അപ്പൊ.പ്രവൃത്തികൾ 14:23-28
അപ്പൊ.പ്രവൃത്തികൾ 14:23-28 MCV
പൗലോസും ബർന്നബാസും ഓരോ സഭയിലും സഭാമുഖ്യന്മാരെ നിയമിച്ചു. പ്രാർഥനയോടെയും ഉപവാസത്തോടെയും തങ്ങൾ വിശ്വാസമർപ്പിച്ച കർത്താവിൽ അവരെ ഭരമേൽപ്പിച്ചു. പിസിദ്യയിലൂടെ സഞ്ചരിച്ച് അവർ പംഫുല്യാപ്രവിശ്യയിലെത്തി. അവിടെ പെർഗാ പട്ടണത്തിൽ വചനം പ്രസംഗിച്ചശേഷം അവർ അത്തല്യാ തുറമുഖത്തേക്കു പോയി. അത്തല്യയിൽനിന്ന് അവർ കപ്പലിൽ തിരികെ അന്ത്യോക്യയിലേക്കു യാത്രയായി. അവർ ഇപ്പോൾ പൂർത്തിയാക്കിയ പ്രവർത്തനത്തിന് അവരെ ദൈവകൃപയിൽ സമർപ്പിച്ച് അയച്ചത് അവിടെവെച്ചായിരുന്നല്ലോ. അന്ത്യോക്യയിൽ എത്തിയശേഷം അവർ സഭയെ വിളിച്ചുകൂട്ടി. ദൈവം യെഹൂദേതരർക്കായി വിശ്വാസത്തിന്റെ വാതിൽ തുറന്നുകൊടുത്തതുൾപ്പെടെ, അവിടന്നു തങ്ങളിലൂടെ ചെയ്ത എല്ലാക്കാര്യങ്ങളും അവരോടു വിശദീകരിച്ചു. അതിനുശേഷം ശിഷ്യരോടുകൂടെ അവർ ഏറെക്കാലം അവിടെ താമസിച്ചു.

