ഇയ്യോബ് 19:25-27
ഇയ്യോബ് 19:25-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നെ വീണ്ടടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു. എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും. ഞാൻതന്നെ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണ് അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു.
ഇയ്യോബ് 19:25-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ വീണ്ടെടുപ്പുകാരൻ ജീവിക്കുന്നെന്നും അവിടുന്ന് അവസാനം എനിക്കു ന്യായം നടത്തിത്തരാൻ എഴുന്നേല്ക്കുമെന്നും ഞാനറിയുന്നു. എന്റെ ചർമം ഇങ്ങനെ നശിച്ചാലും ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും. ഞാൻതന്നെ അവിടുത്തെ കാണും; എന്റെ കണ്ണുകൾ അവിടുത്തെ കാണും; എന്റെ ഹൃദയം കാത്തിരുന്നു തളരുന്നു
ഇയ്യോബ് 19:25-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവിടുന്ന് ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു. എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും. ഞാൻ തന്നെ അവിടുത്തെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണ് അവിടുത്തെ കാണും; എന്റെ ഹൃദയം എന്റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു.
ഇയ്യോബ് 19:25-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു. എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും. ഞാൻ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു.
ഇയ്യോബ് 19:25-27 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ വീണ്ടെടുപ്പുകാരൻ ജീവിക്കുന്നു എന്ന് എനിക്കറിയാം, ഒടുവിൽ അവിടന്നു പൊടിമേൽ നിൽക്കുമെന്നും ഞാൻ അറിയുന്നു. എന്റെ ത്വക്ക് ഇങ്ങനെ അഴുകിപ്പോയശേഷവും ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും; ഞാൻതന്നെ അവിടത്തെ കാണും; മറ്റൊരുവനല്ല, എന്റെ സ്വന്തം കണ്ണുതന്നെ അവിടത്തെ കാണും. എന്റെ ഹൃദയം അതിനായി ആർത്തിയോടിരിക്കുന്നു.