സങ്കീർത്തനങ്ങൾ 5:1-3
സങ്കീർത്തനങ്ങൾ 5:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, എന്റെ വാക്കുകൾക്കു ചെവിതരേണമേ; എന്റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ. എന്റെ രാജാവും എന്റെ ദൈവവുമായുള്ളോവേ, എന്റെ സങ്കടയാചന കേൾക്കേണമേ; നിന്നോടല്ലോ ഞാൻ പ്രാർഥിക്കുന്നത്. യഹോവേ, രാവിലെ എന്റെ പ്രാർഥന കേൾക്കേണമേ; രാവിലെ ഞാൻ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 5:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, എന്റെ പ്രാർഥന കേൾക്കണമേ, എന്റെ നെടുവീർപ്പുകൾ ശ്രദ്ധിക്കണമേ. എന്റെ രാജാവായ ദൈവമേ, എന്റെ നിലവിളി കേൾക്കണമേ. അങ്ങയോടാണല്ലോ ഞാൻ യാചിക്കുന്നത്. നാഥാ, പ്രഭാതത്തിൽ അവിടുന്ന് എന്റെ സ്വരം കേൾക്കുന്നു. അങ്ങേക്കുവേണ്ടി പ്രഭാതബലി ഒരുക്കി ഞാൻ കാത്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 5:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവേ, എന്റെ വാക്കുകൾ കേൾക്കേണമേ; എന്റെ ധ്യാനം ശ്രദ്ധിക്കേണമേ; എന്റെ രാജാവും എന്റെ ദൈവവുമേ, എന്റെ കരച്ചിലിന്റെ ശബ്ദം കേൾക്കേണമേ; അങ്ങയോടല്ലോ ഞാൻ പ്രാർത്ഥിക്കുന്നത്. യഹോവേ, രാവിലെ എന്റെ പ്രാർത്ഥന കേൾക്കേണമേ; രാവിലെ ഞാൻ അങ്ങേയ്ക്കായി യാചന ഒരുക്കി കാത്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 5:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവേ, എന്റെ വാക്കുകൾക്കു ചെവി തരേണമേ; എന്റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ; എന്റെ രാജാവും എന്റെ ദൈവവുമായുള്ളോവേ, എന്റെ സങ്കടയാചന കേൾക്കേണമേ; നിന്നോടല്ലോ ഞാൻ പ്രാർത്ഥിക്കുന്നതു. യഹോവേ, രാവിലെ എന്റെ പ്രാർത്ഥന കേൾക്കേണമേ; രാവിലെ ഞാൻ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 5:1-3 സമകാലിക മലയാളവിവർത്തനം (MCV)
യഹോവേ, എന്റെ വാക്കുകൾ കേൾക്കണമേ, എന്റെ നെടുവീർപ്പു ശ്രദ്ധിക്കണമേ. എന്റെ രാജാവും എന്റെ ദൈവവുമേ, സഹായത്തിനായുള്ള എന്റെ നിലവിളി കേൾക്കണമേ, അവിടത്തോടല്ലോ ഞാൻ പ്രാർഥിക്കുന്നത്. യഹോവേ, പ്രഭാതത്തിൽ അവിടന്ന് എന്റെ ശബ്ദം കേൾക്കണമേ; പുലർകാലത്തിൽ ഞാൻ എന്റെ ആവലാതി തിരുമുമ്പിൽ സമർപ്പിക്കുകയും പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു.