ഉൽപത്തി 36:20-30

ഉൽപത്തി 36:20-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഹോര്യനായ സേയീരിന്റെ പുത്രന്മാരായി ദേശത്തിലെ പൂർവനിവാസികളായവർ ആരെന്നാൽ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ; ഇവർ എദോംദേശത്ത് സേയീരിന്റെ പുത്രന്മാരായ ഹോര്യപ്രഭുക്കന്മാർ. ലോതാന്റെ പുത്രന്മാർ ഹോരിയും ഹേമാമും ആയിരുന്നു. ലോതാന്റെ സഹോദരി തിമ്നാ. ശോബാലിന്റെ പുത്രന്മാർ ആരെന്നാൽ: അൽവാൻ, മാനഹത്ത്, ഏബാൽ, ശെഫോ, ഓനാം. സിബെയോന്റെ പുത്രന്മാർ: അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയിൽ തന്റെ അപ്പനായ സിബെയോന്റെ കഴുതകളെ മേയിക്കുമ്പോൾ ചൂടുറവുകൾ കണ്ടെത്തിയ അനാ ഇവൻതന്നെ. അനാവിന്റെ മക്കൾ ഇവർ: ദീശോനും അനാവിന്റെ മകൾ ഒഹൊലീബാമായും ആയിരുന്നു. ദീശോന്റെ പുത്രന്മാർ ആരെന്നാൽ: ഹെംദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ. ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, അക്കാൻ. ദീശാന്റെ പുത്രന്മാർ ഊസും അരാനും ആയിരുന്നു. ഹോര്യപ്രഭുക്കന്മാർ ആരെന്നാൽ: ലോതാൻപ്രഭു, ശോബാൽപ്രഭു, സിബെയോൻപ്രഭു, അനാപ്രഭു, ദീശോൻപ്രഭു, ഏസെർപ്രഭു, ദീശാൻപ്രഭു; ഇവർ സേയീർദേശത്തു വാണ ഹോര്യപ്രഭുക്കന്മാർ ആകുന്നു.

ഉൽപത്തി 36:20-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എദോമിലെ ഹോര്യനായ സേയീരിന്റെ പുത്രന്മാരായ ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ എന്നിവരായിരുന്നു ആ ദേശത്തിലെ നിവാസികൾ. ഇവർ ഹോര്യപ്രമാണികളുമായിരുന്നു. ഹോരി, ഹേമാം എന്ന രണ്ടു പുത്രന്മാരാണ് ലോതാനുണ്ടായിരുന്നത്; തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു. ശോബാലിന്റെ പുത്രന്മാർ അൽവാൻ, മാനഹത്ത്, ഏബാൻ, ശെഫോ, ഒനാം എന്നിവരാണ്. സിബെയോന്റെ പുത്രന്മാർ: അയ്യാ, അനാ എന്നിവരായിരുന്നു. പിതാവായ സിബെയോന്റെ കഴുതകളെ മേയിച്ചുകൊണ്ടു നടന്നപ്പോൾ മരുഭൂമിയിൽ ചൂടുറവകൾ കണ്ടുപിടിച്ചത് ഈ അനായാണ്. അനായുടെ പുത്രൻ ദീശോനും പുത്രി ഒഹൊലീബാമായും ആയിരുന്നു. ദീശോന്റെ പുത്രന്മാരാണ് ഹെംദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ എന്നിവർ. എസെരിന്റെ പുത്രന്മാർ ബിൽഹാൻ, സാവാൻ, അക്കാൻ എന്നിവർ. ദീശാന്റെ പുത്രന്മാർ ഊസ്, അരാൻ. ഹോര്യരുടെ ഗോത്രപിതാക്കന്മാർ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ എന്നിവരായിരുന്നു. സേയീർദേശത്തു പാർത്തിരുന്നത് അവരുടെ ഗോത്രങ്ങളാണ്.

ഉൽപത്തി 36:20-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഹോര്യനായ സേയീരിന്‍റെ പുത്രന്മാരായിരുന്ന ദേശത്തിലെ പൂർവ്വനിവാസികൾ ആരെന്നാൽ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ; ഇവർ ഏദോംദേശത്ത് സേയീരിന്‍റെ പുത്രന്മാരായ ഹോര്യപ്രഭുക്കന്മാർ. ലോതാന്‍റെ പുത്രന്മാർ ഹോരിയും ഹേമാമും ആയിരുന്നു. ലോതാന്‍റെ സഹോദരി തിമ്നാ. ശോബാലിന്‍റെ പുത്രന്മാർ ആരെന്നാൽ: അൽവാൻ, മാനഹത്ത്, ഏബാൽ, ശെഫോ, ഓനാം. സിബെയോന്‍റെ പുത്രന്മാർ: അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയിൽ തന്‍റെ അപ്പനായ സിബെയോന്‍റെ കഴുതകളെ മേയ്ക്കുമ്പോൾ ചൂടുറവുകൾ കണ്ടെത്തിയ അനാ ഇവൻ തന്നെ. അനാവിൻ്റെ മക്കൾ ഇവർ: ദീശോനും അനാവിൻ്റെ മകൾ ഒഹൊലീബാമായും ആയിരുന്നു. ദീശാന്‍റെ പുത്രന്മാർ ആരെന്നാൽ: ഹെംദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ. ഏസെരിന്‍റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, അക്കാൻ. ദീശാന്‍റെ പുത്രന്മാർ ഊസും അരാനും ആയിരുന്നു. ഹോര്യപ്രഭുക്കന്മാർ ആരെന്നാൽ: ലോതാൻപ്രഭു, ശോബാൽപ്രഭു, സിബെയോൻപ്രഭു, അനാപ്രഭു, ദീശോൻപ്രഭു, ഏസെർപ്രഭു, ദീശാൻ പ്രഭു; സേയീർദേശത്തിലെ വിവിധഭാഗങ്ങളിലെ വംശക്കാർ അവരുടെ പൂർവ്വപിതാക്കന്മാരായ പ്രഭുക്കന്മാരുടെ പേരിൽ അറിയപ്പെട്ടു.

ഉൽപത്തി 36:20-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഹോര്യനായ സേയീരിന്റെ പുത്രന്മാരായി ദേശത്തിലെ പൂർവ്വനിവാസികളായവർ ആരെന്നാൽ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ; ഇവർ എദോംദേശത്തു സേയീരിന്റെ പുത്രന്മാരായ ഹോര്യപ്രഭുക്കന്മാർ. ലോതാന്റെ പുത്രന്മാർ ഹോരിയും ഹേമാമും ആയിരുന്നു. ലോതാന്റെ സഹോദരി തിമ്നാ. ശോബാലിന്റെ പുത്രന്മാർ ആരെന്നാൽ: അൽവാൻ, മാനഹത്ത്, ഏബാൽ, ശെഫോ, ഓനാം. സിബെയോന്റെ പുത്രന്മാർ: അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയിൽ തന്റെ അപ്പനായ സിബെയോന്റെ കഴുതകളെ മേയ്ക്കുമ്പോൾ ചൂടുറവുകൾ കണ്ടെത്തിയ അനാ ഇവൻ തന്നേ. അനാവിന്റെ മക്കൾ ഇവർ: ദീശോനും അനാവിന്റെ മകൾ ഒഹൊലീബാമയും ആയിരുന്നു. ദീശോന്റെ പുത്രന്മാർ ആരെന്നാൽ: ഹെംദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ. ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, അക്കാൻ. ദീശാന്റെ പുത്രന്മാർ ഊസും അരാനും ആയിരുന്നു. ഹോര്യപ്രഭുക്കന്മാർ ആരെന്നാൽ: ലോതാൻപ്രഭു, ശോബാൽപ്രഭു, സിബെയോൻപ്രഭു, അനാപ്രഭു, ദീശോൻപ്രഭു, ഏസെർപ്രഭു, ദീശാൻ പ്രഭു. ഇവർ സേയീർദേശത്തു വാണ ഹോര്യപ്രഭുക്കന്മാർ ആകുന്നു.

ഉൽപത്തി 36:20-30 സമകാലിക മലയാളവിവർത്തനം (MCV)

ഹോര്യനായ സേയീരിന്റെ പുത്രന്മാരായി ആ പ്രദേശത്തു ജീവിച്ചിരുന്നവർ ഇവരാകുന്നു: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ. ഏദോമിലെ സേയീരിന്റെ പുത്രന്മാരായ ഇവർ ഹോര്യരുടെ പ്രധാനികൾ ആകുന്നു. ലോതാന്റെ പുത്രന്മാർ: ഹോരി, ഹോമാം; തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു. ശോബാലിന്റെ പുത്രന്മാർ: അല്വാൻ, മനഹത്ത്, ഏബാൽ, ശെഫോ, ഓനാം. സിബെയോന്റെ പുത്രന്മാർ: അയ്യാ, അനാ. തന്റെ പിതാവായ സിബെയോന്റെ കഴുതകളെ മേയിക്കുമ്പോൾ മരുഭൂമിയിൽ ചൂടുള്ള നീരുറവകൾ കണ്ടെത്തിയത് ഇതേ അനാ ആയിരുന്നു. അനാവിന്റെ മക്കൾ: മകൻ ദീശോനും മകൾ ഒഹൊലീബാമയും. ദീശോന്റെ പുത്രന്മാർ: ഹെമ്ദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ. ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, അക്കാൻ. ദീശോന്റെ പുത്രന്മാർ: ഊസ്, അരാൻ. ഹോര്യപ്രധാനികൾ ഇവരായിരുന്നു: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ. ഇവർ സേയീർദേശത്ത് തങ്ങളുടെ വിഭാഗങ്ങൾ അനുസരിച്ച് ഹോര്യപ്രധാനികൾ ആയിരുന്നു.