2 രാജാക്കന്മാർ 18:7-8
2 രാജാക്കന്മാർ 18:7-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവൻ ചെന്നേടത്തൊക്കെയും കൃതാർഥനായ് വന്നു; അവൻ അശ്ശൂർരാജാവിനോടു മത്സരിച്ച് അവനെ സേവിക്കാതിരുന്നു. അവൻ ഫെലിസ്ത്യരെ ഗസ്സയോളം തോല്പിച്ചു; കാവൽക്കാരുടെ ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെയുള്ള അതിന്റെ പ്രദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.
2 രാജാക്കന്മാർ 18:7-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്ന് അദ്ദേഹത്തോടൊത്ത് ഉണ്ടായിരുന്നു; തന്റെ ഉദ്യമങ്ങളിലെല്ലാം അദ്ദേഹം വിജയശ്രീലാളിതനാകുകയും ചെയ്തു. അദ്ദേഹം അസ്സീറിയാരാജാവിനു വിധേയനാകാതെ എതിർത്തുനിന്നു. ഹിസ്ക്കീയാ ഗസ്സയുടെ അതിർത്തിവരെ ഫെലിസ്ത്യരെ തോല്പിച്ചു; കാവൽഗോപുരം തൊട്ട് കോട്ട കെട്ടി ഉറപ്പിച്ച വൻനഗരംവരെ അദ്ദേഹം അവരെ പരാജയപ്പെടുത്തി.
2 രാജാക്കന്മാർ 18:7-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവൻ എവിടെയൊക്കെ പോയോ അവിടെയൊക്കെ കൃതാർത്ഥനായിത്തീർന്നു; അവൻ അശ്ശൂർ രാജാവിനോടു മത്സരിച്ച് അവനെ സേവിക്കാതിരുന്നു. അവൻ ഫെലിസ്ത്യരെ ഗസ്സയോളം തോല്പിച്ചു; കാവല്ക്കാരുടെ ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെ ഫെലിസ്ത്യപ്രദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.
2 രാജാക്കന്മാർ 18:7-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവൻ ചെന്നേടത്തൊക്കെയും കൃതാർത്ഥനായ്വന്നു; അവൻ അശ്ശൂർരാജാവിനോടു മത്സരിച്ചു അവനെ സേവിക്കാതിരുന്നു. അവൻ ഫെലിസ്ത്യരെ ഗസ്സയോളം തോല്പിച്ചു; കാവല്ക്കാരുടെ ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെയുള്ള അതിന്റെ പ്രദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.
2 രാജാക്കന്മാർ 18:7-8 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയും അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നു; താൻ ഏറ്റെടുത്ത കാര്യങ്ങളിലെല്ലാം അദ്ദേഹം വിജയംകൈവരിച്ചു. അദ്ദേഹം അശ്ശൂർരാജാവിനോട് എതിർത്തുനിന്നു; അദ്ദേഹത്തെ സേവിച്ചില്ല. കാവൽഗോപുരംമുതൽ കോട്ടകെട്ടി ബലപ്പെടുത്തിയ നഗരംവരെ, ഗസ്സാപട്ടണവും ചുറ്റുമുള്ള പ്രദേശങ്ങൾവരെയും അദ്ദേഹം ഫെലിസ്ത്യരെ തോൽപ്പിച്ചു.