2 ദിനവൃത്താന്തം 4:11-12
2 ദിനവൃത്താന്തം 4:11-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഹൂരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; ഇങ്ങനെ ഹൂരാം ദൈവാലയത്തിൽ ശലോമോൻരാജാവിനുവേണ്ടി ചെയ്ത പണി തീർത്തു. സ്തംഭങ്ങൾ, രണ്ടു സ്തംഭങ്ങളുടെ തലയ്ക്കലുള്ള ഗോളാകാരമായ പോതികകൾ, സ്തംഭങ്ങളുടെ തലയ്ക്കലുള്ള പോതികകളുടെ ഗോളങ്ങളെ മൂടുവാൻ രണ്ടു വലപ്പണി
2 ദിനവൃത്താന്തം 4:11-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കലങ്ങളും കോരികകളും തളികകളും ഹൂരാം നിർമ്മിച്ചു. അങ്ങനെ ദേവാലയത്തിനുവേണ്ടി ചെയ്തു കൊടുക്കാമെന്നു ശലോമോനോട് ഏറ്റിരുന്ന പണികളെല്ലാം ഹൂരാം പൂർത്തിയാക്കി. രണ്ടു സ്തംഭങ്ങൾ, സ്തംഭങ്ങളുടെ മുകളിൽ ഗോളാകൃതിയിൽ ഉണ്ടാക്കിയ മകുടങ്ങൾ, മകുടങ്ങളുടെ ചുറ്റുമായി കോർത്തിണക്കിയ കണ്ഠാഭരണങ്ങൾ പോലെയുള്ള ചങ്ങലകൾ
2 ദിനവൃത്താന്തം 4:11-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഹൂരാം കലങ്ങളും ചട്ടുകങ്ങളും തളികകളും ഉണ്ടാക്കി; ഇങ്ങനെ ഹൂരാം ദൈവാലയത്തിൽ ശലോമോൻരാജാവിനു വേണ്ടി ചെയ്യേണ്ടിയിരുന്ന പണികൾ തീർത്തു. രണ്ടു തൂണുകൾ, തൂണുകളുടെ മുകളിലുള്ള ഗോളാകാരമായ മകുടങ്ങൾ, മകുടങ്ങളെ മൂടുവാൻ രണ്ടു വലപ്പണി
2 ദിനവൃത്താന്തം 4:11-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഹൂരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; ഇങ്ങനെ ഹൂരാം ദൈവാലയത്തിൽ ശലോമോൻരാജാവിന്നു വേണ്ടി ചെയ്ത പണി തീർത്തു. സ്തംഭങ്ങൾ, രണ്ടു സ്തംഭങ്ങളുടെ തലെക്കലുള്ള ഗോളാകാരമായ പോതികകൾ, സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ ഗോളങ്ങളെ മൂടുവാൻ രണ്ടു വലപ്പണി
2 ദിനവൃത്താന്തം 4:11-12 സമകാലിക മലയാളവിവർത്തനം (MCV)
പാത്രങ്ങൾ, കോരികകൾ, സുഗന്ധദ്രവ്യങ്ങളുംമറ്റും കോരിത്തളിക്കുന്നതിനുള്ള കുഴിഞ്ഞപാത്രങ്ങൾ മുതലായവയും ഹൂരാം നിർമിച്ചു. അങ്ങനെ, ദൈവത്തിന്റെ ആലയത്തിൽ ശലോമോൻ രാജാവിനുവേണ്ടി തന്നെ ഏൽപ്പിച്ചിരുന്ന ജോലികൾ ഹീരാം പൂർത്തീകരിച്ചു: രണ്ടു സ്തംഭങ്ങൾ; സ്തംഭാഗ്രങ്ങളിൽ ഗോളാകൃതിയിലുള്ള രണ്ടു മകുടങ്ങൾ; സ്തംഭാഗ്രങ്ങളിലെ രണ്ടുമകുടങ്ങളും അലങ്കരിക്കുന്ന രണ്ടുകൂട്ടം വലപ്പണികൾ