സദൃശവാക്യങ്ങൾ 20:24-25
സദൃശവാക്യങ്ങൾ 20:24-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മനുഷ്യന്റെ ഗതികൾ യഹോവയാൽ നിയമിക്കപ്പെടുന്നു; പിന്നെ മനുഷ്യനു തന്റെ വഴി എങ്ങനെ ഗ്രഹിക്കാം? 'ഇതു നിവേദിതം' എന്നു തത്രപ്പെട്ടു നേരുന്നതും നേർന്നശേഷം നിരൂപിക്കുന്നതും മനുഷ്യനു ഒരു കെണി.
സദൃശവാക്യങ്ങൾ 20:24-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മനുഷ്യന്റെ ചുവടുകൾ സർവേശ്വരൻ നിയന്ത്രിക്കുന്നു; തന്റെ വഴി ഗ്രഹിക്കാൻ മനുഷ്യന് എങ്ങനെ കഴിയും? “ഇതു വിശുദ്ധം” എന്നു പറഞ്ഞു തിടുക്കത്തിൽ നേരുന്നതും നേർന്നശേഷം അതിനെക്കുറിച്ചു പുനരാലോചിക്കുന്നതും കെണിയാണ്.
സദൃശവാക്യങ്ങൾ 20:24-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മനുഷ്യന്റെ പാതകൾ യഹോവയാൽ നിയമിക്കപ്പെടുന്നു; പിന്നെ മനുഷ്യന് തന്റെ വഴി എങ്ങനെ ഗ്രഹിക്കാം? “ഇത് നിവേദിതം” എന്നു തിടുക്കത്തിൽ നേരുന്നതും നേർന്നശേഷം പുനർചിന്തനം നടത്തുന്നതും മനുഷ്യന് ഒരു കെണി.
സദൃശവാക്യങ്ങൾ 20:24-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മനുഷ്യന്റെ ഗതികൾ യഹോവയാൽ നിയമിക്കപ്പെടുന്നു; പിന്നെ മനുഷ്യന്നു തന്റെ വഴി എങ്ങനെ ഗ്രഹിക്കാം? “ഇതു നിവേദിതം” എന്നു തത്രപ്പെട്ടു നേരുന്നതും നേർന്നശേഷം നിരൂപിക്കുന്നതും മനുഷ്യന്നു ഒരു കണി.
സദൃശവാക്യങ്ങൾ 20:24-25 സമകാലിക മലയാളവിവർത്തനം (MCV)
മനുഷ്യരുടെ ചുവടുകൾ നിയന്ത്രിക്കുന്നത് യഹോവയാണ്. അങ്ങനെയെങ്കിൽ ഒരാൾക്ക് എങ്ങനെ സ്വന്തവഴികൾ മനസ്സിലാക്കാൻ സാധിക്കും? ധൃതഗതിയിൽ എന്തെങ്കിലും ദൈവത്തിനു നേരുന്നതും പിന്നീട് തന്റെ നേർച്ചകളെപ്പറ്റി പുനർവിചിന്തനം ചെയ്യുന്നതും ഒരു കെണിയാണ്.