സംഖ്യാപുസ്തകം 6:22-27
സംഖ്യാപുസ്തകം 6:22-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടത്: നിങ്ങൾ യിസ്രായേൽമക്കളെ അനുഗ്രഹിച്ചു ചൊല്ലേണ്ടത് എന്തെന്നാൽ: യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ; യഹോവ തിരുമുഖം നിന്റെമേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ; യഹോവ തിരുമുഖം നിന്റെമേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ. ഇങ്ങനെ അവർ യിസ്രായേൽമക്കളുടെ മേൽ എന്റെ നാമം വയ്ക്കേണം; ഞാൻ അവരെ അനുഗ്രഹിക്കും.
സംഖ്യാപുസ്തകം 6:22-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “അഹരോനോടും പുത്രന്മാരോടും പറയുക, നിങ്ങൾ ഇസ്രായേൽജനത്തെ ആശീർവദിക്കേണ്ടത് ഇങ്ങനെയാണ്: സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ. അവിടുന്നു തിരുമുഖം നിങ്ങളുടെമേൽ പ്രകാശിപ്പിച്ച് നിങ്ങളോടു കരുണകാണിക്കട്ടെ. സർവേശ്വരൻ കരുണയോടെ കടാക്ഷിച്ച് നിങ്ങൾക്കു സമാധാനം നല്കട്ടെ. ഇങ്ങനെ അവർ എന്റെ നാമം ഉച്ചരിച്ചുകൊണ്ട് ഇസ്രായേൽജനത്തെ ആശീർവദിക്കട്ടെ. അപ്പോൾ ഞാൻ അവരെ അനുഗ്രഹിക്കും.”
സംഖ്യാപുസ്തകം 6:22-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടത്: നിങ്ങൾ യിസ്രായേൽ മക്കളെ അനുഗ്രഹിച്ച് ചൊല്ലേണ്ടത്: യഹോവ നിന്നെ അനുഗ്രഹിച്ച് കാക്കുമാറാകട്ടെ; യഹോവ തിരുമുഖം നിന്റെമേൽ പ്രകാശിപ്പിച്ച് നിന്നോട് കൃപയുള്ളവനാകട്ടെ; യഹോവ തിരുമുഖം നിന്റെമേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ. ഇങ്ങനെ അവർ യിസ്രായേൽ മക്കളുടെമേൽ എന്റെ നാമം വയ്ക്കുകയും; ഞാൻ അവരെ അനുഗ്രഹിക്കുകയും ചെയ്യും.”
സംഖ്യാപുസ്തകം 6:22-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടതു: നിങ്ങൾ യിസ്രായേൽമക്കളെ അനുഗ്രഹിച്ചു ചൊല്ലേണ്ടതു എന്തെന്നാൽ: യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ; യഹോവ തിരുമുഖം നിന്റെമേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ; യഹോവ തിരുമുഖം നിന്റെമേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ. ഇങ്ങനെ അവർ യിസ്രായേൽമക്കളുടെ മേൽ എന്റെ നാമം വെക്കേണം; ഞാൻ അവരെ അനുഗ്രഹിക്കും.
സംഖ്യാപുസ്തകം 6:22-27 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ മോശയോട് അരുളിച്ചെയ്തു: “അഹരോനോടും പുത്രന്മാരോടും നീ പറയുക: ‘ഇസ്രായേൽമക്കളെ നിങ്ങൾ ഇപ്രകാരം അനുഗ്രഹിക്കണം. അവരോടു പറയേണ്ടത്: “ ‘യഹോവ നിങ്ങളെ അനുഗ്രഹിക്കുകയും കാക്കുകയും ചെയ്യട്ടെ; യഹോവ തിരുമുഖം നിങ്ങളുടെമേൽ പ്രകാശിപ്പിക്കുകയും നിങ്ങളോടു കൃപാലുവായിരിക്കുകയും ചെയ്യട്ടെ; യഹോവ തിരുമുഖം നിങ്ങളിലേക്കു തിരിച്ച് നിങ്ങൾക്കു സമാധാനം നൽകട്ടെ.’ “ഇപ്രകാരം അവർ ഇസ്രായേൽമക്കളുടെമേൽ എന്റെ നാമം വെക്കുകയും ഞാൻ അവരെ അനുഗ്രഹിക്കുകയും ചെയ്യും.”