സങ്കീർത്തനങ്ങൾ 37:21-31

സങ്കീർത്തനങ്ങൾ 37:21-31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദുഷ്ടൻ വായ്പ വാങ്ങുന്നു, തിരികെ കൊടുക്കുന്നില്ല; നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു. അവനാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും. അവനാൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും. ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു. അവൻ വീണാലും നിലംപരിചാകയില്ല; യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു. ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല. അവൻ നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു; അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു. ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക; എന്നാൽ നീ സദാകാലം സുഖമായി വസിക്കും. യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു; ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും. നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും; നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്റെ നാവ് ന്യായം സംസാരിക്കുന്നു. തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ട്; അവന്റെ കാലടികൾ വഴുതുകയില്ല.

സങ്കീർത്തനങ്ങൾ 37:21-31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവർ പുകപോലെ മാഞ്ഞുപോകും. ദുഷ്ടനു കടംവാങ്ങിയതു വീട്ടാൻ കഴിയുകയില്ല. എന്നാൽ, നീതിമാൻ ഉദാരമായി ദാനം ചെയ്യുന്നു. സർവേശ്വരനാൽ അനുഗ്രഹിക്കപ്പെട്ടവർ ദേശം കൈവശമാക്കും; ശപിക്കപ്പെട്ടവരാകട്ടെ ഉന്മൂലനം ചെയ്യപ്പെടും. മനുഷ്യന്റെ പാദം സർവേശ്വരനാണ് നയിക്കുന്നത്. അവിടുത്തേക്ക് പ്രസാദകരമായി നടക്കുന്നവന്റെ ഗമനം അവിടുന്നു സുസ്ഥിരമാക്കുന്നു. അവന്റെ കാലിടറിയാലും വീണുപോകയില്ല; സർവേശ്വരൻ അവന്റെ കൈക്കു പിടിച്ചിട്ടുണ്ടല്ലോ. ഞാൻ ബാലനായിരുന്നു, ഇപ്പോൾ വൃദ്ധനായി; നീതിമാൻ പരിത്യജിക്കപ്പെടുന്നതോ അവന്റെ സന്തതി ആഹാരത്തിനായി ഇരക്കുന്നതോ ഞാൻ ഇന്നോളം കണ്ടിട്ടില്ല. അവൻ എന്നും ഉദാരമായി ദാനം ചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുന്നു. അവന്റെ സന്തതി അനുഗ്രഹപാത്രമാകും. തിന്മ വിട്ടകന്നു നന്മ ചെയ്ക, എന്നാൽ നിന്റെ സന്തതികൾ ദേശത്ത് എന്നേക്കും പാർക്കും. സർവേശ്വരൻ ന്യായത്തെ സ്നേഹിക്കുന്നു; അവിടുന്നു തന്റെ ഭക്തരെ ഉപേക്ഷിക്കുകയില്ല. അവിടുന്ന് അവരെ എന്നും പരിപാലിക്കും; എന്നാൽ ദുഷ്ടരുടെ സന്തതി നശിപ്പിക്കപ്പെടും. നീതിമാന്മാർ ദേശം കൈവശമാക്കും; അതിൽ അവർ എന്നേക്കും വസിക്കും. നീതിമാൻ ജ്ഞാനം സംസാരിക്കുന്നു; അവന്റെ നാവിൽനിന്ന് നീതി പുറപ്പെടുന്നു. ദൈവത്തിന്റെ ധർമശാസ്ത്രം അവന്റെ ഹൃദയത്തിലുണ്ട്; അവന്റെ കാലടികൾ വഴുതുകയില്ല.

സങ്കീർത്തനങ്ങൾ 37:21-31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ദുഷ്ടൻ വായ്പ വാങ്ങിയിട്ട്, തിരികെ കൊടുക്കുന്നില്ല; നീതിമാനോ ദയതോന്നി ദാനം ചെയ്യുന്നു. യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും. ദൈവത്താൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും. ഒരു മനുഷ്യന്‍റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്‍റെ ഗമനം സ്ഥിരമാക്കുന്നു. അവൻ വീണാലും നിലംപരിചാകുകയില്ല; യഹോവ അവനെ കൈ പിടിച്ച് താങ്ങുന്നു. ഞാൻ ബാലനായിരുന്നു, ഇപ്പോൾ വൃദ്ധനായിരിക്കുന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്‍റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല. അവൻ നിത്യവും ദയതോന്നി വായ്പ കൊടുക്കുന്നു; അവന്‍റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു. ദോഷം വിട്ടൊഴിഞ്ഞ് ഗുണം ചെയ്യുക; എന്നാൽ നീ സദാകാലം സുഖമായി ജീവിച്ചിരിക്കും. യഹോവ ന്യായപ്രിയനാകുന്നു; അവിടുത്തെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു; ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും. നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും; നീതിമാന്‍റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്‍റെ നാവ് ന്യായം സംസാരിക്കുന്നു. തന്‍റെ ദൈവത്തിന്‍റെ ന്യായപ്രമാണം അവന്‍റെ ഹൃദയത്തിൽ ഉണ്ട്; അവന്‍റെ കാലടികൾ വഴുതുകയില്ല.

സങ്കീർത്തനങ്ങൾ 37:21-31 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദുഷ്ടൻ വായ്പ വാങ്ങുന്നു, തിരികെ കൊടുക്കുന്നില്ല; നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു. അവനാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും. അവനാൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും. ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു. അവൻ വീണാലും നിലംപരിചാകയില്ല; യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു. ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല. അവൻ നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു; അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു. ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക; എന്നാൽ നീ സദാകാലം സുഖമായി വസിക്കും. യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു; ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും. നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും; നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്റെ നാവു ന്യായം സംസാരിക്കുന്നു. തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ടു; അവന്റെ കാലടികൾ വഴുതുകയില്ല.

സങ്കീർത്തനങ്ങൾ 37:21-31 സമകാലിക മലയാളവിവർത്തനം (MCV)

ദുഷ്ടർ വായ്പവാങ്ങുന്നു, ഒരിക്കലും തിരികെ നൽകുന്നില്ല, എന്നാൽ നീതിനിഷ്ഠർ ഉദാരപൂർവം ദാനംചെയ്യുന്നു; യഹോവയാൽ അനുഗൃഹീതർ ദേശം അവകാശമാക്കും, എന്നാൽ അവിടന്ന് ശപിക്കുന്നവർ ഛേദിക്കപ്പെടും. യഹോവയിൽ ആനന്ദിക്കുന്നവരുടെ ചുവടുകൾ അവിടന്ന് സുസ്ഥിരമാക്കുന്നു; അവരുടെ കാൽ വഴുതിയാലും അവർ വീണുപോകുകയില്ല, കാരണം യഹോവ അവരെ തന്റെ കൈകൊണ്ടു താങ്ങിനിർത്തുന്നു. ഞാൻ യുവാവായിരുന്നു, ഇപ്പോൾ വൃദ്ധനായിരിക്കുന്നു; എന്നിട്ടും നാളിതുവരെ നീതിനിഷ്ഠർ പരിത്യജിക്കപ്പെടുന്നതോ അവരുടെ മക്കൾ ആഹാരം ഇരക്കുന്നതോ ഞാൻ കണ്ടിട്ടില്ല. അവർ എപ്പോഴും ഉദാരമനസ്കരും വായ്പനൽകുന്നവരുമാണ്, അവരുടെ മക്കൾ അനുഗൃഹീതരായിത്തീരും. തിന്മയിൽനിന്നു പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക, അപ്പോൾ നീ ദേശത്ത് ചിരകാലം വസിക്കും. കാരണം യഹോവ നീതിയെ സ്നേഹിക്കുന്നു അവിടന്ന് തന്റെ വിശ്വസ്തരെ ഉപേക്ഷിക്കുകയില്ല. അവർ എന്നെന്നേക്കും സംരക്ഷിക്കപ്പെടും; എന്നാൽ ദുഷ്ടരുടെ മക്കൾ നശിച്ചുപോകും. നീതിനിഷ്ഠർ ഭൂമി അവകാശമാക്കുകയും ചിരകാലം അവിടെ താമസിക്കുകയും ചെയ്യും. നീതിനിഷ്ഠരുടെ അധരങ്ങളിൽനിന്നു ജ്ഞാനം പൊഴിയുന്നു, അവരുടെ നാവിൽനിന്നു നീതി പുറപ്പെടുന്നു. അവരുടെ ദൈവത്തിന്റെ ന്യായപ്രമാണം അവരുടെ ഹൃദയങ്ങളിലുണ്ട്; അവരുടെ കാലടികൾ വഴുതിപ്പോകുകയില്ല.