ഇയ്യോബ് 37:5-7
ഇയ്യോബ് 37:5-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം തന്റെ നാദം അതിശയമായി മുഴക്കുന്നു; നമുക്കു ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെ ചെയ്യുന്നു. അവൻ ഹിമത്തോട്: ഭൂമിയിൽ പെയ്യുക എന്നു കല്പിക്കുന്നു; അവൻ മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു. താൻ സൃഷ്ടിച്ച മനുഷ്യരൊക്കെയും അറിവാൻതക്കവണ്ണം അവൻ സകല മനുഷ്യരുടെയും കൈ മുദ്രയിടുന്നു.
ഇയ്യോബ് 37:5-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവം തന്റെ ഗംഭീരശബ്ദം അദ്ഭുതകരമായി മുഴക്കുന്നു. നമുക്കു ഗ്രഹിക്കാൻ കഴിയാത്ത മഹാകാര്യങ്ങൾ അവിടുന്നു ചെയ്യുന്നു. ഹിമത്തോട് ഭൂമിയുടെമേൽ പതിക്കുക എന്നും മഴയോടും പെരുമഴയോടും ഉഗ്രമായി വർഷിക്കുക എന്നും ആജ്ഞാപിക്കുന്നു. സർവമനുഷ്യരും അവിടുത്തെ പ്രവൃത്തി അറിയാൻ അവിടുന്ന് എല്ലാവരുടെയും പ്രയത്നങ്ങൾക്കു മുദ്രവയ്ക്കുന്നു.
ഇയ്യോബ് 37:5-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവം തന്റെ ശബ്ദം അതിശയകരമായി മുഴക്കുന്നു; നമുക്ക് ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങൾ ചെയ്യുന്നു. “അവിടുന്ന് ഹിമത്തോട്: “ഭൂമിയിൽ പെയ്യുക” എന്നു കല്പിക്കുന്നു; അവിടുന്ന് മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു. താൻ സൃഷ്ടിച്ച മനുഷ്യരെല്ലാം അവിടുത്തെ പ്രവൃത്തി അറിയുവാൻ വേണ്ടി അവിടുന്ന് സകലമനുഷ്യരുടെയും കൈ മുദ്രയിടുന്നു.
ഇയ്യോബ് 37:5-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവം തന്റെ നാദം അതിശയമായി മുഴക്കുന്നു; നമുക്കു ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെ ചെയ്യുന്നു. അവൻ ഹിമത്തോടു: ഭൂമിയിൽ പെയ്യുക എന്നു കല്പിക്കുന്നു; അവൻ മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു. താൻ സൃഷ്ടിച്ച മനുഷ്യരൊക്കെയും അറിവാന്തക്കവണ്ണം അവൻ സകലമനുഷ്യരുടെയും കൈ മുദ്രയിടുന്നു.
ഇയ്യോബ് 37:5-7 സമകാലിക മലയാളവിവർത്തനം (MCV)
ദൈവത്തിന്റെ നാദം അത്ഭുതകരമായി ഇടിമുഴക്കും സൃഷ്ടിക്കുന്നു; നമുക്കു ഗ്രഹിക്കാനാകാത്ത വൻകാര്യങ്ങൾ അവിടന്നു പ്രവർത്തിക്കുന്നു. മഞ്ഞിനോട്, ‘ഭൂമിയിൽ പതിക്കുക’ എന്നും മഴയോട്, ‘അതിശക്തമായ പേമാരി പൊഴിക്കുക’ എന്നും അവിടന്നു കൽപ്പിക്കുന്നു. സകലമനുഷ്യരും അവിടത്തെ പ്രവൃത്തി ഗ്രഹിക്കേണ്ടതിന്, അവിടന്ന് ഓരോ മനുഷ്യന്റെയും പ്രവൃത്തികൾ നിർത്തിവെപ്പിക്കുന്നു.