സദൃശവാക്യങ്ങൾ 7:21-27
സദൃശവാക്യങ്ങൾ 7:21-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇങ്ങനെ ഏറിയൊരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ച് അധരമാധുര്യംകൊണ്ട് അവനെ നിർബന്ധിക്കുന്നു. അറുക്കുന്നേടത്തേക്കു കാളയും ചങ്ങലയിലേക്കു ഭോഷനും പോകുന്നതു പോലെയും, പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ കെണിയിലേക്കു ബദ്ധപ്പെടുന്നതു പോലെയും കരളിൽ അസ്ത്രം തറയ്ക്കുവോളം അവൻ അവളുടെ പിന്നാലെ ചെല്ലുന്നു. ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ വായിലെ വചനങ്ങളെ ശ്രദ്ധിപ്പിൻ. നിന്റെ മനസ്സ് അവളുടെ വഴിയിലേക്കു ചായരുത്; അവളുടെ പാതകളിലേക്കു നീ തെറ്റിച്ചെല്ലുകയുമരുത്. അവൾ വീഴിച്ച ഹതന്മാർ അനേകർ; അവൾ കൊന്നുകളഞ്ഞവർ ആകെ വലിയൊരു കൂട്ടം ആകുന്നു. അവളുടെ വീട് പാതാളത്തിലേക്കുള്ള വഴിയാകുന്നു; അതു മരണത്തിന്റെ അറകളിലേക്കു ചെല്ലുന്നു.

സദൃശവാക്യങ്ങൾ 7:21-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇങ്ങനെ ചക്കരവാക്കുകൾകൊണ്ട് അവൾ അവനെ വശീകരിക്കുന്നു. മധുരോക്തികൾകൊണ്ട് അവനെ പ്രേരിപ്പിക്കുന്നു. കശാപ്പുകാരന്റെ പിന്നാലെ ചെല്ലുന്ന കാളയെപ്പോലെ അമ്പു ചങ്കിൽ തറയ്‍ക്കുമെന്നറിയാതെ കെണിയിലേക്കു പായുന്ന മാനിനെപ്പോലെ പെട്ടെന്നു ജീവഹാനി വരുമെന്നോർക്കാതെ വലയിലേക്കു പറന്നടുക്കുന്ന പക്ഷിയെപ്പോലെ അവൻ അവളെ അനുഗമിക്കുന്നു. അതുകൊണ്ട് മക്കളേ, എന്റെ വാക്കു ശ്രദ്ധിക്കുക; ഞാൻ പറയുന്ന വചനം കേൾക്കുക. അവളുടെ സ്വാധീനത്തിൽ നീ അകപ്പെടരുത്; അവളുടെ പാതയിലേക്കു വഴിതെറ്റി പോകയുമരുത്. അനേകം ആളുകളുടെ വിനാശത്തിനും അസംഖ്യം ആളുകളുടെ മരണത്തിനും അവൾ കാരണക്കാരിയായിട്ടുണ്ട്. പാതാളത്തിലേക്കുള്ള വഴിയാണ് അവളുടെ വീട്; അതു മരണത്തിന്റെ അറകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.
സദൃശവാക്യങ്ങൾ 7:21-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ച് അധരമാധുര്യംകൊണ്ട് അവനെ നിർബ്ബന്ധിക്കുന്നു. അറക്കുന്നേടത്തേക്ക് കാളയും ചങ്ങലയിലേക്ക് ഭോഷനും പോകുന്നതുപോലെയും, പക്ഷി ജീവഹാനിക്കുള്ളതെന്ന് അറിയാതെ കെണിയിലേക്ക് ബദ്ധപ്പെടുന്നതുപോലെയും കരളിൽ അസ്ത്രം തറയ്ക്കുവോളം അവൻ അവളുടെ പിന്നാലെ ചെല്ലുന്നു. ആകയാൽ മക്കളേ, എന്‍റെ വാക്ക് കേൾക്കുവിൻ; എന്‍റെ വായിലെ വചനങ്ങളെ ശ്രദ്ധിക്കുവിൻ. നിന്‍റെ മനസ്സ് അവളുടെ വഴിയിലേക്ക് ചായരുത്; അവളുടെ പാതകളിലേക്ക് നീ തെറ്റിച്ചെല്ലുകയുമരുത്. അവൾ വീഴിച്ച ഹതന്മാർ അനേകം പേർ; അവൾ കൊന്നുകളഞ്ഞവർ ആകെ വലിയ ഒരു കൂട്ടം ആകുന്നു. അവളുടെ വീട് പാതാളത്തിലേക്കുള്ള വഴിയാകുന്നു; അത് മരണത്തിന്‍റെ അറകളിലേക്ക് ചെല്ലുന്നു.
സദൃശവാക്യങ്ങൾ 7:21-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ചു അധരമാധുര്യംകൊണ്ടു അവനെ നിർബ്ബന്ധിക്കുന്നു. അറുക്കുന്നേടത്തേക്കു കാളയും ചങ്ങലയിലേക്കു ഭോഷനും പോകുന്നതുപോലെയും, പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ കണിയിലേക്കു ബദ്ധപ്പെടുന്നതുപോലെയും കരളിൽ അസ്ത്രം തറെക്കുവോളം അവൻ അവളുടെ പിന്നാലെ ചെല്ലുന്നു. ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ വായിലെ വചനങ്ങളെ ശ്രദ്ധിപ്പിൻ. നിന്റെ മനസ്സു അവളുടെ വഴിയിലേക്കു ചായരുതു; അവളുടെ പാതകളിലേക്കു നീ തെറ്റിച്ചെല്ലുകയുമരുതു. അവൾ വീഴിച്ച ഹതന്മാർ അനേകർ; അവൾ കൊന്നുകളഞ്ഞവർ ആകെ വലിയോരു കൂട്ടം ആകുന്നു. അവളുടെ വീടു പാതാളത്തിലേക്കുള്ള വഴിയാകുന്നു; അതു മരണത്തിന്റെ അറകളിലേക്കു ചെല്ലുന്നു.
സദൃശവാക്യങ്ങൾ 7:21-27 സമകാലിക മലയാളവിവർത്തനം (MCV)
മോഹനവാഗ്ദാനങ്ങളുമായി അവൾ അവനെ വഴിപിഴപ്പിച്ചു; മധുരഭാഷണത്താൽ അവൾ അവനെ വശീകരിച്ചു. ഉടൻതന്നെ അവൻ അവളെ പിൻതുടർന്നു അറവുശാലയിലേക്ക് ആനയിക്കപ്പെടുന്ന കാളയെപ്പോലെ, കുരുക്കിലേക്കു പായുന്ന മാനിനെപ്പോലെ, അവന്റെ കരളിൽ ശരം തറയ്ക്കുന്നതുവരെ, കെണിയിലേക്കു പക്ഷി പറന്നടുക്കുന്നതുപോലെ, സ്വന്തം ജീവനാണ് അപഹരിക്കപ്പെടുന്നത് എന്ന അറിവ് അവനു ലവലേശവുമില്ല. അതുകൊണ്ട് എന്റെ കുഞ്ഞുങ്ങളേ, എൻമൊഴി കേൾക്കുക; എന്റെ ഭാഷണത്തിന് ശ്രദ്ധ നൽകുക. നിന്റെ ഹൃദയം അവളുടെ വഴികളിലേക്കു തിരിയരുത് അവളുടെ മാർഗത്തിലേക്കു വഴിതെറ്റിപ്പോകുകയുമരുത്. അവൾ നശിപ്പിച്ച ഇരകൾ ധാരാളമാണ്; അവൾമൂലം വധിക്കപ്പെട്ട ജനക്കൂട്ടം അസംഖ്യമാണ്. അവളുടെ ഭവനം പാതാളത്തിലേക്കുള്ള രാജവീഥിയാണ്, അത് മൃത്യുവിന്റെ അറകളിലേക്കു നയിക്കുന്നു.