നെഹെമ്യാവ് 7:1-3

നെഹെമ്യാവ് 7:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ മതിൽ പണിതുതീർത്തു കതകുകൾ വയ്ക്കുകയും വാതിൽക്കാവല്ക്കാരെയും സംഗീതക്കാരെയും ലേവ്യരെയും നിയമിക്കയും ചെയ്തശേഷം ഞാൻ എന്റെ സഹോദരനായ ഹനാനിയെയും കോട്ടയുടെ അധിപനായ ഹനന്യാവെയും യെരൂശലേമിന് അധിപതികളായി നിയമിച്ചു; ഇവൻ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു. ഞാൻ അവരോട്: വെയിൽ ഉറയ്ക്കുന്നതുവരെ യെരൂശലേമിന്റെ വാതിൽ തുറക്കരുത്; നിങ്ങൾ അരികെ നില്ക്കുമ്പോൾ തന്നെ കതക് അടച്ച് അന്താഴം ഇടുവിക്കേണം; യെരൂശലേംനിവാസികളിൽനിന്നു കാവല്ക്കാരെ നിയമിച്ച് ഓരോരുത്തനെ താന്താന്റെ കാവൽസ്ഥലത്തും താന്താന്റെ വീട്ടിനു നേരേയുമായി നിർത്തിക്കൊള്ളേണം എന്നു പറഞ്ഞു.

നെഹെമ്യാവ് 7:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഞാൻ മതിലിന്റെ പണി പൂർത്തിയാക്കി കതകുകൾ വച്ചു പിടിപ്പിച്ചു. ദ്വാരപാലകരെയും ഗായകരെയും ലേവ്യരെയും നിയമിച്ചു. പിന്നീട് ഞാൻ എന്റെ സഹോദരനായ ഹനാനിയെയും കോട്ടയുടെ അധിപൻ ഹനന്യായെയും യെരൂശലേമിന്റെ ഭരണാധികാരികളായി നിയമിച്ചു. ഹനന്യാ മറ്റു പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു. ഞാൻ അവരോടു പറഞ്ഞു: “വെയിൽ ഉറയ്‍ക്കുന്നതുവരെ യെരൂശലേം നഗരകവാടങ്ങൾ തുറക്കരുത്; വാതിലുകൾ അടച്ചു കുറ്റിയിടുന്നത് നിങ്ങളുടെ സാന്നിധ്യത്തിൽ ആയിരിക്കണം. യെരൂശലേംനിവാസികളിൽനിന്നു വേണം കാവല്‌ക്കാരെ നിയമിക്കാൻ. അവർ അവരവരുടെ വീടുകളുടെ മുമ്പിൽ കാവൽ നില്‌ക്കണം.

നെഹെമ്യാവ് 7:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എന്നാൽ മതിൽ പുനരുദ്ധരിച്ച് കതകുകൾ വയ്ക്കുകയും വാതിൽകാവല്ക്കാരെയും സംഗീതക്കാരെയും ലേവ്യരെയും നിയമിക്കുകയും ചെയ്തശേഷം എന്‍റെ സഹോദരൻ ഹനാനിയെയും, കോട്ടയുടെ അധിപൻ ഹനന്യാവിനെയും യെരൂശലേമിന് അധിപതികളായി ഞാൻ നിയമിച്ചു. കാരണം, ഇവൻ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു. ഞാൻ അവരോട്: “വെയിൽ ഉറയ്ക്കുന്നതുവരെ യെരൂശലേമിന്‍റെ വാതിൽ തുറക്കരുത്; നിങ്ങൾ അരികെ നില്ക്കുമ്പോൾ തന്നെ കതക് അടച്ച് ഓടാമ്പൽ ഇടുവിക്കേണം. യെരൂശലേം നിവാസികളിൽ നിന്ന് കാവല്ക്കാരായി നിയമിച്ച്, ഓരോരുത്തനെ അവനവന്‍റെ കാവൽസ്ഥാനത്തും അവനവന്‍റെ വീടിന്‍റെ നേരെയുമായി നിർത്തിക്കൊള്ളേണം” എന്നു പറഞ്ഞു.

നെഹെമ്യാവ് 7:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ മതിൽ പണിതുതീർത്തു കതകുകൾ വെക്കുകയും വാതിൽകാവല്ക്കാരെയും സംഗീതക്കാരെയും ലേവ്യരെയും നിയമിക്കയും ചെയ്തശേഷം ഞാൻ എന്റെ സഹോദരനായ ഹനാനിയെയും കോട്ടയുടെ അധിപനായ ഹനന്യാവെയും യെരൂശലേമിന്നു അധിപതികളായി നിയമിച്ചു; ഇവൻ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു. ഞാൻ അവരോടു: വെയിൽ ഉറെക്കുന്നതുവരെ യെരൂശലേമിന്റെ വാതിൽ തുറക്കരുതു; നിങ്ങൾ അരികെ നില്ക്കുമ്പോൾ തന്നേ കതകു അടെച്ചു അന്താഴം ഇടുവിക്കേണം; യെരൂശലേംനിവാസികളിൽനിന്നു കാവല്ക്കാരെ നിയമിച്ചു ഓരോരുത്തനെ താന്താന്റെ കാവൽസ്ഥലത്തും താന്താന്റെ വീട്ടിന്നു നേരെയുമായി നിർത്തിക്കൊള്ളേണം എന്നു പറഞ്ഞു.

നെഹെമ്യാവ് 7:1-3 സമകാലിക മലയാളവിവർത്തനം (MCV)

മതിലിന്റെ പുനർനിർമാണം പൂർത്തീകരിച്ച് ഞാൻ അതിനു കതകുകൾ വെക്കുകയും വാതിൽകാവൽക്കാരെയും സംഗീതജ്ഞരെയും ലേവ്യരെയും നിയമിക്കുകയും ചെയ്തശേഷം എന്റെ സഹോദരൻ ഹനാനിക്കൊപ്പം കോട്ടയുടെ അധിപനായ ഹനന്യാവിനും ജെറുശലേമിന്റെ ചുമതല നൽകി. കാരണം, അദ്ദേഹം മറ്റു പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു. ഞാൻ അവരോടു പറഞ്ഞു: “വെയിൽ ഉറയ്ക്കുന്നതുവരെ ജെറുശലേമിന്റെ കവാടങ്ങൾ തുറക്കരുത്. വാതിലിനു കാവൽ നിൽക്കുമ്പോൾത്തന്നെ അവർ അത് അടച്ച് ഓടാമ്പൽ ഇടണം. ജെറുശലേംനിവാസികളെ കാവൽക്കാരായി നിയമിച്ച്, ഓരോരുത്തരെ അവരവരുടെ സ്ഥാനത്തും അവരുടെ വീടിനുചേർത്തും നിർത്തണം.”