സങ്കീർത്തനങ്ങൾ 105:16-19
സങ്കീർത്തനങ്ങൾ 105:16-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ ദേശത്ത് ഒരു ക്ഷാമം വരുത്തി. അപ്പമെന്ന കോലിനെ അശേഷം ഒടിച്ചുകളഞ്ഞു. അവർക്കു മുമ്പായി അവൻ ഒരാളെ അയച്ചു; യോസേഫിനെ അവർ ദാസനായി വിറ്റുവല്ലോ. യഹോവയുടെ വചനം നിവൃത്തിയാകയും അവന്റെ അരുളപ്പാടിനാൽ അവന് ശോധന വരുകയും ചെയ്യുവോളം അവർ അവന്റെ കാലുകളെ വിലങ്ങു കൊണ്ടു ബന്ധിക്കയും അവൻ ഇരുമ്പുചങ്ങലയിൽ കുടുങ്ങുകയും ചെയ്തു.
സങ്കീർത്തനങ്ങൾ 105:16-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നു കനാൻദേശത്തു ക്ഷാമം വരുത്തി. അവരുടെ ആഹാരത്തെ നിശ്ശേഷം ഇല്ലാതാക്കി. അവരെ രക്ഷിക്കാൻ അവിടുന്ന് അവർക്കു മുമ്പായി ഒരാളെ ഈജിപ്തിലേക്കയച്ചു; അടിമയായി വില്ക്കപ്പെട്ട യോസേഫിനെ തന്നെ. കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ട അയാളുടെ കാലുകളിൽ വിലങ്ങു വച്ചു. കഴുത്തിൽ ഇരുമ്പു പട്ട ധരിപ്പിച്ചു. അയാൾ പ്രവചിച്ചതു നിറവേറുന്നതുവരെ, സർവേശ്വരൻ യോസേഫിനോടറിയിച്ചതു സത്യമെന്നു തെളിയുന്നതുവരെ തന്നെ.
സങ്കീർത്തനങ്ങൾ 105:16-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവം മിസ്രയീമില് ഒരു ക്ഷാമം വരുത്തി; അവന് അവരുടെ ഭക്ഷണമെല്ലാം നശിപ്പിച്ചു. അവർക്ക് മുമ്പായി അവിടുന്ന് ഒരുവനെ അയച്ചു; യോസേഫിനെ അവർ ദാസനായി വിറ്റുവല്ലോ. യഹോവയുടെ വചനം നിവൃത്തിയാകുകയും അവിടുത്തെ വചനത്താൽ അവന് ശോധന വരുകയും ചെയ്യുവോളം അവർ അവന്റെ കാലുകൾ വിലങ്ങുകൊണ്ട് ബന്ധിക്കുകയും അവൻ ഇരിമ്പു ചങ്ങലയിൽ കുടുങ്ങുകയും ചെയ്തു.
സങ്കീർത്തനങ്ങൾ 105:16-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ ദേശത്തു ഒരു ക്ഷാമം വരുത്തി; അപ്പമെന്ന കോലിനെ അശേഷം ഒടിച്ചുകളഞ്ഞു. അവർക്കു മുമ്പായി അവൻ ഒരാളെ അയച്ചു; യോസേഫിനെ അവർ ദാസനായി വിറ്റുവല്ലോ. യഹോവയുടെ വചനം നിവൃത്തിയാകയും അവന്റെ അരുളപ്പാടിനാൽ അവന്നു ശോധന വരികയും ചെയ്യുവോളം അവർ അവന്റെ കാലുകളെ വിലങ്ങുകൊണ്ടു ബന്ധിക്കയും അവൻ ഇരിമ്പു ചങ്ങലയിൽ കുടുങ്ങുകയും ചെയ്തു.
സങ്കീർത്തനങ്ങൾ 105:16-19 സമകാലിക മലയാളവിവർത്തനം (MCV)
അവിടന്ന് ദേശത്ത് ക്ഷാമം വരുത്തുകയും അവർക്ക് ഭക്ഷണം ലഭിക്കുന്നതിനുള്ള മാർഗം ഇല്ലാതാക്കുകയും ചെയ്തു; അവിടന്ന് ഒരു പുരുഷനെ അവർക്കുമുമ്പായി അയച്ചു— അടിമയായി വിൽക്കപ്പെട്ട യോസേഫിനെത്തന്നെ. അവർ ചങ്ങലയാൽ അദ്ദേഹത്തിന്റെ പാദങ്ങളിൽ മുറിവേൽപ്പിച്ചു, അദ്ദേഹത്തിന്റെ കഴുത്ത് ഇരുമ്പുപട്ടകൾക്കകത്തായിരുന്നു; അദ്ദേഹത്തിന്റെ പ്രവചനം യാഥാർഥ്യമാകുന്നതുവരെ, അതേ, യഹോവയുടെ വചനം അദ്ദേഹം സത്യവാനെന്നു തെളിയിക്കുന്നതുവരെത്തന്നെ.