങ്ങനെ യേശുവിനെ ആശ്രയിക്കാമെന്ന് താന്‍ ശിഷ്യന്മാര്‍ക്ക് കാട്ടിക്കൊടുത്തു. 

ഒരു നിമിഷം ചിന്തിക്കുക 

· യേശുവിനെ ആദരിക്കുവാന്‍ സ്ത്രീ തന്‍റെ വിലപിടിപ്പുള്ള സമ്പാദ്യം ചിലവഴിച്ചു. യേശുവിനെ ആദരിക്കുവാന്‍ ഇന്നു നിങ്ങള്‍ക്ക് ചെയ്യാവുന്ന ഒരു കാര്യം എന്താണ് ?

· എതിര്‍പ്പും പ്രശ്നങ്ങളും അടുത്തു വരുമ്പോഴും യേശു സമൂഹവുമായി ബന്ധപ്പെട്ട് നിന്നു. അനിശ്ചിതത്തിന്‍റെ സമയത്ത് നിങ്ങള്‍ക്ക് എങ്ങനെ സമൂഹവുമായി ചേര്‍ന്ന് നില്ക്കുവാന്‍ സാധിക്കും ?

വിശ്വാസത്തിന്‍റെ ചുവട്

സമൂഹത്തിലെ ഒരു വ്യക്തിക്ക് പ്രോത്സാഹനത്തിന്‍റെ ഒരു സന്ദേശമോ, സഹായത്തിന്‍റെ ഒരു കരമോ നല്‍കുക.

തിരുവെഴുത്ത്

ദിവസം 1ദിവസം 3

ഈ പദ്ധതിയെക്കുറിച്ച്

ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ് 2020

യേശുവിന്റെ ജെറുശലേമിലേക്കുള്ള ജൈത്രയാത്ര മുതൽ ഉയിർത്തെഴുന്നേൽപ്പ് വരെയുള്ള ജീവിതകഥ 7 ചെറു വീഡിയോ ക്ലിപ്പുകൾ ആയി ഈ പ്ലാനില്‍ ലഭ്യമാക്കിയിരുന്നു. അതോടൊപ്പം തന്നെ ബൈബിൾ വായന ഭാഗവും, ചർച്ചകളിൽ പങ്കെടുക്കുവാനുള്ള ചോദ്യങ്ങൾ, നിങ്ങളുടെ ആത്മീയ ജീവിതത്തിൽ വിശ്വാസത്തിന്റെ ചുവട് വെയ്ക്കാനുള്ള മാർഗ്ഗം എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.

More

ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക്‌ നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com/DigitalEasterExperience2020