വിദ്വേഷം നിങ്ങളെ നശിപ്പിക്കരുത്ഉദാഹരണം

വിദ്വേഷം നിങ്ങളെ നശിപ്പിക്കരുത്

5 ദിവസത്തിൽ 4 ദിവസം

എന്തുകൊണ്ടാണ് അഹീഥോഫെൽ അവന്റെ ജീവിതം അവസാനിപ്പിച്ചത്.

എന്നാൽ അഹീഥോഫെൽ തന്റെ ആലോചന നടന്നില്ലെന്ന് കണ്ടപ്പോൾ വീട്ടിൽ ചെന്ന് കെട്ടി ഞാന്നു മരിച്ചു, ദാവീദിനെ ആക്രമിക്കാൻ വൈകുംതോറും ദാവീദു തന്റെ ആൾക്കാരുമായി ശക്തിയോടെ സിംഹാസനം തിരിച്ചു പിടിക്കുമെന്നു അഹീഥോഫെൽ തിരിച്ചറിഞ്ഞു. ഇതു സംഭവിച്ചാൽ അഹീഥോഫെൽ വിശ്വാസ വഞ്ചകനെന്നു വിളിക്കപ്പെടും. അവന്റെ മേൽ വരാനിരിക്കുന്ന ശിക്ഷയും അവന്റെ കുടുംബത്തിന്മേൽ വരാനിരിക്കുന്ന അപകീർത്തിയും ഓർത്തപ്പോൾ അവനവിടെ നില്ക്കാൻ കഴിഞ്ഞില്ല. അവന്റെ ഈ നിരാശയുടെ അവസ്ഥയിൽ യൂദാ ഇസ്കറിയോത്തവിനെ പോലെ ആത്മഹത്യ ചെയ്തു.

ദാവീദ് തന്റെ കുടുംബം വഞ്ചിച്ചു പാപം ചെയ്യിച്ചത് നിമിത്തം അഹീഥോഫെൽ ദാവീദിനെതിരെ കൈപ്പുള്ളവനായി തീർന്നു. അവൻ വിചാരിച്ചു രാജാവ് അവരിൽ നിന്നും അകന്നു മാറി യാതൊരു പരിണിത ഫലവും കൂടാതെ ജീവിക്കുന്നു എന്ന്.

ദാവീദ് തന്റെ കുടുംബം വഞ്ചിച്ചു പാപം ചെയ്യിച്ചത് നിമിത്തം അഹീഥോഫെൽ ദാവീദിനെതിരെ കൈപ്പുള്ളവനായി തീർന്നു. ദൈവം എങ്ങനെയാണു ദാവീദിനോട് ഇടപെട്ടതെന്നറിയായ്കയാൽ അഹീഥോഫെൽ ഗീലാനിലക്കു മടങ്ങിച്ചെന്നു. എന്നാൽ നാഥൻ ദാവീദിനെ അഭിമുകീകരിക്കുകയും ദാവീദ് പൂർണമായും ദൈവത്തിനു മുമ്പാകെ തന്നെത്താൻ ഏറ്റുപറയുകയും ചെയ്തു.

അവരുടെ കൂട്ടുകെട്ട് ബന്ധം അവസാനിച്ചാൽ ദാവീദിന്റെ ആത്മീയ യാതനയും പശ്ചാത്താപവും അഹീഥോഫെലിനു ഒരിക്കലും കാണാൻ സാധിച്ചില്ല. ദാവീദിന് ദൈവത്തിങ്കൽനിന്നു ക്ഷമ ലഭിച്ചത് അവനറിഞ്ഞില്ല. ദാവീദ് തന്റെ കുഞ്ഞിന്റെ ജീവനുവേണ്ടി ദൈവസന്നിധിയിൽ ഉപവസിച്ചതും അപേക്ഷിച്ചതും അഹീഥോഫെൽ അറിഞ്ഞിരുന്നില്ല. ദാവീദിന്റെ ഭൃത്യൻമാർ അവൻ തനിക്കുതന്നെ വല്ല കെടും വരുത്തുമെന്ന് ഭയപ്പെട്ടു. കാരണം അവൻ അതി ദുഃഖിതനായിരുന്നു. ഇത്രയും അതിവേദന ജനകമായ കാര്യങ്ങൾ അഹീഥോഫെൽ കണ്ടിരുന്നെങ്കിൽ അവനു തന്നോടുള്ള വെറുപ്പ് തണുക്കുമായിരുന്നുവെന്നു ദാവീദിനറിയാമായിരുന്നു.

 എന്നാൽ അഹീഥോഫെൽ ഗീലാനിൽ തന്നെ പാർത്തിരുന്നതു കൊണ്ടു ദാവീദിന്റെ ഏറ്റുപറച്ചിലും ദൈവവുമായുള്ള ബന്ധം പുതുക്കിയതും അറിഞ്ഞിരുന്നില്ല. കോപത്തിന്റെ തീജ്വാല പതിയെ കത്തിയമർന്നു. പുകയുന്ന കൈപ്പിന്റെ തീക്കട്ടയായി മാറുകയും വളരെ ജ്ഞ്യാനിയായ മനുഷ്യനെ താഴ്ന്നവനാക്കിമാറ്റി. ദാവീദിന് പ്രതികാരം ചെയ്യാൻ കൂലികൊടുക്കാൻ വേണ്ടി.

എന്നാൽ അഹീഥോഫെലിന്റെ ഈ പ്ലാനുകൾ വഴുതിപ്പോയ എന്ന് താൻ മനസ്സിലാക്കിയപ്പോൾ തനിക്കിനി ജീവിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കി താൻ ആത്മഹത്യ ചെയ്തു.

അഹീഥോഫെലിനു മുൻപിൽ വലിയൊരു ഭാവിയുണ്ടായിരുന്നു. എന്നാൽ അവന്റെ അക്ഷമ അവന്റെ വിളിയെ നശിപ്പിച്ചു. അവൻ ദാവീദിനോട് ക്ഷമിച്ചിരുന്നെങ്കിൽ അവന്റെ അന്ത്യം ധാരുണമാകില്ലായിരുന്നു.

ദൈവപ്രവർത്തിയെ പ്രതിനിധീകരിക്കുന്ന വ്യക്തിയേക്കാൾ വലുതാണ് ദൈവപ്രവർത്തിയെന്നു നാം ഇപ്പോഴും ഓർക്കണം. എന്നാൽ ആ വ്യക്തിയുടെ ഉത്തരവാദിത്തത്തിൽ പാപം ഉണ്ടെങ്കിൽ പോലും നാം ന്യായം വിധിക്കാൻ പാടില്ല. അഹീഥോഫെൽ ആ കാലഘട്ടത്തിലെ ഒരു വലിയ മനുഷ്യനായിരുന്നു. എന്നാൽ അന്യായത്തിന്റെ ഓർമ്മകൾ അവന്റെ മുഴുവൻ പ്രതലത്തിലും വർണം പകർത്താനിടയായി.

ദൈവം ദാവീദിനോട് ക്ഷമിച്ചിട്ടുപോലും അഹീഥോഫെൽ അവനോടു ക്ഷമിച്ചില്ല. ദാവീദിന്റെ പരിണിത ഫലങ്ങൾ ധാരുണമായിരുന്നു. എന്നാൽ അഹീഥോഫെലിന്റെ അന്ത്യം മഹാദാരുണമായിരുന്നു. വേഗത്തിൽ ക്ഷമിക്കുകയെന്നുള്ളത് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.എത്ര വേഗത്തിൽ നാം ചെയ്യുമോ അത് അത്രയ്ക്കും നമുക്ക് നല്ലതായിരിക്കും.   

ആര് നിങ്ങളോടു ക്ഷമിച്ചതുകൊണ്ടാണ് നിങ്ങളുടെ ഭാവി നശിച്ചുപോകാത്തതു?

ഉദ്ധരണി: "നിങ്ങൾ ക്ഷമിക്കുമ്പോൾ, കഴിഞ്ഞതിനെ മാറ്റാൻ കഴിയില്ല. എന്നാൽ വരാൻ പോകുന്നതിനെ തീർച്ചയായും മാറ്റാൻ കഴിയും" ബെർണാഡ് മേൽസാർ

പ്രാർത്ഥന: കർത്താവെ അക്ഷമയുടെ ആത്മാവ് എന്റെ ഭാവിയെ നശിപ്പിക്കുമെന്ന് ഞാൻ തിരിച്ചറിയുന്നു. ക്ഷമിക്കാനെന്നെ സഹായിക്കേണമേ. ആമേൻ.


തിരുവെഴുത്ത്

ദിവസം 3ദിവസം 5

ഈ പദ്ധതിയെക്കുറിച്ച്

വിദ്വേഷം നിങ്ങളെ നശിപ്പിക്കരുത്

സംഗ്രേഹം- ദാവീദ് രാജാവിന്റെ വിശ്വസ്തനായ ഉപദേഷ്ടാവ് ആയിരുന്നു അഹീഥോഫെൽ. എന്നാൽ വിദ്വേഷം മൂലം താൻ രാജാവിനെ ഒറ്റിക്കൊടുക്കുകയും അബ്ശാലോമിന്റെ ഗൂഢാലോചനയിൽ പങ്കു ചേരുകയും ചെയ്തു. തൽഫലമായി അവസാനമായി തൻ ദാരുണമായി ആത്മഹത്യ ചെയ്തു. നിങ്ങളെയും വിദ്വേഷം നശിപ്പിക്കാതിരിപ്പാൻ അതിന്റെ കാരണവും പ്രതിവിധിയും അഞ്ചാം ദിവസത്തെ ബൈബിൾ ധ്യാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

More

ഈ പദ്ധതിക്ക് വിജയ് തങ്കയ്യയ്ക്ക് നന്ദി പറയുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: http://www.facebook.com/ThangiahVijay