വിലാപങ്ങൾ 3:25-29
വിലാപങ്ങൾ 3:25-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവനും യഹോവ നല്ലവൻ. യഹോവയുടെ രക്ഷയ്ക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലത്. ബാല്യത്തിൽ നുകം ചുമക്കുന്നത് ഒരു പുരുഷനു നല്ലത്. അവൻ അത് അവന്റെമേൽ വച്ചിരിക്കകൊണ്ട് അവൻ തനിച്ചു മൗനം ആയിരിക്കട്ടെ. അവൻ തന്റെ മുഖത്തെ പൊടിയോളം താഴ്ത്തട്ടെ; പക്ഷേ പ്രത്യാശ ശേഷിക്കും.
വിലാപങ്ങൾ 3:25-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനെ കാത്തിരിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നവർക്ക് അവിടുന്നു നല്ലവനാകുന്നു. സർവേശ്വരൻ രക്ഷിക്കാൻവേണ്ടി ക്ഷമയോടെ കാത്തിരിക്കുന്നത് ഉത്തമം. യൗവനത്തിൽ നുകം ചുമക്കുന്നതു മനുഷ്യനു നല്ലതാണ്. അവിടുന്നവന്റെമേൽ അതു വച്ചിരിക്കകൊണ്ട് അവൻ ഏകനായി മൗനമായിരിക്കട്ടെ. അവൻ തന്റെ മുഖം പൂഴിയോളം താഴ്ത്തട്ടെ; എന്നാലും അവനു പ്രത്യാശയ്ക്കു വകയുണ്ട്.
വിലാപങ്ങൾ 3:25-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവനും യഹോവ നല്ലവൻ. യഹോവയുടെ രക്ഷക്കായി മിണ്ടാതെ കാത്തിരിക്കുന്നത് നല്ലത്. ബാല്യത്തിൽ നുകം ചുമക്കുന്നത് ഒരു പുരുഷന് നല്ലത്. അവിടുന്ന് അത് അവന്റെമേൽ വച്ചിരിക്കുക കൊണ്ടു അവൻ ഏകനായി മിണ്ടാതിരിക്കട്ടെ. അവൻ തന്റെ മുഖം പൊടിയോളം താഴ്ത്തട്ടെ; പക്ഷേ പ്രത്യാശ ശേഷിക്കും.
വിലാപങ്ങൾ 3:25-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവന്നും യഹോവ നല്ലവൻ. യഹോവയുടെ രക്ഷെക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലതു. ബാല്യത്തിൽ നുകം ചുമക്കുന്നതു ഒരു പുരുഷന്നു നല്ലതു. അവൻ അതു അവന്റെ മേൽ വെച്ചിരിക്ക കൊണ്ടു അവൻ തനിച്ചു മൗനം ആയിരിക്കട്ടെ. അവൻ തന്റെ മുഖത്തെ പൊടിയോളം താഴ്ത്തട്ടെ; പക്ഷെ പ്രത്യാശ ശേഷിക്കും.
വിലാപങ്ങൾ 3:25-29 സമകാലിക മലയാളവിവർത്തനം (MCV)
തന്നിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവർക്കും യഹോവ നല്ലവൻ; രക്ഷ യഹോവയിൽനിന്നും വരുന്നതിനായി ക്ഷമയോടെ കാത്തിരിക്കുന്നത് നല്ലത്. യൗവനത്തിൽത്തന്നെ നുകം ചുമക്കുന്നത് പുരുഷന് നല്ലത്. യഹോവയാണ് അവന്മേൽ ആ നുകം വെച്ചിരിക്കുന്നത് അതിനാൽ അവൻ ഏകാകിയായി നിശ്ശബ്ദനായിരിക്കട്ടെ. പൂഴിയിൽ അവൻ മുഖം പൂഴ്ത്തട്ടെ; ഒരുപക്ഷേ ഇനിയും പ്രത്യാശയുണ്ടാകും.