സങ്കീർത്തനങ്ങൾ 89:14-18
സങ്കീർത്തനങ്ങൾ 89:14-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു. ജയഘോഷം അറിയുന്ന ജനത്തിനു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും. അവർ ഇടവിടാതെ നിന്റെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു. നിന്റെ നീതിയിൽ അവർ ഉയർന്നിരിക്കുന്നു. നീ അവരുടെ ബലത്തിന്‍റെ മഹത്ത്വമാകുന്നു; നിന്റെ പ്രസാദത്താൽ ഞങ്ങളുടെ കൊമ്പ് ഉയർന്നിരിക്കുന്നു. നമ്മുടെ പരിച യഹോവയ്ക്കുള്ളതും നമ്മുടെ രാജാവ് യിസ്രായേലിന്‍റെ പരിശുദ്ധനുള്ളവനും ആകുന്നു.

സങ്കീർത്തനങ്ങൾ 89:14-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നു തന്റെ രാജ്യം നീതിയിലും ന്യായത്തിലും സ്ഥാപിച്ചിരിക്കുന്നു. അങ്ങയുടെ സുസ്ഥിരസ്നേഹവും വിശ്വസ്തതയും തിരുമുമ്പിൽ നടക്കുന്നു. സ്തുതിഘോഷത്താൽ അങ്ങയെ ആരാധിക്കുന്നവർ, അവിടുത്തെ വരപ്രസാദത്തിൽ ജീവിക്കുന്നവർ തന്നെ, എത്ര അനുഗൃഹീതർ. അവർ അങ്ങയിൽ എപ്പോഴും ആനന്ദിക്കുന്നു. അങ്ങയുടെ നീതിയെ അവർ പ്രകീർത്തിക്കുന്നു. അവിടുന്നാണ് അവരുടെ ശക്തിയും മഹത്ത്വവും. അങ്ങയുടെ അനുഗ്രഹമാണ് അവർക്കു വിജയമരുളുന്നത്. സർവേശ്വരനാണ് ഞങ്ങളുടെ സംരക്ഷകൻ, ഇസ്രായേലിന്റെ പരിശുദ്ധനാണ് ഞങ്ങളുടെ രാജാവ്.
സങ്കീർത്തനങ്ങൾ 89:14-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നീതിയും ന്യായവും അങ്ങേയുടെ സിംഹാസനത്തിന്‍റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും അങ്ങേക്കു മുമ്പായി നടക്കുന്നു. ജയഘോഷം അറിയുന്ന ജനം ഭാഗ്യമുള്ളത്; യഹോവേ, അവർ അങ്ങേയുടെ മുഖപ്രകാശത്തിൽ നടക്കും. അവർ ഇടവിടാതെ അങ്ങേയുടെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു; അങ്ങേയുടെ നീതിയിൽ അവർ ഉയർന്നിരിക്കുന്നു. അങ്ങ് അവരുടെ ബലത്തിന്‍റെ മഹത്ത്വമാകുന്നു; അങ്ങേയുടെ പ്രസാദത്താൽ ഞങ്ങളുടെ ശക്തിഉയർന്നിരിക്കുന്നു. നമ്മുടെ പരിച യഹോവയ്ക്കുള്ളതും നമ്മുടെ രാജാവ് യിസ്രായേലിന്‍റെ പരിശുദ്ധനുള്ളവനും ആകുന്നു.
സങ്കീർത്തനങ്ങൾ 89:14-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു. ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും. അവർ ഇടവിടാതെ നിന്റെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു; നിന്റെ നീതിയിൽ അവർ ഉയർന്നിരിക്കുന്നു. നീ അവരുടെ ബലത്തിന്റെ മഹത്വമാകുന്നു; നിന്റെ പ്രസാദത്താൽ ഞങ്ങളുടെ കൊമ്പു ഉയർന്നിരിക്കുന്നു. നമ്മുടെ പരിച യഹോവെക്കുള്ളതും നമ്മുടെ രാജാവു യിസ്രായേലിന്റെ പരിശുദ്ധന്നുള്ളവന്നും ആകുന്നു.
സങ്കീർത്തനങ്ങൾ 89:14-18 സമകാലിക മലയാളവിവർത്തനം (MCV)
നീതിയും ന്യായവും അങ്ങയുടെ സിംഹാസനത്തിന്റെ അടിസ്ഥാനം ആകുന്നു; അചഞ്ചലസ്നേഹവും വിശ്വസ്തതയും അങ്ങയുടെമുമ്പാകെ പോകുന്നു. യഹോവേ, അങ്ങയെ ആർപ്പുവിളികളോടെ സ്തുതിക്കാൻ ശീലിച്ച ജനം അനുഗൃഹീതർ, കാരണം അവർ തിരുസാന്നിധ്യത്തിന്റെ പ്രഭയിൽ സഞ്ചരിക്കും. അവർ ദിവസംമുഴുവനും അവിടത്തെ നാമത്തിൽ ആനന്ദിക്കുന്നു; അവർ അവിടത്തെ നീതിയിൽ പുകഴുന്നു. കാരണം അവിടന്നാണ് അവരുടെ മഹത്ത്വവും ശക്തിയും, അവിടത്തെ പ്രസാദത്തിൽ അങ്ങ് ഞങ്ങളുടെ കൊമ്പ് ഉയർത്തുന്നു. ഞങ്ങളുടെ പരിച യഹോവയ്ക്കുള്ളതാകുന്നു, നിശ്ചയം, ഞങ്ങളുടെ രാജാവ് ഇസ്രായേലിന്റെ പരിശുദ്ധനുള്ളതും.