സങ്കീർത്തനങ്ങൾ 6:6-7
സങ്കീർത്തനങ്ങൾ 6:6-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ഞരക്കംകൊണ്ട് ഞാൻ തകർന്നിരിക്കുന്നു; രാത്രി മുഴുവനും എന്റെ കിടക്കയെ ഒഴുക്കുന്നു; കണ്ണുനീർകൊണ്ട് ഞാൻ എന്റെ കട്ടിലിനെ നനയ്ക്കുന്നു. ദുഃഖംകൊണ്ട് എന്റെ കണ്ണ് കുഴിഞ്ഞിരിക്കുന്നു; എന്റെ സകല വൈരികളും ഹേതുവായി ക്ഷീണിച്ചുമിരിക്കുന്നു.
സങ്കീർത്തനങ്ങൾ 6:6-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കരഞ്ഞു കരഞ്ഞ് ഞാൻ തളർന്നിരിക്കുന്നു. രാത്രിതോറും കണ്ണീർ ഒഴുകി എന്റെ കിടക്ക നനയുന്നു. എന്റെ തലയണ കണ്ണീരിൽ കുതിരുന്നു. ദുഃഖംകൊണ്ട് എന്റെ കണ്ണു കുഴിഞ്ഞിരിക്കുന്നു. ശത്രുക്കൾ നിമിത്തം അവ കരഞ്ഞു തളർന്നിരിക്കുന്നു.
സങ്കീർത്തനങ്ങൾ 6:6-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്റെ ഞരക്കംകൊണ്ട് ഞാൻ തളർന്നിരിക്കുന്നു; രാത്രിമുഴുവനും എന്റെ കിടക്കയിൽ മിഴിനീർ ഒഴുക്കി; കണ്ണുനീർകൊണ്ട് ഞാൻ എന്റെ കട്ടിൽ നനയ്ക്കുന്നു. ദുഃഖംകൊണ്ട് എന്റെ കണ്ണ് കുഴിഞ്ഞിരിക്കുന്നു; എന്റെ സകലശത്രുക്കളും നിമിത്തം ക്ഷീണിച്ചുമിരിക്കുന്നു.
സങ്കീർത്തനങ്ങൾ 6:6-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ ഞരക്കംകൊണ്ടു ഞാൻ തകർന്നിരിക്കുന്നു; രാത്രിമുഴുവനും എന്റെ കിടക്കയെ ഒഴുക്കുന്നു; കണ്ണുനീർകൊണ്ടു ഞാൻ എന്റെ കട്ടിലിനെ നനെക്കുന്നു. ദുഃഖംകൊണ്ടു എന്റെ കണ്ണു കുഴിഞ്ഞിരിക്കുന്നു; എന്റെ സകലവൈരികളും ഹേതുവായി ക്ഷീണിച്ചുമിരിക്കുന്നു.
സങ്കീർത്തനങ്ങൾ 6:6-7 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ ഞരക്കത്താൽ ഞാൻ ക്ഷീണിതനായിരിക്കുന്നു. രാത്രിമുഴുവനുമുള്ള വിലാപത്താൽ ഞാൻ എന്റെ കിടക്കയെ കണ്ണീരിൽ നീന്തിത്തുടിക്കുമാറാക്കുന്നു, എന്റെ കട്ടിൽ ഞാൻ കണ്ണീരിനാൽ കുതിർക്കുന്നു. സങ്കടത്താൽ എന്റെ കണ്ണുകൾ മങ്ങുന്നു; എന്റെ സകലശത്രുക്കൾനിമിത്തം അവ ബലഹീനമാകുന്നു.