2 രാജാക്കന്മാർ 4:27-29
2 രാജാക്കന്മാർ 4:27-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൾ പർവതത്തിൽ ദൈവപുരുഷന്റെ അടുക്കൽ എത്തിയപ്പോൾ അവന്റെ കാൽ പിടിച്ചു; ഗേഹസി അവളെ മാറ്റുവാൻ അടുത്തു ചെന്നാറെ ദൈവപുരുഷൻ: അവളെ വിടുക; അവൾക്കു വലിയ മനോവ്യസനം ഉണ്ട്; യഹോവ അത് എന്നെ അറിയിക്കാതെ മറച്ചിരിക്കുന്നു എന്നു പറഞ്ഞു. ഞാൻ യജമാനനോട് ഒരു മകനെ ചോദിച്ചിരുന്നുവോ? എന്നെ ചതിക്കരുതേ എന്നു ഞാൻ പറഞ്ഞില്ലയോ എന്ന് അവൾ പറഞ്ഞു. ഉടനെ അവൻ ഗേഹസിയോട്: നീ അര കെട്ടി എന്റെ വടിയും കൈയിൽ എടുത്തുപോക; നീ ആരെ എങ്കിലും കണ്ടാൽ വന്ദനം ചെയ്യരുത്; നിന്നെ വന്ദനം ചെയ്താൽ പ്രതിവന്ദനം പറകയും അരുത്; എന്റെ വടി ബാലന്റെ മുഖത്തു വയ്ക്കേണം എന്നു പറഞ്ഞു.
2 രാജാക്കന്മാർ 4:27-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവൾ കർമ്മേലിൽ പ്രവാചകന്റെ അടുക്കൽ ചെന്ന് അദ്ദേഹത്തിന്റെ കാലിൽ കെട്ടിപ്പിടിച്ചു. അവളെ മാറ്റുവാൻ ഗേഹസി മുമ്പോട്ടു വന്നപ്പോൾ പ്രവാചകൻ പറഞ്ഞു: “അവളെ വിട്ടേക്കുക; അവൾ കഠിനദുഃഖത്തിലാണ്. സർവേശ്വരൻ അതിന്റെ കാരണം എന്നിൽനിന്ന് മറച്ചിരിക്കുകയാണ്.” സ്‍ത്രീ പ്രവാചകനോടു പറഞ്ഞു: “പ്രഭോ, ഞാൻ ഒരു പുത്രനുവേണ്ടി അങ്ങയോട് ആവശ്യപ്പെട്ടിരുന്നില്ലല്ലോ? എന്നെ വഞ്ചിക്കരുതെന്നു ഞാൻ പറഞ്ഞതല്ലേ?” പ്രവാചകൻ ഗേഹസിയോടു പറഞ്ഞു: “ഉടൻ യാത്രയ്‍ക്കൊരുങ്ങി എന്റെ വടിയുമെടുത്ത് പുറപ്പെടുക; വഴിയിൽ ആരെയും അഭിവാദനം ചെയ്യരുത്. ആരെങ്കിലും നിന്നെ അഭിവാദനം ചെയ്താൽ മറുപടി പറയാൻ നില്‌ക്കയുമരുത്. എന്റെ വടി ബാലന്റെ മുഖത്തു വയ്‍ക്കണം.”
2 രാജാക്കന്മാർ 4:27-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൾ പർവ്വതത്തിൽ ദൈവപുരുഷന്റെ അടുക്കൽ എത്തിയപ്പോൾ അവന്‍റെ കാൽക്കൽ വീണു; ഗേഹസി അവളെ പിടിച്ചു മാറ്റുവാൻ അടുത്തുചെന്നപ്പോൾ ദൈവപുരുഷൻ: “അവളെ വിടുക; അവൾക്കു വലിയ മനോവ്യസനം ഉണ്ട്; യഹോവ അത് എന്നെ അറിയിക്കാതെ മറച്ചിരിക്കുന്നു” എന്നു പറഞ്ഞു. “ഞാൻ യജമാനനോട് ഒരു മകനെ ചോദിച്ചിരുന്നുവോ? എന്നെ ചതിക്കരുതേ എന്നു ഞാൻ പറഞ്ഞില്ലയോ” എന്നു അവൾ പറഞ്ഞു. ഉടനെ അവൻ ഗേഹസിയോട്: “നീ അരകെട്ടി എന്‍റെ വടിയും കയ്യിൽ എടുത്തു പോകുക; നീ ആരെ എങ്കിലും കണ്ടാൽ വന്ദനം ചെയ്യരുത്; നിന്നെ വന്ദനം ചെയ്താൽ പ്രതിവന്ദനം പറയുകയും അരുത്; എന്റെ വടി ബാലന്റെ മുഖത്തു വയ്ക്കേണം” എന്നു പറഞ്ഞു.
2 രാജാക്കന്മാർ 4:27-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൾ പർവ്വതത്തിൽ ദൈവപുരുഷന്റെ അടുക്കൽ എത്തിയപ്പോൾ അവന്റെ കാൽ പിടിച്ചു; ഗേഹസി അവളെ മാറ്റുവാൻ അടുത്തുചെന്നാറെ ദൈവപുരുഷൻ: അവളെ വിടുക; അവൾക്കു വലിയ മനോവ്യസനം ഉണ്ടു; യഹോവ അതു എന്നെ അറിയിക്കാതെ മറെച്ചിരിക്കുന്നു എന്നു പറഞ്ഞു. ഞാൻ യജമാനനോടു ഒരു മകനെ ചോദിച്ചിരുന്നുവോ? എന്നെ ചതിക്കരുതേ എന്നു ഞാൻ പറഞ്ഞില്ലയോ എന്നു അവൾ പറഞ്ഞു. ഉടനെ അവൻ ഗേഹസിയോടു: നീ അര കെട്ടി എന്റെ വടിയും കയ്യിൽ എടുത്തു പോക; നീ ആരെ എങ്കിലും കണ്ടാൽ വന്ദനം ചെയ്യരുതു; നിന്നെ വന്ദനം ചെയ്താൽ പ്രതിവന്ദനം പറകയും അരുതു; എന്റെ വടി ബാലന്റെ മുഖത്തു വെക്കേണം എന്നു പറഞ്ഞു.
2 രാജാക്കന്മാർ 4:27-29 സമകാലിക മലയാളവിവർത്തനം (MCV)
അവൾ പർവതത്തിൽ ദൈവപുരുഷന്റെ അടുക്കലെത്തിയപ്പോൾ അദ്ദേഹത്തിന്റെ പാദങ്ങളിൽ കെട്ടിപ്പിടിച്ചു. അവളെ പിടിച്ചുമാറ്റുന്നതിനായി ഗേഹസി വന്നു. അപ്പോൾ ദൈവപുരുഷൻ: “അവളെ വിടുക! അവൾക്കു കഠിനമായ ദുഃഖമുണ്ട്. എന്നാൽ യഹോവ അത് എന്നെ അറിയിക്കാതെ മറച്ചുവെച്ചിരിക്കുന്നു” എന്നു പറഞ്ഞു. “ഞാൻ അങ്ങയോട് ഒരു മകനെ ചോദിച്ചിരുന്നോ? എന്നെ ചതിക്കരുതേ എന്നു ഞാൻ പറഞ്ഞിരുന്നില്ലേ?” എന്ന് അവൾ പറഞ്ഞു. എലീശാ ഗേഹസിയോട്: “നിന്റെ അര മുറുക്കി എന്റെ വടിയും കൈയിലെടുത്തു കൊണ്ടുപോകുക. നീ ആരെയെങ്കിലും കണ്ടാൽ അഭിവാദനം ചെയ്യരുത്, ആരെങ്കിലും നിന്നെ അഭിവാദനം ചെയ്താൽ പ്രത്യഭിവാദനം ചെയ്യുകയുമരുത്. എന്റെ വടി ബാലന്റെ മുഖത്ത് വെക്കുക” എന്നു പറഞ്ഞു.