സങ്കീർത്തനങ്ങൾ 35:1-3
സങ്കീർത്തനങ്ങൾ 35:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, എന്നോടു വാദിക്കുന്നവരോടു വാദിക്കേണമേ; എന്നോടു പൊരുതുന്നവരോടു പൊരുതേണമേ. നീ പലകയും പരിചയും പിടിച്ച് എനിക്കു സഹായത്തിനായി എഴുന്നേല്ക്കേണമേ. നീ കുന്തം ഊരി എന്നെ പിന്തുടരുന്നവരുടെ വഴി അടച്ചുകളയേണമേ; ഞാൻ നിന്റെ രക്ഷയാകുന്നു എന്ന് എന്റെ പ്രാണനോടു പറയേണമേ.
സങ്കീർത്തനങ്ങൾ 35:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, എന്നെ എതിർക്കുന്നവരെ അവിടുന്ന് എതിർക്കണമേ; എന്നോടു പൊരുതുന്നവരോടു പൊരുതണമേ. കവചവും പരിചയും ധരിച്ച് എന്നെ സഹായിക്കാൻ വരണമേ. എന്നെ പിന്തുടരുന്നവരെ കുന്തംകൊണ്ടു തടയണമേ; ‘ഞാൻ നിന്റെ രക്ഷ’ എന്ന് എനിക്ക് ഉറപ്പു തരണമേ.
സങ്കീർത്തനങ്ങൾ 35:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവേ, എന്നോട് മത്സരിക്കുന്നവരോട് വാദിക്കേണമേ; എന്നോട് പൊരുതുന്നവരോട് പെരുതേണമേ. കവചവും പരിചയും ധരിച്ച് എന്റെ സഹായത്തിനായി എഴുന്നേല്ക്കേണമേ. കുന്തം ഊരി എന്നെ പിന്തുടരുന്നവരുടെ വഴി അടച്ചുകളയേണമേ; “ഞാൻ നിന്റെ രക്ഷയാകുന്നു” എന്നു എന്റെ പ്രാണനോടു പറയേണമേ.
സങ്കീർത്തനങ്ങൾ 35:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവേ, എന്നോടു വാദിക്കുന്നവരോടു വാദിക്കേണമേ; എന്നോടു പൊരുതുന്നവരോടു പെരുതേണമേ. നീ പലകയും പരിചയും പിടിച്ചു എനിക്കു സഹായത്തിന്നായി എഴുന്നേല്ക്കേണമേ. നീ കുന്തം ഊരി എന്നെ പിന്തുടരുന്നവരുടെ വഴി അടെച്ചുകളയേണമേ; ഞാൻ നിന്റെ രക്ഷയാകുന്നു എന്നു എന്റെ പ്രാണനോടു പറയേണമേ.
സങ്കീർത്തനങ്ങൾ 35:1-3 സമകാലിക മലയാളവിവർത്തനം (MCV)
യഹോവേ, എന്നോട് മത്സരിക്കുന്നവരോട് അങ്ങ് മത്സരിക്കണമേ; എന്നോടു യുദ്ധംചെയ്യുന്നവരോട് അങ്ങ് യുദ്ധംചെയ്യണമേ. പരിചയും പലകയും എടുക്കണമേ; അങ്ങ് എഴുന്നേറ്റ് എന്റെ സഹായത്തിനായി വരണമേ. എന്നെ പിൻതുടരുന്നവർക്കെതിരേ കുന്തവും വേലും വീശണമേ. “അങ്ങാണ് എന്റെ രക്ഷയെന്ന്,” എന്നോട് അരുളിച്ചെയ്യണമേ.