GENESIS 36:20-30

GENESIS 36:20-30 MALCLBSI

എദോമിലെ ഹോര്യനായ സേയീരിന്റെ പുത്രന്മാരായ ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ എന്നിവരായിരുന്നു ആ ദേശത്തിലെ നിവാസികൾ. ഇവർ ഹോര്യപ്രമാണികളുമായിരുന്നു. ഹോരി, ഹേമാം എന്ന രണ്ടു പുത്രന്മാരാണ് ലോതാനുണ്ടായിരുന്നത്; തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു. ശോബാലിന്റെ പുത്രന്മാർ അൽവാൻ, മാനഹത്ത്, ഏബാൻ, ശെഫോ, ഒനാം എന്നിവരാണ്. സിബെയോന്റെ പുത്രന്മാർ: അയ്യാ, അനാ എന്നിവരായിരുന്നു. പിതാവായ സിബെയോന്റെ കഴുതകളെ മേയിച്ചുകൊണ്ടു നടന്നപ്പോൾ മരുഭൂമിയിൽ ചൂടുറവകൾ കണ്ടുപിടിച്ചത് ഈ അനായാണ്. അനായുടെ പുത്രൻ ദീശോനും പുത്രി ഒഹൊലീബാമായും ആയിരുന്നു. ദീശോന്റെ പുത്രന്മാരാണ് ഹെംദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ എന്നിവർ. എസെരിന്റെ പുത്രന്മാർ ബിൽഹാൻ, സാവാൻ, അക്കാൻ എന്നിവർ. ദീശാന്റെ പുത്രന്മാർ ഊസ്, അരാൻ. ഹോര്യരുടെ ഗോത്രപിതാക്കന്മാർ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ എന്നിവരായിരുന്നു. സേയീർദേശത്തു പാർത്തിരുന്നത് അവരുടെ ഗോത്രങ്ങളാണ്.

GENESIS 36 വായിക്കുക

GENESIS 36:20-30 - നുള്ള വീഡിയോ