THUFINGTE 7:21-27

THUFINGTE 7:21-27 MALCLBSI

ഇങ്ങനെ ചക്കരവാക്കുകൾകൊണ്ട് അവൾ അവനെ വശീകരിക്കുന്നു. മധുരോക്തികൾകൊണ്ട് അവനെ പ്രേരിപ്പിക്കുന്നു. കശാപ്പുകാരന്റെ പിന്നാലെ ചെല്ലുന്ന കാളയെപ്പോലെ അമ്പു ചങ്കിൽ തറയ്‍ക്കുമെന്നറിയാതെ കെണിയിലേക്കു പായുന്ന മാനിനെപ്പോലെ പെട്ടെന്നു ജീവഹാനി വരുമെന്നോർക്കാതെ വലയിലേക്കു പറന്നടുക്കുന്ന പക്ഷിയെപ്പോലെ അവൻ അവളെ അനുഗമിക്കുന്നു. അതുകൊണ്ട് മക്കളേ, എന്റെ വാക്കു ശ്രദ്ധിക്കുക; ഞാൻ പറയുന്ന വചനം കേൾക്കുക. അവളുടെ സ്വാധീനത്തിൽ നീ അകപ്പെടരുത്; അവളുടെ പാതയിലേക്കു വഴിതെറ്റി പോകയുമരുത്. അനേകം ആളുകളുടെ വിനാശത്തിനും അസംഖ്യം ആളുകളുടെ മരണത്തിനും അവൾ കാരണക്കാരിയായിട്ടുണ്ട്. പാതാളത്തിലേക്കുള്ള വഴിയാണ് അവളുടെ വീട്; അതു മരണത്തിന്റെ അറകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.

THUFINGTE 7 വായിക്കുക