യോശുവ 19:49-51

യോശുവ 19:49-51 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവർ ദേശത്തെ അതിർ തിരിച്ചു കഴിഞ്ഞശേഷം യിസ്രായേൽമക്കൾ നൂന്റെ മകനായ യോശുവയ്ക്കും തങ്ങളുടെ ഇടയിൽ ഒരു അവകാശം കൊടുത്തു. അവൻ ചോദിച്ച പട്ടണമായി എഫ്രയീംമലനാട്ടിലുള്ള തിമ്നത്ത്-സേരഹ് അവർ യഹോവയുടെ കല്പനപ്രകാരം അവനു കൊടുത്തു; അവൻ ആ പട്ടണം പണിത് അവിടെ പാർത്തു. ഇവ പുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേൽമക്കളുടെ ഗോത്രപിതാക്കന്മാരിൽ പ്രധാനികളും ശീലോവിൽ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽവച്ച് ചീട്ടിട്ട് അവകാശമായി വിഭാഗിച്ചു കൊടുത്ത അവകാശങ്ങൾ ആകുന്നു. ഇങ്ങനെ ദേശവിഭാഗം അവസാനിച്ചു.

പങ്ക് വെക്കു
യോശുവ 19 വായിക്കുക

യോശുവ 19:49-51 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദേശം വിഭജിച്ചു കഴിഞ്ഞ് ഇസ്രായേൽജനം നൂനിന്റെ പുത്രനായ യോശുവയ്‍ക്ക് അവരുടെ ഇടയിൽ ഒരു ഓഹരി നല്‌കി. എഫ്രയീം മലമ്പ്രദേശത്തുള്ള തിമ്നത്ത്-സേരഹ് എന്ന പട്ടണം യോശുവ ആവശ്യപ്പെടുകയും സർവേശ്വരൻ കല്പിച്ചതുപോലെ ആ സ്ഥലം അദ്ദേഹത്തിനു വിട്ടുകൊടുക്കുകയും ചെയ്തു. ആ പട്ടണം വീണ്ടും പണിത് അദ്ദേഹം അവിടെ പാർത്തു. പുരോഹിതനായ എലെയാസാരും നൂനിന്റെ പുത്രനായ യോശുവയും ഇസ്രായേൽഗോത്രങ്ങളിലെ നേതാക്കന്മാരും ശീലോവിൽ തിരുസാന്നിധ്യകൂടാരത്തിന്റെ കവാടത്തിൽ സർവേശ്വരസന്നിധിയിൽ ഒരുമിച്ചു കൂടി ദേശം നറുക്കിട്ടു വിഭജിച്ചു. ഇങ്ങനെ അവർ ദേശവിഭജനം പൂർത്തിയാക്കി.

പങ്ക് വെക്കു
യോശുവ 19 വായിക്കുക

യോശുവ 19:49-51 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ദേശം വിഭജിച്ചു കഴിഞ്ഞശേഷം യിസ്രായേൽ മക്കൾ നൂന്‍റെ മകനായ യോശുവെക്കും തങ്ങളുടെ ഇടയിൽ ഒരു അവകാശം കൊടുത്തു. എഫ്രയീംമലനാട്ടിലുള്ള തിമ്നത്ത്-സേരഹ് അവൻ ചോദിക്കയും അവർ യഹോവയുടെ കല്പനപ്രകാരം അത് അവന് കൊടുക്കുകയും ചെയ്തു; അവൻ ആ പട്ടണം വീണ്ടും പണിത് അവിടെ പാർത്തു. പുരോഹിതനായ എലെയാസാരും, നൂന്‍റെ മകനായ യോശുവയും, യിസ്രായേൽ മക്കളുടെ ഗോത്രപിതാക്കന്മാരിൽ പ്രധാനികളും, ശീലോവിൽ സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽ കൂടി, ദേശം ചീട്ടിട്ട് അവകാശമായി വിഭാഗിച്ചു കൊടുത്തു. ഇങ്ങനെ അവർ ദേശവിഭജനം പൂർത്തിയാക്കി.

പങ്ക് വെക്കു
യോശുവ 19 വായിക്കുക

യോശുവ 19:49-51 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവർ ദേശത്തെ അതിർ തിരിച്ചു കഴിഞ്ഞശേഷം യിസ്രായേൽമക്കൾ നൂന്റെ മകനായ യോശുവെക്കും തങ്ങളുടെ ഇടയിൽ ഒരു അവകാശം കൊടുത്തു. അവൻ ചോദിച്ച പട്ടണമായി എഫ്രയീംമലനാട്ടിലുള്ള തിമ്നത്ത്-സേരഹ് അവർ യഹോവയുടെ കല്പനപ്രകാരം അവന്നു കൊടുത്തു; അവൻ ആ പട്ടണം പണിതു അവിടെ പാർത്തു. ഇവ പുരോഹിതനായ ഏലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേൽമക്കളുടെ ഗോത്രപിതാക്കന്മാരിൽ പ്രധാനികളും ശീലോവിൽ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽവെച്ചു ചീട്ടിട്ടു അവകാശമായി വിഭാഗിച്ചു കൊടുത്ത അവകാശങ്ങൾ ആകുന്നു. ഇങ്ങനെ ദേശവിഭാഗം അവസാനിച്ചു.

പങ്ക് വെക്കു
യോശുവ 19 വായിക്കുക

യോശുവ 19:49-51 സമകാലിക മലയാളവിവർത്തനം (MCV)

ദേശം ഭാഗംവെച്ചു തീർന്നശേഷം ഇസ്രായേൽമക്കൾ നൂന്റെ മകനായ യോശുവയ്ക്കും യഹോവയുടെ കൽപ്പനപ്രകാരം തങ്ങളുടെ ഇടയിൽ ഒരു ഓഹരികൊടുത്തു. അദ്ദേഹം ആവശ്യപ്പെട്ട പട്ടണമായ എഫ്രയീംമലനാട്ടിലെ തിമ്നത്ത്-സേരഹ് എന്ന പട്ടണംതന്നെ അദ്ദേഹത്തിനു കൊടുത്തു. അവൻ ആ പട്ടണം പുതുക്കിപ്പണിത് അവിടെ താമസിച്ചു. പുരോഹിതനായ എലെയാസാർ, നൂന്റെ മകനായ യോശുവ, ഇസ്രായേലിലെ പ്രമുഖരായ ഗോത്രപിതാക്കന്മാർ എന്നിവർ ശീലോവിൽ യഹോവയുടെ സമാഗമകൂടാരത്തിന്റെ പ്രവേശനകവാടത്തിൽ നറുക്കിട്ട് അവകാശഭൂമിയായി വിഭജിച്ചുകൊടുത്ത പ്രദേശങ്ങൾ ഇവയായിരുന്നു. അങ്ങനെ അവർ ദേശവിഭജനം അവസാനിപ്പിച്ചു.

പങ്ക് വെക്കു
യോശുവ 19 വായിക്കുക