സങ്കീർത്തനങ്ങൾ 80:7-14
സങ്കീർത്തനങ്ങൾ 80:7-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങൾ രക്ഷപെടേണ്ടതിനു തിരുമുഖം പ്രകാശിപ്പിക്കേണമേ. നീ മിസ്രയീമിൽനിന്ന് ഒരു മുന്തിരിവള്ളി കൊണ്ടുവന്നു; ജാതികളെ നീക്കിക്കളഞ്ഞ് അതിനെ നട്ടു. നീ അതിന് തടം എടുത്തു അതു വേരൂന്നി ദേശത്തു പടർന്നു. അതിന്റെ നിഴൽകൊണ്ട് പർവതങ്ങൾ മൂടിയിരുന്നു; അതിന്റെ കൊമ്പുകൾ ദിവ്യദേവദാരുക്കൾ പോലെയും ആയിരുന്നു. അതു കൊമ്പുകളെ സമുദ്രംവരെയും ചില്ലികളെ നദിവരെയും നീട്ടിയിരുന്നു. വഴിപോകുന്നവരൊക്കെയും അതിനെ പറിപ്പാൻ തക്കവണ്ണം നീ അതിന്റെ വേലികളെ പൊളിച്ചുകളഞ്ഞത് എന്ത്? കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു; വയലിലെ മൃഗങ്ങൾ അത് തിന്നുകളയുന്നു. സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരേണമേ; സ്വർഗത്തിൽനിന്നു നോക്കി കടാക്ഷിച്ച് ഈ മുന്തിരിവള്ളിയെ സന്ദർശിക്കേണമേ.
സങ്കീർത്തനങ്ങൾ 80:7-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവശക്തനായ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ. കരുണയോടെ കടാക്ഷിച്ച് ഞങ്ങളെ രക്ഷിക്കണമേ. അവിടുന്ന് ഈജിപ്തിൽനിന്ന് ഒരു മുന്തിരിവള്ളി കൊണ്ടുവന്ന് അന്യജനതകളെ പുറത്താക്കി അത് അവിടെ നട്ടു. അവിടുന്ന് അതിനു തടമെടുത്തു, അത് ആഴത്തിൽ വേരൂന്നി, ദേശം മുഴുവൻ പടർന്നു. അതു പർവതങ്ങൾക്കു തണൽ വിരിച്ചു. അതിന്റെ ശാഖകൾ കൂറ്റൻ ദേവദാരുക്കളെ ആവരണം ചെയ്തു. അത് തന്റെ ശാഖകൾ സമുദ്രംവരെയും ചില്ലകൾ നദിവരെയും നീട്ടി. അങ്ങ് ആ മുന്തിരിച്ചെടിയുടെ വേലിക്കെട്ട് തകർത്തതെന്ത്? വഴിപോക്കരെല്ലാം അതിന്റെ ഫലം പറിക്കുന്നു. കാട്ടുപന്നി അതിനെ നശിപ്പിക്കുന്നു. വന്യമൃഗങ്ങൾ അതിനെ തിന്നുകളയുന്നു. സർവശക്തനായ ദൈവമേ, ഞങ്ങളിലേക്കു തിരിയണമേ, സ്വർഗത്തിൽനിന്നു തൃക്കൺപാർക്കണമേ. ഈ മുന്തിരിവള്ളിയെ പരിഗണിച്ചാലും.
സങ്കീർത്തനങ്ങൾ 80:7-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിന് തിരുമുഖം പ്രകാശിപ്പിക്കേണമേ. അങ്ങ് മിസ്രയീമിൽ നിന്ന് ഒരു മുന്തിരിവള്ളി കൊണ്ടു വന്നു; ജനതകളെ നീക്കിക്കളഞ്ഞ് അതിനെ നട്ടു. അങ്ങ് അതിന് തടം എടുത്തു അത് വേരൂന്നി ദേശത്ത് പടർന്നു. അതിന്റെ നിഴൽകൊണ്ട് പർവ്വതങ്ങൾ മൂടിയിരുന്നു; അതിന്റെ കൊമ്പുകൾ ദിവ്യദേവദാരുക്കൾപോലെയും ആയിരുന്നു. അത് കൊമ്പുകളെ സമുദ്രംവരെയും ചില്ലികളെ നദിവരെയും നീട്ടിയിരുന്നു. വഴിപോകുന്നവർ എല്ലാം അത് പറിക്കുവാൻ തക്കവണ്ണം അവിടുന്ന് അതിന്‍റെ വേലികൾ പൊളിച്ചുകളഞ്ഞത് എന്ത്? കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു; വയലിലെ മൃഗങ്ങൾ അത് തിന്നുകളയുന്നു. സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരേണമേ; സ്വർഗ്ഗത്തിൽനിന്നു കടാക്ഷിച്ച് ഈ മുന്തിരിവള്ളിയെ സന്ദർശിക്കേണമേ.
സങ്കീർത്തനങ്ങൾ 80:7-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ. നീ മിസ്രയീമിൽനിന്നു ഒരു മുന്തിരവള്ളികൊണ്ടുവന്നു; ജാതികളെ നീക്കിക്കളഞ്ഞു അതിനെ നട്ടു. നീ അതിന്നു തടം എടുത്തു അതു വേരൂന്നി ദേശത്തു പടർന്നു. അതിന്റെ നിഴൽകൊണ്ടു പർവ്വതങ്ങൾ മൂടിയിരുന്നു; അതിന്റെ കൊമ്പുകൾ ദിവ്യദേവദാരുക്കൾപോലെയും ആയിരുന്നു. അതു കൊമ്പുകളെ സമുദ്രംവരെയും ചില്ലികളെ നദിവരെയും നീട്ടിയിരുന്നു. വഴിപോകുന്നവരൊക്കെയും അതിനെ പറിപ്പാൻ തക്കവണ്ണം നീ അതിന്റെ വേലികളെ പൊളിച്ചുകളഞ്ഞതു എന്തു? കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു; വയലിലെ മൃഗങ്ങൾ അതു തിന്നുകളയുന്നു. സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരേണമേ; സ്വർഗ്ഗത്തിൽനിന്നു നോക്കി കടാക്ഷിച്ചു ഈ മുന്തിരിവള്ളിയെ സന്ദർശിക്കേണമേ.
സങ്കീർത്തനങ്ങൾ 80:7-14 സമകാലിക മലയാളവിവർത്തനം (MCV)
സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ; ഞങ്ങൾ രക്ഷപ്പെടുന്നതിനുവേണ്ടി, തിരുമുഖം ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ. അങ്ങ് ഈജിപ്റ്റിൽനിന്ന് ഒരു മുന്തിരിവള്ളി പറിച്ചുനട്ടിരിക്കുന്നു; അവിടന്ന് രാഷ്ട്രങ്ങളെ തുരത്തിയോടിച്ച് അതിനെ നട്ടിരിക്കുന്നു. അതിനായി അങ്ങ് നിലമൊരുക്കി, അതു വേരൂന്നി ദേശത്തെല്ലാം പടർന്നു. അതിന്റെ നിഴൽ പർവതങ്ങളെ ആവരണംചെയ്തു, അതിന്റെ ശാഖകൾ വൻ ദേവദാരുക്കളെ മൂടുകയും ചെയ്തു. അതിന്റെ ശാഖകൾ മെഡിറ്ററേനിയൻകടലോരംവരെ നീട്ടിയിരിക്കുന്നു, അതിന്റെ ചില്ലകൾ യൂഫ്രട്ടീസ് നദിവരെയും. വഴിപോക്കരെല്ലാം അതിന്റെ കുലകൾ പറിച്ചെടുക്കാൻ പാകത്തിന് അങ്ങ് അതിന്റെ മതിലുകൾ തകർത്തത് എന്തിന്? കാട്ടുപന്നികൾ വന്ന് അതിനെ നശിപ്പിക്കുകയും വയലിലെ മൃഗങ്ങൾ അവ തിന്നുകളയുകയും ചെയ്യുന്നു. സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളിലേക്കു മടങ്ങിവരണമേ! സ്വർഗത്തിൽനിന്ന് നോക്കി കടാക്ഷിക്കണമേ! അവിടത്തെ വലതുകരംതന്നെ നട്ട