ആവർത്തനപുസ്തകം 33:13-29

ആവർത്തനപുസ്തകം 33:13-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യോസേഫിനെക്കുറിച്ച് അവൻ പറഞ്ഞത്: ആകാശത്തിലെ വിശിഷ്ട വസ്തുവായ മഞ്ഞുകൊണ്ടും താഴെക്കിടക്കുന്ന അഗാധജലംകൊണ്ടും സൂര്യനാൽ ഉളവാകുന്ന വിശേഷ ഫലംകൊണ്ടും പ്രതിമാസികചന്ദ്രനാൽ ഉളവാകും വിശിഷ്ട ഫലംകൊണ്ടും പുരാതനപർവതങ്ങളുടെ ശ്രേഷ്ഠ സാധനങ്ങൾകൊണ്ടും ശാശ്വതശൈലങ്ങളുടെ വിശിഷ്ട വസ്തുക്കൾകൊണ്ടും ഭൂമിയിലെ വിശേഷ വസ്തുക്കളും സമൃദ്ധിയുംകൊണ്ടും അവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുമാറാകട്ടെ. മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ. അവന്റെ കടിഞ്ഞൂൽകൂറ്റൻ അവന്റെ പ്രതാപം; അവന്റെ കൊമ്പുകൾ കാട്ടുപോത്തിന്റെ കൊമ്പുകൾ; അവയാൽ അവൻ സകല ജാതികളെയും ഭൂസീമാവാസികളെയും വെട്ടി ഓടിക്കും; അവ എഫ്രയീമിന്റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളുംതന്നെ. സെബൂലൂനെക്കുറിച്ച് അവൻ പറഞ്ഞത്: സെബൂലൂനേ, നിന്റെ പ്രയാണത്തിലും, യിസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും സന്തോഷിക്ക. അവർ ജാതികളെ പർവതത്തിലേക്കു വിളിക്കും: അവിടെ നീതിയാഗങ്ങളെ കഴിക്കും. അവർ സമുദ്രങ്ങളുടെ സമൃദ്ധിയും മണലിലെ നിക്ഷേപങ്ങളും വലിച്ചുകുടിക്കും. ഗാദിനെക്കുറിച്ച് അവൻ പറഞ്ഞത്: ഗാദിനെ വിസ്താരമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ. ഒരു സിംഹിപോലെ അവൻ പതുങ്ങിക്കിടന്നു ഭുജവും നെറുകയും പറിച്ചുകീറുന്നു. അവൻ ആദ്യഭാഗം തിരഞ്ഞെടുത്തു; അവിടെ നായകന്റെ ഓഹരി സംഗ്രഹിച്ചു വച്ചിരുന്നു; അവൻ ജനത്തിന്റെ തലവന്മാരോടുകൂടെ യഹോവയുടെ നീതിയും യിസ്രായേലുമായി അവന്റെ വിധികളും നടത്തി. ദാനെക്കുറിച്ച് അവൻ പറഞ്ഞത്: ദാൻ ബാലസിംഹമാകുന്നു; അവൻ ബാശാനിൽനിന്ന് ചാടുന്നു. നഫ്താലിയെക്കുറിച്ച് അവൻ പറഞ്ഞത്: നഫ്താലിയേ, പ്രസാദംകൊണ്ടു തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി പടിഞ്ഞാറും തെക്കും കൈവശമാക്കുക. ആശേരിനെക്കുറിച്ച് അവൻ പറഞ്ഞത്: ആശേർ പുത്രസമ്പത്തുകൊണ്ട് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ സഹോദരന്മാർക്ക് ഇഷ്ടനായിരിക്കട്ടെ; അവൻ കാൽ എണ്ണയിൽ മുക്കട്ടെ. നിന്റെ ഓടാമ്പൽ ഇരുമ്പും താമ്രവും ആയിരിക്കട്ടെ; നിന്റെ ബലം ജീവപര്യന്തം നില്ക്കട്ടെ. യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിനായി അവൻ ആകാശത്തൂടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു. പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ട്; അവൻ ശത്രുവിനെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു സംഹരിക്ക എന്നു കല്പിച്ചിരിക്കുന്നു. ധാന്യവും വീഞ്ഞുമുള്ള ദേശത്ത് യിസ്രായേൽ നിർഭയമായും യാക്കോബിൻഉറവ് തനിച്ചും വസിക്കുന്നു; ആകാശം അവന് മഞ്ഞു പൊഴിക്കുന്നു. യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആർ? യഹോവയാൽ രക്ഷിക്കപ്പെട്ട ജനമേ, അവൻ നിന്റെ സഹായത്തിൻപരിചയും നിന്റെ മഹിമയുടെ വാളും ആകുന്നു. നിന്റെ ശത്രുക്കൾ നിന്നോട് അനുസരണം നടിക്കും: നീ അവരുടെ ഉന്നതങ്ങളിന്മേൽ നടകൊള്ളും.

ആവർത്തനപുസ്തകം 33:13-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യോസേഫ്ഗോത്രത്തെക്കുറിച്ചു പറഞ്ഞു: ആകാശത്തിലെ വിശിഷ്ടമായ മഞ്ഞും അഗാധതയിൽനിന്നുള്ള നീരുറവയുംകൊണ്ട് സർവേശ്വരൻ അവരുടെ ദേശത്തെ അനുഗ്രഹിക്കുമാറാകട്ടെ. സൂര്യപ്രകാശത്തിൽ വിളയുന്ന വിശിഷ്ടഫലങ്ങളാലും തക്കകാലത്ത് ലഭിക്കുന്ന വിഭവങ്ങളാലും പുരാതന പർവതങ്ങളിലെ ശ്രേഷ്ഠ ഫലങ്ങളാലും ശാശ്വതപർവതങ്ങളുടെ മികച്ച ഉൽപ്പന്നങ്ങളാലും ഭൂമിയിലെ വിശിഷ്ട ഫലങ്ങളാലും അവയുടെ സമൃദ്ധിയാലും മുൾപ്പടർപ്പിൽ നിവസിച്ച സർവേശ്വരന്റെ അനുഗ്രഹം യോസേഫിന്റെ ശിരസ്സിൽ സഹോദരന്മാരുടെ കൂട്ടത്തിൽ പ്രഭുവായിരുന്നവന്റെ കിരീടത്തിൽതന്നെ വരുമാറാകട്ടെ. അവരുടെ കരുത്ത് കടിഞ്ഞൂൽക്കൂറ്റനു തുല്യം; അവരുടെ കൊമ്പുകൾ കാട്ടുപോത്തിൻറേതിനു സമാനം; അവകൊണ്ട് അവർ സകല ജനതയെയും ഭൂമിയുടെ അറുതിവരെ ഓടിക്കും. ഈ കൊമ്പുകളാണ് എഫ്രയീമിന്റെ പതിനായിരങ്ങൾ; മനശ്ശെയുടെ ആയിരങ്ങൾ. സെബൂലൂൻഗോത്രത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: സെബൂലൂനേ, നിന്റെ പ്രയാണങ്ങളിലും ഇസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും ആനന്ദിക്കുക; അവർ ജനതകളെ പർവതങ്ങളിലേക്കു ക്ഷണിച്ചുവരുത്തും; അവിടെ നീതിയാഗങ്ങൾ അർപ്പിക്കും. അവർ സമുദ്രത്തിന്റെ സമൃദ്ധി വലിച്ചുകുടിക്കും; മണലിലെ നിഗൂഢനിക്ഷേപങ്ങളും. ഗാദ്ഗോത്രത്തെക്കുറിച്ചു പറഞ്ഞു: ഗാദിന്റെ ദേശം വിസ്തൃതമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; സിംഹത്തെപ്പോലെ അവൻ പതുങ്ങിക്കിടക്കുന്നു കൈയോ തലയോ കടിച്ചുകീറുവാൻ തന്നെ. നാടിന്റെ ഏറ്റവും നല്ല ഭാഗം അവർ തിരഞ്ഞെടുത്തു; നേതാവിന്റെ ഓഹരി തങ്ങൾക്കായി അവർ വേർതിരിച്ചു. ജനനേതാക്കളോടൊത്ത് അവർ വന്നു സർവേശ്വരന്റെ നീതിയും വിധികളും അവർ ഇസ്രായേലിൽ നടപ്പാക്കി. ദാൻഗോത്രത്തെക്കുറിച്ച് അവൻ ഇപ്രകാരം പറഞ്ഞു: ദാൻ ഒരു സിംഹക്കുട്ടി; അവൻ ബാശാനിൽനിന്നു കുതിച്ചു ചാടുന്നു. നഫ്താലിഗോത്രത്തെക്കുറിച്ചു പറഞ്ഞു: സർവേശ്വരന്റെ പ്രസാദത്താൽ നഫ്താലി സംതൃപ്തൻ; സർവേശ്വരന്റെ അനുഗ്രഹത്താൽ അവൻ സമ്പൂർണൻ. ഗലീലാതടാകവും ദക്ഷിണദേശവും കൈവശമാക്കുക. ആശേർഗോത്രത്തെക്കുറിച്ചു പറഞ്ഞു: ആശേർഗോത്രം മറ്റു ഗോത്രങ്ങളിൽ ഏറ്റവും അനുഗൃഹീതമായിരിക്കട്ടെ; സഹോദരന്മാരിൽ അവർ ഏറ്റവും പ്രിയങ്കരരാകട്ടെ. അവരുടെ ദേശത്ത് ഒലിവുമരങ്ങൾ സമൃദ്ധമായി ഉണ്ടാകട്ടെ; അവരുടെ പട്ടണവാതിൽ ഇരുമ്പും പിത്തളയുംകൊണ്ട് സുരക്ഷിതമായിരിക്കും. അവർ ജീവപര്യന്തം സുരക്ഷിതരായിരിക്കട്ടെ. യെശൂരൂന്റെ ദൈവത്തെപ്പോലെ മറ്റൊരു ദൈവവുമില്ല; അവിടുന്നു നിങ്ങളുടെ സഹായത്തിനായി ആകാശങ്ങളിൽ സഞ്ചരിക്കുന്നു. മഹത്ത്വപൂർണനായ അവിടുന്നു മേഘാരൂഢനായി വരുന്നു. നിത്യനായ ദൈവം നിങ്ങളുടെ അഭയം; അവിടുത്തെ ശാശ്വതഭുജങ്ങൾ നിങ്ങളെ താങ്ങും. അവരെ സംഹരിക്കുക എന്നു പറഞ്ഞുകൊണ്ട് അവിടുന്നു നിങ്ങളുടെ ശത്രുക്കളെ നിങ്ങളുടെ മുമ്പിൽനിന്ന് ഓടിച്ചുകളഞ്ഞു; യാക്കോബിന്റെ സന്തതികൾ സുരക്ഷിതരായി വസിക്കും. ധാന്യവും വീഞ്ഞും നിറഞ്ഞ ദേശത്ത് അവർ തനിച്ചു പാർക്കും; ആകാശം മഞ്ഞു പൊഴിക്കും; അവരുടെ നിലം നനയ്‍ക്കപ്പെടും. ഇസ്രായേലേ, നിങ്ങൾ എത്ര അനുഗൃഹീതർ! നിങ്ങൾക്കു തുല്യരായി ആരുണ്ട്? നിങ്ങൾ സർവേശ്വരനാൽ രക്ഷിക്കപ്പെട്ട ജനം; അവിടുന്നു നിങ്ങളെ സഹായിക്കുന്ന പരിചയും നിങ്ങളെ മഹത്ത്വം അണിയിക്കുന്ന വാളും ആകുന്നു. ശത്രുക്കൾ നിങ്ങളുടെ കാരുണ്യം യാചിക്കും; നിങ്ങൾ അവരെ ചവുട്ടിമെതിക്കും.

ആവർത്തനപുസ്തകം 33:13-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യോസേഫിനെക്കുറിച്ച് അവൻ പറഞ്ഞത്: “ആകാശത്തിലെ വിശിഷ്ടവസ്തുവായ, മഞ്ഞുകൊണ്ടും താഴെയുള്ള അഗാധമായ സമുദ്രം കൊണ്ടും സൂര്യനാൽ ഉളവാകുന്ന വിശേഷഫലം കൊണ്ടും മാസംതോറും ചന്ദ്രനാൽ ഉളവാകുന്ന വിശിഷ്ടഫലംകൊണ്ടും പുരാതനപർവ്വതങ്ങളുടെ ശ്രേഷ്ഠനിക്ഷേപങ്ങൾ കൊണ്ടും ശാശ്വതശൈലങ്ങളുടെ വിശിഷ്ടവസ്തുക്കൾ കൊണ്ടും ഭൂമിയിലെ വിശേഷവസ്തുക്കളുടെ സമൃദ്ധികൊണ്ടും അവന്‍റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുമാറാകട്ടെ. മുൾപ്പടർപ്പിൽ വസിച്ചവൻ്റെ പ്രസാദം യോസേഫിന്‍റെ ശിരസ്സിന്മേലും തന്‍റെ സഹോദരന്മാരിൽ പ്രഭുവായവൻ്റെ നെറുകമേലും വരുമാറാകട്ടെ. അവന്‍റെ മഹത്വം കടിഞ്ഞൂൽകൂറ്റൻ പോലെ; അവന്‍റെ കൊമ്പുകൾ കാട്ടുപോത്തിന്‍റെ കൊമ്പുകൾ; അവയാൽ അവൻ സകലജനതകളെയും ഭൂമിയുടെ സീമ വരെയും ഓടിക്കും; അവർ എഫ്രയീമിന്‍റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളും തന്നെ.” സെബൂലൂനെക്കുറിച്ചും യിസ്സഖാരിനെക്കുറിച്ചും അവൻ പറഞ്ഞത്: “സെബൂലൂനേ, നിന്‍റെ പ്രയാണത്തിലും, യിസ്സാഖാരേ, നിന്‍റെ കൂടാരങ്ങളിലും സന്തോഷിക്കുക. അവർ ജനതകളെ പർവ്വതത്തിലേക്കു വിളിക്കും; അവിടെ നീതിയാഗങ്ങളെ കഴിക്കും. അവർ സമുദ്രങ്ങളുടെ സമൃദ്ധിയും മണലിലെ നിക്ഷേപങ്ങളും വലിച്ചുകുടിക്കും.” ഗാദിനെക്കുറിച്ച് അവൻ പറഞ്ഞത്: “ഗാദിനെ വിസ്താരമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ. ഒരു സിംഹത്തെപ്പോലെ അവൻ പതുങ്ങിക്കിടന്ന് ഭുജവും നെറുകയും പറിച്ചുകീറുന്നു. അവൻ ആദ്യഭാഗം തിരഞ്ഞെടുത്തു; അവിടെ നായകൻ്റെ ഓഹരി വേർതിരിച്ച് വച്ചിരുന്നു; അവൻ ജനത്തിന്‍റെ തലവന്മാരോടുകൂടി വന്നു. യിസ്രായേലിൽ യഹോവയുടെ നീതിയും അവിടുത്തെ വിധികളും നടത്തി.” ദാനെക്കുറിച്ച് അവൻ പറഞ്ഞത്: “ദാൻ ബാലസിംഹം ആകുന്നു; അവൻ ബാശാനിൽനിന്നു ചാടുന്നു.” നഫ്താലിയെക്കുറിച്ച് അവൻ പറഞ്ഞത്: “നഫ്താലിയേ, ദൈവപ്രസാദംകൊണ്ട് തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി പടിഞ്ഞാറും തെക്കും കൈവശമാക്കുക.” ആശേരിനെക്കുറിച്ച് അവൻ പറഞ്ഞത്: “ആശേർ പുത്രസമ്പത്തുകൊണ്ട് ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൻ; അവൻ സഹോദരന്മാർക്ക് ഇഷ്ടനായിരിക്കട്ടെ; അവൻ കാൽ എണ്ണയിൽ മുക്കട്ടെ. നിന്‍റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ. നിന്‍റെ ബലം ജീവപര്യന്തം നില്‍ക്കട്ടെ.” യെശുരൂൻ്റെ ദൈവത്തെപ്പോലെ മറ്റൊരു ദൈവവുമില്ല. നിന്‍റെ സഹായത്തിനായി അവിടുന്ന് ആകാശത്തിലൂടെ തന്‍റെ മഹിമയിൽ മേഘാരൂഢനായി വരുന്നു. നിത്യനായ ദൈവം നിന്‍റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ട്; അവിടുന്ന് ശത്രുവിനെ നിന്‍റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു. ‘സംഹരിക്കുക’ എന്നു കല്പിച്ചിരിക്കുന്നു. ധാന്യവും വീഞ്ഞുമുള്ള ദേശത്ത് യിസ്രായേൽ നിർഭയമായും യാക്കോബിന്‍റെ വാസസ്ഥലങ്ങളില്‍ ഉള്ളവര്‍ തനിയെയും വസിക്കുന്നു; ആകാശം അവനു മഞ്ഞു പൊഴിക്കുന്നു. യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആര്‍? യഹോവയാൽ സംരക്ഷിക്കപ്പെട്ട ജനമേ, അവിടുന്ന് നിന്‍റെ സഹായത്തിൻ പരിചയും നിന്‍റെ മഹിമയുടെ വാളും ആകുന്നു. നിന്‍റെ ശത്രുക്കൾ നിനക്കു കീഴടങ്ങും. നീ അവരുടെ ഉന്നതസ്ഥലങ്ങളിൽ നടകൊള്ളും.”

ആവർത്തനപുസ്തകം 33:13-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യോസേഫിനെക്കുറിച്ചു അവൻ പറഞ്ഞതു: ആകാശത്തിലെ വിശിഷ്ടവസ്തുവായ മഞ്ഞുകൊണ്ടും താഴെ കിടക്കുന്ന അഗാധജലംകൊണ്ടും സൂര്യനാൽ ഉളവാകുന്ന വിശേഷഫലം കൊണ്ടും പ്രതിമാസികചന്ദ്രനാൽ ഉളവാകും വിശിഷ്ടഫലംകൊണ്ടും പുരാതനപർവ്വതങ്ങളുടെ ശ്രേഷ്ഠസാധനങ്ങൾ കൊണ്ടും ശാശ്വതശൈലങ്ങളുടെ വിശിഷ്ടവസ്തുക്കൾ കൊണ്ടും ഭൂമിയിലെ വിശേഷവസ്തുക്കളും സമൃദ്ധിയുംകൊണ്ടും അവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുമാറാകട്ടെ. മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ. അവന്റെ കടിഞ്ഞൂൽകൂറ്റൻ അവന്റെ പ്രതാപം; അവന്റെ കൊമ്പുകൾ കാട്ടുപോത്തിന്റെ കൊമ്പുകൾ; അവയാൽ അവൻ സകലജാതികളെയും ഭൂസീമാവാസികളെയും വെട്ടി ഓടിക്കും; അവ എഫ്രയീമിന്റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളും തന്നേ. സെബൂലൂനെക്കുറിച്ചു അവൻ പറഞ്ഞതു: സെബൂലൂനേ, നിന്റെ പ്രയാണത്തിലും, യിസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും സന്തോഷിക്ക. അവർ ജാതികളെ പർവ്വതത്തിലേക്കു വിളിക്കും; അവിടെ നീതിയാഗങ്ങളെ കഴിക്കും. അവർ സമുദ്രങ്ങളുടെ സമൃദ്ധിയും മണലിലെ നിക്ഷേപങ്ങളും വലിച്ചു കുടിക്കും. ഗാദിനെക്കുറിച്ചു അവൻ പറഞ്ഞതു: ഗാദിനെ വിസ്താരമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ. ഒരു സിംഹിപോലെ അവൻ പതുങ്ങിക്കിടന്നു ഭുജവും നെറുകയും പറിച്ചുകീറുന്നു. അവൻ ആദ്യഭാഗം തിരഞ്ഞെടുത്തു; അവിടെ നായകന്റെ ഓഹരി സംഗ്രഹിച്ചു വെച്ചിരുന്നു; അവൻ ജനത്തിന്റെ തലവന്മാരോടുകൂടെ യഹോവയുടെ നീതിയും യിസ്രായേലുമായി അവന്റെ വിധികളും നടത്തി. ദാനെക്കുറിച്ചു അവൻ പറഞ്ഞതു: ദാൻ ബാലസിംഹം ആകുന്നു; അവൻ ബാശാനിൽനിന്നു ചാടുന്നു. നഫ്താലിയെക്കുറിച്ചു അവൻ പറഞ്ഞതു: നഫ്താലിയേ, പ്രസാദംകൊണ്ടു തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി പടിഞ്ഞാറും തെക്കും കൈവശമാക്കുക. ആശേരിനെക്കുറിച്ചു അവൻ പറഞ്ഞതു: ആശേർ പുത്രസമ്പത്തുകൊണ്ടു അനുഗ്രഹിക്കപ്പെട്ടവൻ; അവൻ സഹോദരന്മാർക്കു ഇഷ്ടനായിരിക്കട്ടെ; അവൻ കാൽ എണ്ണയിൽ മുക്കട്ടെ. നിന്റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ. നിന്റെ ബലം ജീവപര്യന്തം നിൽക്കട്ടെ. യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവൻ ആകാശത്തൂടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു. പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ടു; അവൻ ശത്രുവിനെ നിന്റെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞു. സംഹരിക്ക എന്നു കല്പിച്ചിരിക്കുന്നു. ധാന്യവും വീഞ്ഞുമുള്ള ദേശത്തു യിസ്രായേൽ നിർഭയമായും യാക്കോബിൻ ഉറവു തനിച്ചും വസിക്കുന്നു; ആകാശം അവന്നു മഞ്ഞു പൊഴിക്കുന്നു. യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആർ? യഹോവയാൽ രക്ഷിക്കപ്പെട്ട ജനമേ, അവൻ നിന്റെ സഹായത്തിൻ പരിചയും നിന്റെ മഹിമയുടെ വാളും ആകുന്നു. നിന്റെ ശത്രുക്കൾ നിന്നോടു അനുസരണം നടിക്കും. നീ അവരുടെ ഉന്നതങ്ങളിന്മേൽ നടകൊള്ളും.

ആവർത്തനപുസ്തകം 33:13-29 സമകാലിക മലയാളവിവർത്തനം (MCV)

യോസേഫിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “അവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുന്നു, മുകളിൽ സ്വർഗത്തിൽനിന്നുള്ള വിശിഷ്ട മഞ്ഞുകൊണ്ടും താഴേ അഗാധതയിലെ ജലംകൊണ്ടും; സൂര്യനിൽനിന്നുള്ള വിശിഷ്ട ഫലങ്ങൾകൊണ്ടും ചന്ദ്രനിൽനിന്നു ലഭിക്കുന്ന ശ്രേഷ്ഠഫലങ്ങൾകൊണ്ടും; പുരാതന പർവതങ്ങളുടെ വിശിഷ്ടദാനങ്ങൾകൊണ്ടും ശാശ്വതശൈലങ്ങളുടെ ഫലസമൃദ്ധികൊണ്ടും; ഭൂമിയിലെ ഉത്തമവസ്തുക്കൾകൊണ്ടും അതിന്റെ സമൃദ്ധികൊണ്ടും കത്തുന്ന മുൾപ്പടർപ്പിൽ വസിച്ചവന്റെ അനുഗ്രഹത്താലും സഹോദരന്മാരുടെ ഇടയിൽ പ്രഭുവായ യോസേഫിന്റെ ശിരസ്സിലെ കിരീടത്തിൽ, ഈ അനുഗ്രഹങ്ങളെല്ലാം വന്നുഭവിക്കട്ടെ. പ്രതാപത്തിൽ അവൻ കടിഞ്ഞൂൽ കാട്ടുകാളയെപ്പോലെയാണ്; അവന്റെ കൊമ്പുകൾ കാട്ടുപോത്തിൻകൊമ്പുകളാകുന്നു. അവകൊണ്ട് അവൻ ജനതകളെ, ഭൂമിയുടെ അതിരുകളിൽ ഉള്ളവരെപ്പോലും വെട്ടി ഓടിച്ചുകളയും. എഫ്രയീമിന്റെ പതിനായിരങ്ങളും; മനശ്ശെയുടെ ആയിരങ്ങളും അങ്ങനെതന്നെ.” സെബൂലൂനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “സെബൂലൂനേ, നിന്റെ സഞ്ചാരങ്ങളിലും യിസ്സാഖാരേ, നീ നിന്റെ കൂടാരങ്ങളിലും ആനന്ദിക്കുക. അവർ ജനതകളെ പർവതത്തിൽ വിളിച്ചുകൂട്ടും, അവിടെ നീതിയാഗങ്ങൾ അർപ്പിക്കും; സമുദ്രങ്ങളിലെ സമൃദ്ധിയിലും മണലിലെ ഗൂഢനിക്ഷേപങ്ങളിലും അവർ വിരുന്നൊരുക്കും.” ഗാദിനെക്കുറിച്ച് അവൻ പറഞ്ഞു: “ഗാദിനെ വിശാലമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ! ഗാദ് സിംഹത്തെപ്പോലെ ജീവിക്കുന്നു, ഭുജവും നെറുകയും പറിച്ചുകീറുന്നു. ദേശത്തിന്റെ വിശിഷ്ടഭാഗം അവൻ തനിക്കുവേണ്ടി തെരഞ്ഞെടുത്തു; നായകരുടെ ഓഹരി അവനുവേണ്ടി സൂക്ഷിച്ചിരുന്നു. ജനത്തിന്റെ തലവന്മാർ ഒന്നിച്ചുകൂടിയപ്പോൾ, യഹോവയുടെ നീതിയും ഇസ്രായേലിനെ സംബന്ധിച്ച വിധികളും അവൻ നടപ്പിലാക്കി.” ദാനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “ദാൻ ബാശാനിൽനിന്നും കുതിച്ചുചാടുന്ന, ഒരു സിംഹക്കുട്ടി.” നഫ്താലിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “നഫ്താലി യഹോവയുടെ പ്രസാദംകൊണ്ടു സംതൃപ്തനും അവിടത്തെ അനുഗ്രഹം നിറഞ്ഞവനും ആകുന്നു; തെക്കേദേശംമുതൽ കടൽവരെ അവൻ അവകാശമാക്കും.” ആശേരിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “പുത്രന്മാരിൽ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൻ ആശേർ ആകുന്നു; അവൻ സഹോദരന്മാർക്കു പ്രിയനായിരിക്കട്ടെ, അവൻ തന്റെ പാദങ്ങൾ എണ്ണയിൽ മുക്കട്ടെ. നിന്റെ ഓടാമ്പലുകൾ ഇരുമ്പും വെങ്കലവും ആയിരിക്കും; നിന്റെ ശക്തി നിന്റെ ദിനങ്ങൾക്കു തുല്യം. “യെശൂരൂന്റെ ദൈവത്തെപ്പോലെ ആരുമില്ല, നിന്റെ സഹായത്തിനായി അവിടന്നു തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു, നിത്യനായ ദൈവം നിന്റെ സങ്കേതമാകുന്നു, കീഴേ ശാശ്വതഭുജങ്ങളുണ്ട്. ശത്രുക്കളെ നിന്റെ മുമ്പിൽനിന്ന് തുരത്തി, ‘അവരെ സംഹരിക്കുക!’ എന്ന് അവിടന്നു കൽപ്പിച്ചിരിക്കുന്നു. ധാന്യവും പുതുവീഞ്ഞുമുള്ള ദേശത്ത്, അങ്ങനെ ഇസ്രായേൽ നിർഭയമായും യാക്കോബ് സുരക്ഷിതമായും വസിക്കുന്നു, അവിടെ ആകാശം മഞ്ഞുപൊഴിക്കും. ഇസ്രായേലേ, നീ അനുഗ്രഹിക്കപ്പെട്ടവൻ! നിന്നെപ്പോലെ യഹോവയാൽ രക്ഷിക്കപ്പെട്ട ജനം ഏതുള്ളൂ? അവിടന്നു നിന്റെ പരിചയും സഹായകനും നിന്റെ മഹിമയുടെ വാളും ആകുന്നു. നിന്റെ ശത്രുക്കൾ നിന്റെ മുമ്പിൽ കീഴടങ്ങും, നീ അവരുടെ ഉന്നതസ്ഥലങ്ങൾ ചവിട്ടിമെതിക്കും.”