റോമർ 4:20-24

റോമർ 4:19-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഏകദേശം നൂറു വയസ്സായ തനിക്ക് ഒരു പിതാവാകാനുള്ള പ്രായം കഴിഞ്ഞു എന്നും, സാറായുടെ ഗർഭാശയം നിർജീവമായിത്തീർന്നു എന്നും അബ്രഹാമിന് അറിയാമായിരുന്നിട്ടും അദ്ദേഹത്തിന്റെ വിശ്വാസം ദുർബലമായിത്തീരുകയോ, ദൈവത്തിന്റെ വാഗ്ദാനത്തെ അദ്ദേഹം സംശയിക്കുകയോ ചെയ്തില്ല. പ്രത്യുത, വിശ്വാസത്താൽ അദ്ദേഹം പൂർവോപരി ശക്തിപ്രാപിക്കുകയും തന്റെ വാഗ്ദാനം നിറവേറ്റുവാനുള്ള കഴിവു ദൈവത്തിനുണ്ടെന്നുള്ള പൂർണബോധ്യത്തോടുകൂടി ദൈവത്തെ പ്രകീർത്തിക്കുകയും ചെയ്തു. അതുകൊണ്ടാണ് അബ്രഹാമിന്റെ വിശ്വാസത്താൽ അദ്ദേഹത്തെ നീതിമാനായി ദൈവം അംഗീകരിച്ചത്. തന്റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെട്ടു എന്ന് എഴുതിയിരിക്കുന്നത് അബ്രഹാമിനെ സംബന്ധിച്ചു മാത്രമല്ല, നമ്മെ സംബന്ധിച്ചും കൂടിയാണ്. ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരണത്തിന് ഏല്പിക്കപ്പെടുകയും, നാം കുറ്റമറ്റവരായി അംഗീകരിക്കപ്പെടുന്നതിനുവേണ്ടി അവിടുന്ന് ഉയിർക്കുകയും ചെയ്തു. നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന നാമും അങ്ങനെ നീതിമാന്മാരായി പരിഗണിക്കപ്പെടും.

പങ്ക് വെക്കു
റോമർ 4 വായിക്കുക