JOSUA 19:49-51

JOSUA 19:49-51 MALCLBSI

ദേശം വിഭജിച്ചു കഴിഞ്ഞ് ഇസ്രായേൽജനം നൂനിന്റെ പുത്രനായ യോശുവയ്‍ക്ക് അവരുടെ ഇടയിൽ ഒരു ഓഹരി നല്‌കി. എഫ്രയീം മലമ്പ്രദേശത്തുള്ള തിമ്നത്ത്-സേരഹ് എന്ന പട്ടണം യോശുവ ആവശ്യപ്പെടുകയും സർവേശ്വരൻ കല്പിച്ചതുപോലെ ആ സ്ഥലം അദ്ദേഹത്തിനു വിട്ടുകൊടുക്കുകയും ചെയ്തു. ആ പട്ടണം വീണ്ടും പണിത് അദ്ദേഹം അവിടെ പാർത്തു. പുരോഹിതനായ എലെയാസാരും നൂനിന്റെ പുത്രനായ യോശുവയും ഇസ്രായേൽഗോത്രങ്ങളിലെ നേതാക്കന്മാരും ശീലോവിൽ തിരുസാന്നിധ്യകൂടാരത്തിന്റെ കവാടത്തിൽ സർവേശ്വരസന്നിധിയിൽ ഒരുമിച്ചു കൂടി ദേശം നറുക്കിട്ടു വിഭജിച്ചു. ഇങ്ങനെ അവർ ദേശവിഭജനം പൂർത്തിയാക്കി.

JOSUA 19 വായിക്കുക