സങ്കീർത്തനങ്ങൾ 150:3-6
സങ്കീർത്തനങ്ങൾ 150:3-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കാഹളനാദത്തോടെ അവനെ സ്തുതിപ്പിൻ; വീണയോടും കിന്നരത്തോടുംകൂടെ അവനെ സ്തുതിപ്പിൻ. തപ്പിനോടും നൃത്തത്തോടുംകൂടെ അവനെ സ്തുതിപ്പിൻ; തന്ത്രിനാദത്തോടും കുഴലിനോടുംകൂടെ അവനെ സ്തുതിപ്പിൻ. ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിൻ; അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിൻ. ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിൻ.
സങ്കീർത്തനങ്ങൾ 150:3-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കാഹളനാദത്തോടെ അവിടുത്തെ സ്തുതിക്കുവിൻ; വീണയും കിന്നരവും മീട്ടി അവിടുത്തെ സ്തുതിക്കുവിൻ. തപ്പു കൊട്ടിയും നൃത്തം ചെയ്തും അവിടുത്തെ സ്തുതിക്കുവിൻ. തന്ത്രികളും കുഴലുകളുംകൊണ്ട് അവിടുത്തെ സ്തുതിക്കുവിൻ. ഇലത്താളം കൊട്ടി അവിടുത്തെ സ്തുതിക്കുവിൻ; ഉച്ചനാദമുള്ള ഇലത്താളം കൊട്ടി അവിടുത്തെ സ്തുതിക്കുവിൻ. സർവജീവജാലങ്ങളും സർവേശ്വരനെ സ്തുതിക്കട്ടെ; സർവേശ്വരനെ സ്തുതിക്കുവിൻ.
സങ്കീർത്തനങ്ങൾ 150:3-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കാഹളനാദത്തോടെ അവിടുത്തെ സ്തുതിക്കുവിൻ; വീണയോടും കിന്നരത്തോടുംകൂടി അവിടുത്തെ സ്തുതിക്കുവിൻ. തപ്പിനോടും നൃത്തത്തോടും കൂടി അവിടുത്തെ സ്തുതിക്കുവിൻ; തന്ത്രിനാദത്തോടും കുഴലിനോടും കൂടി അവിടുത്തെ സ്തുതിക്കുവിൻ. ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവിടുത്തെ സ്തുതിക്കുവിൻ; അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവിടുത്തെ സ്തുതിക്കുവിൻ. ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ
സങ്കീർത്തനങ്ങൾ 150:3-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കാഹളനാദത്തോടെ അവനെ സ്തുതിപ്പിൻ; വീണയോടും കിന്നരത്തോടും കൂടെ അവനെ സ്തുതിപ്പിൻ. തപ്പിനോടും നൃത്തത്തോടും കൂടെ അവനെ സ്തുതിപ്പിൻ; തന്ത്രിനാദത്തോടും കുഴലിനോടും കൂടെ അവനെ സ്തുതിപ്പിൻ. ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിൻ; അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിൻ. ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിൻ.
സങ്കീർത്തനങ്ങൾ 150:3-6 സമകാലിക മലയാളവിവർത്തനം (MCV)
കാഹളനാദത്തോടുകൂടി ദൈവത്തെ സ്തുതിപ്പിൻ, കിന്നരവും വീണയും മീട്ടി ദൈവത്തെ സ്തുതിപ്പിൻ. തപ്പുകൊട്ടിയും നൃത്തമാടിയും അവിടത്തെ സ്തുതിപ്പിൻ, തന്ത്രിനാദങ്ങളോടും കുഴൽവാദ്യങ്ങളോടുംകൂടി അവിടത്തെ സ്തുതിപ്പിൻ. ഇലത്താളങ്ങളോടെ അവിടത്തെ സ്തുതിപ്പിൻ, അത്യുച്ചത്തിൽ മാറ്റൊലിയുതിർക്കുന്ന ഇലത്താളങ്ങളോടെ അവിടത്തെ സ്തുതിപ്പിൻ. സർവജീവജാലങ്ങളും യഹോവയെ വാഴ്ത്തട്ടെ.