അപ്പൊ. പ്രവൃത്തികൾ 14:23-28
അപ്പൊ. പ്രവൃത്തികൾ 14:23-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ സഭതോറും അവർക്കു മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാർഥിച്ചുംകൊണ്ടു തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭരമേല്പിക്കയും ചെയ്തു. അവർ പിസിദ്യയിൽക്കൂടി കടന്നു പംഫുല്യയിൽ എത്തി, പെർഗ്ഗയിൽ വചനം പ്രസംഗിച്ചശേഷം അത്തല്യക്കു പോയി. അവിടെനിന്നു കപ്പൽ കയറി അന്ത്യൊക്യയിലേക്കു പോയി; തങ്ങൾ നിവർത്തിച്ച വേലയ്ക്കായി ദൈവകൃപയിൽ അവരെ ഭരമേല്പിച്ചയച്ചത് അവിടെനിന്ന് ആയിരുന്നുവല്ലോ. അവിടെ എത്തിയശേഷം സഭയെ ഒരുമിച്ചു കൂട്ടി, ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കെയും ജാതികൾക്കു വിശ്വാസത്തിന്റെ വാതിൽതുറന്നു കൊടുത്തതും അറിയിച്ചു. പിന്നെ അവൻ ശിഷ്യന്മാരോടുകൂടെ കുറെക്കാലം അവിടെ പാർത്തു.
അപ്പൊ. പ്രവൃത്തികൾ 14:23-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഓരോ സഭയിലും അവർ സഭാമുഖ്യന്മാരെ നിയമിച്ചു; പ്രാർഥനയോടും ഉപവാസത്തോടുംകൂടി, തങ്ങൾ വിശ്വസിച്ച കർത്താവിന് അവരെ സമർപ്പിക്കുകയും ചെയ്തു. പിന്നീട് അവർ പിസിദ്യയിൽകൂടി കടന്നു പംഫുല്യയിലെത്തി. പെർഗ്ഗയിൽ ദൈവവചനം പ്രസംഗിച്ചശേഷം അത്തല്യക്കു പോയി. അവിടെനിന്ന് അവർ അന്ത്യോക്യയിലേക്കു കപ്പൽകയറി. പൗലൊസും ബർനബാസും പൂർത്തീകരിച്ച പ്രവർത്തനത്തിനായി അവരെ ദൈവകൃപയുടെ സംരക്ഷണത്തിൽ ഭരമേല്പിച്ചത് അവിടെവച്ചായിരുന്നല്ലോ. അന്ത്യോക്യയിൽ എത്തിയശേഷം അവിടത്തെ സഭയെ വിളിച്ചുകൂട്ടി, ദൈവം തങ്ങളോടുകൂടിയിരുന്നു ചെയ്ത എല്ലാ കാര്യങ്ങളും, വിജാതീയർക്കു വിശ്വാസത്തിന്റെ വാതിൽ തുറക്കപ്പെട്ടിരിക്കുന്നതും അവർ വിവരിച്ചു പറഞ്ഞു. അവർ ശിഷ്യന്മാരോടൊത്ത് അവിടെ കുറെക്കാലം കഴിച്ചുകൂട്ടി.
അപ്പൊ. പ്രവൃത്തികൾ 14:23-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സഭതോറും അവർക്ക് മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാർത്ഥിച്ചുംകൊണ്ട് തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭരമേല്പിക്കുകയും ചെയ്തു. അവർ പിസിദ്യയിൽകൂടി കടന്നു പംഫുല്യയിൽ എത്തി, പെർഗ്ഗയിൽ വചനം പ്രസംഗിച്ചശേഷം അത്തല്യയ്ക്ക് പോയി. അവിടെനിന്ന് കപ്പൽ കയറി തങ്ങൾ നിവർത്തിച്ച വേലയ്ക്കായി ദൈവകൃപയിൽ അവരെ ഭരമേല്പിച്ചയച്ച ഇടമായ അന്ത്യൊക്യയിലേക്ക് പോയി;. അവിടെ എത്തിയശേഷം സഭയെ ഒരുമിച്ചുകൂട്ടി, ദൈവം തങ്ങളോടുകൂടെ ഇരുന്ന് ചെയ്തതൊക്കെയും ജനതകൾക്ക് വിശ്വാസത്തിന്‍റെ വാതിൽ തുറന്നുകൊടുത്തതും അറിയിച്ചു. പിന്നെ അവൻ ശിഷ്യന്മാരോടുകൂടെ കുറേക്കാലം അവിടെ പാർത്തു.
അപ്പൊ. പ്രവൃത്തികൾ 14:23-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവർ സഭതോറും അവർക്കു മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാർത്ഥിച്ചുംകൊണ്ടു തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭാരമേല്പിക്കയും ചെയ്തു. അവർ പിസിദ്യയിൽകൂടി കടന്നു പംഫുല്യയിൽഎത്തി, പെർഗ്ഗയിൽവചനം പ്രസംഗിച്ചശേഷം അത്തല്യെക്കു പോയി അവിടെ നിന്നു കപ്പൽ കയറി അന്ത്യൊക്ക്യയിലേക്കു പോയി; തങ്ങൾ നിവർത്തിച്ച വേലക്കായി ദൈവകൃപയിൽ അവരെ ഭരമേല്പിച്ചയച്ചതു അവിടെനിന്നു ആയിരുന്നുവല്ലോ. അവിടെ എത്തിയശേഷം സഭയെ ഒരുമിച്ചു കൂട്ടി, ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കെയും ജാതികൾക്കു വിശ്വാസത്തിന്റെ വാതിൽ തുറന്നുകൊടുത്തതും അറിയിച്ചു. പിന്നെ അവൻ ശിഷ്യന്മാരോടുകൂടെ കുറെക്കാലം അവിടെ പാർത്തു.
അപ്പൊ. പ്രവൃത്തികൾ 14:23-28 സമകാലിക മലയാളവിവർത്തനം (MCV)
പൗലോസും ബർന്നബാസും ഓരോ സഭയിലും സഭാമുഖ്യന്മാരെ നിയമിച്ചു. പ്രാർഥനയോടെയും ഉപവാസത്തോടെയും തങ്ങൾ വിശ്വാസമർപ്പിച്ച കർത്താവിൽ അവരെ ഭരമേൽപ്പിച്ചു. പിസിദ്യയിലൂടെ സഞ്ചരിച്ച് അവർ പംഫുല്യാപ്രവിശ്യയിലെത്തി. അവിടെ പെർഗാ പട്ടണത്തിൽ വചനം പ്രസംഗിച്ചശേഷം അവർ അത്തല്യാ തുറമുഖത്തേക്കു പോയി. അത്തല്യയിൽനിന്ന് അവർ കപ്പലിൽ തിരികെ അന്ത്യോക്യയിലേക്കു യാത്രയായി. അവർ ഇപ്പോൾ പൂർത്തിയാക്കിയ പ്രവർത്തനത്തിന് അവരെ ദൈവകൃപയിൽ സമർപ്പിച്ച് അയച്ചത് അവിടെവെച്ചായിരുന്നല്ലോ. അന്ത്യോക്യയിൽ എത്തിയശേഷം അവർ സഭയെ വിളിച്ചുകൂട്ടി. ദൈവം യെഹൂദേതരർക്കായി വിശ്വാസത്തിന്റെ വാതിൽ തുറന്നുകൊടുത്തതുൾപ്പെടെ, അവിടന്നു തങ്ങളിലൂടെ ചെയ്ത എല്ലാക്കാര്യങ്ങളും അവരോടു വിശദീകരിച്ചു. അതിനുശേഷം ശിഷ്യരോടുകൂടെ അവർ ഏറെക്കാലം അവിടെ താമസിച്ചു.