നെഹെമ്യാവ് 7:1-3

നെഹെമ്യാവ് 7:1-3 MCV

മതിലിന്റെ പുനർനിർമാണം പൂർത്തീകരിച്ച് ഞാൻ അതിനു കതകുകൾ വെക്കുകയും വാതിൽകാവൽക്കാരെയും സംഗീതജ്ഞരെയും ലേവ്യരെയും നിയമിക്കുകയും ചെയ്തശേഷം എന്റെ സഹോദരൻ ഹനാനിക്കൊപ്പം കോട്ടയുടെ അധിപനായ ഹനന്യാവിനും ജെറുശലേമിന്റെ ചുമതല നൽകി. കാരണം, അദ്ദേഹം മറ്റു പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു. ഞാൻ അവരോടു പറഞ്ഞു: “വെയിൽ ഉറയ്ക്കുന്നതുവരെ ജെറുശലേമിന്റെ കവാടങ്ങൾ തുറക്കരുത്. വാതിലിനു കാവൽ നിൽക്കുമ്പോൾത്തന്നെ അവർ അത് അടച്ച് ഓടാമ്പൽ ഇടണം. ജെറുശലേംനിവാസികളെ കാവൽക്കാരായി നിയമിച്ച്, ഓരോരുത്തരെ അവരവരുടെ സ്ഥാനത്തും അവരുടെ വീടിനുചേർത്തും നിർത്തണം.”