അവർ പുകപോലെ മാഞ്ഞുപോകും. ദുഷ്ടനു കടംവാങ്ങിയതു വീട്ടാൻ കഴിയുകയില്ല. എന്നാൽ, നീതിമാൻ ഉദാരമായി ദാനം ചെയ്യുന്നു. സർവേശ്വരനാൽ അനുഗ്രഹിക്കപ്പെട്ടവർ ദേശം കൈവശമാക്കും; ശപിക്കപ്പെട്ടവരാകട്ടെ ഉന്മൂലനം ചെയ്യപ്പെടും. മനുഷ്യന്റെ പാദം സർവേശ്വരനാണ് നയിക്കുന്നത്. അവിടുത്തേക്ക് പ്രസാദകരമായി നടക്കുന്നവന്റെ ഗമനം അവിടുന്നു സുസ്ഥിരമാക്കുന്നു. അവന്റെ കാലിടറിയാലും വീണുപോകയില്ല; സർവേശ്വരൻ അവന്റെ കൈക്കു പിടിച്ചിട്ടുണ്ടല്ലോ. ഞാൻ ബാലനായിരുന്നു, ഇപ്പോൾ വൃദ്ധനായി; നീതിമാൻ പരിത്യജിക്കപ്പെടുന്നതോ അവന്റെ സന്തതി ആഹാരത്തിനായി ഇരക്കുന്നതോ ഞാൻ ഇന്നോളം കണ്ടിട്ടില്ല. അവൻ എന്നും ഉദാരമായി ദാനം ചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുന്നു. അവന്റെ സന്തതി അനുഗ്രഹപാത്രമാകും. തിന്മ വിട്ടകന്നു നന്മ ചെയ്ക, എന്നാൽ നിന്റെ സന്തതികൾ ദേശത്ത് എന്നേക്കും പാർക്കും. സർവേശ്വരൻ ന്യായത്തെ സ്നേഹിക്കുന്നു; അവിടുന്നു തന്റെ ഭക്തരെ ഉപേക്ഷിക്കുകയില്ല. അവിടുന്ന് അവരെ എന്നും പരിപാലിക്കും; എന്നാൽ ദുഷ്ടരുടെ സന്തതി നശിപ്പിക്കപ്പെടും. നീതിമാന്മാർ ദേശം കൈവശമാക്കും; അതിൽ അവർ എന്നേക്കും വസിക്കും. നീതിമാൻ ജ്ഞാനം സംസാരിക്കുന്നു; അവന്റെ നാവിൽനിന്ന് നീതി പുറപ്പെടുന്നു. ദൈവത്തിന്റെ ധർമശാസ്ത്രം അവന്റെ ഹൃദയത്തിലുണ്ട്; അവന്റെ കാലടികൾ വഴുതുകയില്ല.
SAM 37 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 37:21-31
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ