സങ്കീർത്തനങ്ങൾ 63:6-7
സങ്കീർത്തനങ്ങൾ 63:6-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ പ്രാണനു മജ്ജയും മേദസ്സുംകൊണ്ട് എന്നപോലെ തൃപ്തി വരുന്നു; എന്റെ വായ് സന്തോഷമുള്ള അധരങ്ങളാൽ നിന്നെ സ്തുതിക്കുന്നു. നീ എനിക്കു സഹായമായിത്തീർന്നുവല്ലോ; നിന്റെ ചിറകിൻനിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു.
സങ്കീർത്തനങ്ങൾ 63:6-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മൃഷ്ടാന്നഭോജനം കഴിച്ചവനെപ്പോലെ ഞാൻ തൃപ്തനാകുന്നു. ഞാൻ അങ്ങയെ ആനന്ദപൂർവം സ്തുതിക്കും. അവിടുന്ന് എന്റെ സഹായകനാണല്ലോ; അവിടുത്തെ ചിറകിൻകീഴിൽ ഞാൻ ആനന്ദഗീതം പാടും.
സങ്കീർത്തനങ്ങൾ 63:6-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്റെ പ്രാണന് മജ്ജയും മേദസ്സുംകൊണ്ട് എന്നപോലെ തൃപ്തിവരുന്നു; എന്റെ വായ് സന്തോഷമുള്ള അധരങ്ങളാൽ അങ്ങയെ സ്തുതിക്കുന്നു. അവിടുന്ന് എനിക്ക് സഹായമായിത്തീർന്നുവല്ലോ; തിരുച്ചിറകിൻ നിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു.
സങ്കീർത്തനങ്ങൾ 63:6-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ പ്രാണന്നു മജ്ജയും മേദസ്സുംകൊണ്ടു എന്നപോലെ തൃപ്തിവരുന്നു; എന്റെ വായ് സന്തോഷമുള്ള അധരങ്ങളാൽ നിന്നെ സ്തുതിക്കുന്നു. നീ എനിക്കു സഹായമായിത്തീർന്നുവല്ലോ; നിന്റെ ചിറകിൻ നിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു.