സങ്കീ. 150

150
യഹോവയെ സ്തുതിക്കുവിൻ
1യഹോവയെ സ്തുതിക്കുവിൻ;
ദൈവത്തിന്‍റെ വിശുദ്ധമന്ദിരത്തിൽ അവിടുത്തെ സ്തുതിക്കുവിൻ;
ദൈവത്തിന്‍റെ ബലമുള്ള ആകാശവിതാനത്തിൽ അവിടുത്തെ സ്തുതിക്കുവിൻ.
2ദൈവത്തിന്‍റെ വീര്യപ്രവൃത്തികൾനിമിത്തം അവിടുത്തെ സ്തുതിക്കുവിൻ;
ദൈവത്തിന്‍റെ മഹിമാധിക്യത്തിനു തക്കവണ്ണം അവിടുത്തെ സ്തുതിക്കുവിൻ.
3കാഹളനാദത്തോടെ അവിടുത്തെ സ്തുതിക്കുവിൻ;
വീണയോടും കിന്നരത്തോടുംകൂടി അവിടുത്തെ സ്തുതിക്കുവിൻ.
4തപ്പിനോടും നൃത്തത്തോടും കൂടി അവിടുത്തെ സ്തുതിക്കുവിൻ;
തന്ത്രിനാദത്തോടും കുഴലിനോടും കൂടി അവിടുത്തെ സ്തുതിക്കുവിൻ.
5ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവിടുത്തെ സ്തുതിക്കുവിൻ;
അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവിടുത്തെ സ്തുതിക്കുവിൻ.
6ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ;
യഹോവയെ സ്തുതിക്കുവിൻ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീ. 150: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക