SAM 80:7-14

SAM 80:7-14 MALCLBSI

സർവശക്തനായ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ. കരുണയോടെ കടാക്ഷിച്ച് ഞങ്ങളെ രക്ഷിക്കണമേ. അവിടുന്ന് ഈജിപ്തിൽനിന്ന് ഒരു മുന്തിരിവള്ളി കൊണ്ടുവന്ന് അന്യജനതകളെ പുറത്താക്കി അത് അവിടെ നട്ടു. അവിടുന്ന് അതിനു തടമെടുത്തു, അത് ആഴത്തിൽ വേരൂന്നി, ദേശം മുഴുവൻ പടർന്നു. അതു പർവതങ്ങൾക്കു തണൽ വിരിച്ചു. അതിന്റെ ശാഖകൾ കൂറ്റൻ ദേവദാരുക്കളെ ആവരണം ചെയ്തു. അത് തന്റെ ശാഖകൾ സമുദ്രംവരെയും ചില്ലകൾ നദിവരെയും നീട്ടി. അങ്ങ് ആ മുന്തിരിച്ചെടിയുടെ വേലിക്കെട്ട് തകർത്തതെന്ത്? വഴിപോക്കരെല്ലാം അതിന്റെ ഫലം പറിക്കുന്നു. കാട്ടുപന്നി അതിനെ നശിപ്പിക്കുന്നു. വന്യമൃഗങ്ങൾ അതിനെ തിന്നുകളയുന്നു. സർവശക്തനായ ദൈവമേ, ഞങ്ങളിലേക്കു തിരിയണമേ, സ്വർഗത്തിൽനിന്നു തൃക്കൺപാർക്കണമേ. ഈ മുന്തിരിവള്ളിയെ പരിഗണിച്ചാലും.

SAM 80 വായിക്കുക