2 ദിനവൃത്താന്തം 15:3-6
2 ദിനവൃത്താന്തം 15:3-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യിസ്രായേൽ ഇപ്പോൾ ബഹുകാലമായി സത്യദൈവവും, ഉപദേശിക്കുന്ന പുരോഹിതനും ന്യായപ്രമാണവും ഇല്ലാതിരിക്കുന്നു; എന്നാൽ അവർ തങ്ങളുടെ ഞെരുക്കത്തിൽ യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു തിരിഞ്ഞ് അവനെ അന്വേഷിച്ചപ്പോൾ, അവർ അവനെ കണ്ടെത്തി. ആ കാലത്ത് പോക്കുവരവിനു സമാധാനം ഇല്ലാതവണ്ണം ദേശനിവാസികൾക്ക് ഒക്കെയും മഹാകലാപങ്ങൾ ഭവിച്ചു. ദൈവം അവരെ സകലവിധ കഷ്ടങ്ങളാലും പീഡിപ്പിച്ചതുകൊണ്ടു ജാതി ജാതിയെയും പട്ടണം പട്ടണത്തെയും തകർത്തുകളഞ്ഞു.

2 ദിനവൃത്താന്തം 15:3-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേലിനു സത്യദൈവമോ പഠിപ്പിക്കുന്നതിനു പുരോഹിതനോ ധർമശാസ്ത്രമോ ഇല്ലാതായിട്ടു ദീർഘനാളുകളായി. കഷ്ടതയിലായിരുന്നപ്പോൾ ഇസ്രായേൽ തങ്ങളുടെ ദൈവമായ സർവേശ്വരനിലേക്കു തിരിഞ്ഞു. അവർ അവിടുത്തെ അന്വേഷിച്ചു; കണ്ടെത്തുകയും ചെയ്തു. അന്നു സകല ദേശങ്ങളിലും അക്രമങ്ങളും കലാപങ്ങളും നടമാടിയിരുന്നതിനാൽ ആരും സുരക്ഷിതരായിരുന്നില്ല. ദൈവം സകലവിധ ദുരിതങ്ങളും അവരുടെമേൽ വരുത്തിയതുകൊണ്ട് ജനത ജനതയ്ക്കെതിരെയും പട്ടണം പട്ടണത്തിനെതിരെയും യുദ്ധം ചെയ്ത് അന്യോന്യം നശിച്ചു.
2 ദിനവൃത്താന്തം 15:3-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യിസ്രായേൽ ദീർഘകാലമായി സത്യദൈവവും ഉപദേശിക്കുന്ന പുരോഹിതനും ന്യായപ്രമാണവും ഇല്ലാതിരിക്കുന്നു; എന്നാൽ അവർ തങ്ങളുടെ ഞെരുക്കത്തിൽ യിസ്രായേലിന്റെ ദൈവമായ യഹോവയിലേക്കു തിരിഞ്ഞ് അവനെ അന്വേഷിച്ചപ്പോൾ, അവർ അവനെ കണ്ടെത്തി. ”ആ കാലത്ത് ദേശനിവാസികൾക്ക് മഹാകലാപങ്ങൾ മൂലം സമാധാനം നഷ്ടമാകയും പോക്കുവരവ് സുരക്ഷിതമല്ലാതാകയും ചെയ്തു. ദൈവം അവരെ സകലവിധ കഷ്ടങ്ങളാലും പീഡിപ്പിച്ചതുകൊണ്ട് ജനത ജനതയേയും പട്ടണം പട്ടണത്തെയും നശിപ്പിച്ചു.
2 ദിനവൃത്താന്തം 15:3-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യിസ്രായേൽ ഇപ്പോൾ ബഹുകാലമായി സത്യദൈവവും ഉപദേശിക്കുന്ന പുരോഹിതനും ന്യായപ്രമാണവും ഇല്ലാതിരിക്കുന്നു; എന്നാൽ അവർ തങ്ങളുടെ ഞെരുക്കത്തിൽ യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു തിരിഞ്ഞു അവനെ അന്വേഷിച്ചപ്പോൾ, അവർ അവനെ കണ്ടെത്തി. ആ കാലത്തു പോക്കുവരവിന്നു സമാധാനം ഇല്ലാതവണ്ണം ദേശനിവാസികൾക്കു ഒക്കെയും മഹാകലാപങ്ങൾ ഭവിച്ചു. ദൈവം അവരെ സകലവിധകഷ്ടങ്ങളാലും പീഡിപ്പിച്ചതുകൊണ്ടു ജാതി ജാതിയെയും പട്ടണം പട്ടണത്തെയും തകർത്തുകളഞ്ഞു.
2 ദിനവൃത്താന്തം 15:3-6 സമകാലിക മലയാളവിവർത്തനം (MCV)
വളരെക്കാലമായി ഇസ്രായേലിന് സത്യദൈവമോ പ്രബോധിപ്പിക്കാൻ ഒരു പുരോഹിതനോ ന്യായപ്രമാണമോ ഇല്ലാതിരുന്നു. എന്നാൽ അവർ തങ്ങളുടെ കഷ്ടതയിൽ ഇസ്രായേലിന്റെ ദൈവമായ യഹോവയിലേക്കു തിരിഞ്ഞു; അവിടത്തെ അന്വേഷിച്ചു; കണ്ടെത്തുകയും ചെയ്തു. അക്കാലത്ത് ദേശവാസികളെല്ലാം കലാപങ്ങളിൽ അകപ്പെട്ടിരുന്നതിനാൽ നാട്ടിൽ ഇറങ്ങി സഞ്ചരിക്കുന്നത് സുരക്ഷിതമായിരുന്നില്ല. ദൈവം സകലവിധമായ കഷ്ടതകൾകൊണ്ടും അവരെ പീഡിപ്പിച്ചുകൊണ്ടിരുന്നതിനാൽ ഒരു രാജ്യം മറ്റൊരു രാജ്യത്താലും ഒരു നഗരം മറ്റൊരു നഗരത്താലും തകർക്കപ്പെട്ടുകൊണ്ടിരുന്നു.