2 ശമൂവേൽ 22:48-51

2 ശമൂവേൽ 22:48-51 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എനിക്കുവേണ്ടി പ്രതികാരം ചെയ്യുന്നവനും ജനതകളെ എനിക്ക് കീഴാക്കുന്നവനും ദൈവം തന്നെ. അവിടുന്ന് എന്‍റെ ശത്രുക്കളിൽനിന്ന് എന്നെ വിടുവിക്കുന്നു; എനിക്കെതിരെ എഴുന്നേല്ക്കുന്നവർക്കു മീതെ അങ്ങ് എന്നെ ഉയർത്തുന്നു; അക്രമിയിൽനിന്ന് അങ്ങ് എന്നെ വിടുവിക്കുന്നു. അതുകൊണ്ട്, യഹോവേ, ഞാൻ ജനതകളുടെ മദ്ധ്യേ അങ്ങേയ്ക്ക് സ്തോത്രം ചെയ്യും, അങ്ങേയുടെ നാമത്തെ ഞാൻ കീർത്തിക്കും. അവിടുന്ന് തന്‍റെ രാജാവിന് രക്ഷാഗോപുരം ആകുന്നു; അവിടുത്തെ അഭിഷിക്തനു ദയ കാണിക്കുന്നു; ദാവീദിനും അവന്‍റെ സന്തതിക്കും എന്നെന്നേക്കും തന്നെ.”

പങ്ക് വെക്കു
2 ശമൂവേൽ 22 വായിക്കുക

2 ശമൂവേൽ 22:48-51 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു. അവൻ ശത്രുവശത്തുനിന്നു എന്നെ വിടുവിക്കുന്നു; എന്നോടു എതിർക്കുന്നവർക്കു മീതെ നീ എന്നെ ഉയർത്തുന്നു; സാഹസക്കാരന്റെ കയ്യിൽനിന്നു നീ എന്നെ വിടുവിക്കുന്നു. അതുകൊണ്ടു, യഹോവേ, ഞാൻ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും, നിന്റെ നാമത്തെ ഞാൻ കീർത്തിക്കും. അവൻ തന്റെ രാജാവിന്നു മഹാരക്ഷ നല്കുന്നു; തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നേ.

പങ്ക് വെക്കു
2 ശമൂവേൽ 22 വായിക്കുക

2 ശമൂവേൽ 22:48-51 സമകാലിക മലയാളവിവർത്തനം (MCV)

അവിടന്ന് എനിക്കുവേണ്ടി പ്രതികാരംചെയ്യുന്ന ദൈവം, അവിടന്ന് രാഷ്ട്രങ്ങളെ എനിക്കു വിധേയപ്പെടുത്തി തന്നിരിക്കുന്നു, അവിടന്നെന്നെ എന്റെ ശത്രുക്കളിൽനിന്ന് വിടുവിക്കുന്നു. എന്റെ വൈരികൾക്കുമേൽ അവിടന്നെന്നെ ഉയർത്തി; അക്രമികളിൽനിന്ന് അവിടന്നെന്നെ മോചിപ്പിച്ചു. അതുകൊണ്ട്, യഹോവേ, ഞാൻ അങ്ങയെ രാഷ്ട്രങ്ങളുടെ മധ്യേ പുകഴ്ത്തും; അവിടത്തെ നാമത്തിനു സ്തുതിപാടും. “അവിടന്ന് തന്റെ രാജാവിനു മഹാവിജയം നൽകുന്നു; അവിടത്തെ അഭിഷിക്തനോട് അചഞ്ചലമായ ദയ പ്രകടിപ്പിക്കുന്നു, ദാവീദിനോടും അദ്ദേഹത്തിന്റെ പിൻഗാമികൾക്കും എന്നേക്കുംതന്നെ.”

പങ്ക് വെക്കു
2 ശമൂവേൽ 22 വായിക്കുക