1 ശമൂവേൽ 13:19-23

1 ശമൂവേൽ 13:19-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ യിസ്രായേൽദേശത്തെങ്ങും ഒരു കൊല്ലനെ കാൺമാനില്ലായിരുന്നു; എബ്രായർ വാളോ കുന്തമോ തീർപ്പിക്കരുത് എന്നു ഫെലിസ്ത്യർ പറഞ്ഞു. യിസ്രായേല്യർ തങ്ങളുടെ കൊഴു, കലപ്പ, മഴു, മൺവെട്ടി എന്നിവ കാച്ചിപ്പാൻ ഫെലിസ്ത്യരുടെ അടുക്കൽ ചെല്ലേണ്ടിവന്നു. എന്നാൽ മൺവെട്ടി, കലപ്പ, മുപ്പല്ലി, മഴു എന്നിവയ്ക്കായും മുടിങ്കോൽ കൂർപ്പിപ്പാനും അവർക്ക് അരം ഉണ്ടായിരുന്നു. ആകയാൽ യുദ്ധസമയത്ത് ശൗലിനോടും യോനാഥാനോടും കൂടെയുള്ള ജനത്തിൽ ഒരുത്തനും വാളും കുന്തവും ഉണ്ടായിരുന്നില്ല; ശൗലിനും അവന്റെ മകൻ യോനാഥാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫെലിസ്ത്യരുടെ പട്ടാളമോ മിക്മാസിലെ ചുരംവരെ പുറപ്പെട്ടുവന്നു.

പങ്ക് വെക്കു
1 ശമൂവേൽ 13 വായിക്കുക

1 ശമൂവേൽ 13:19-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അക്കാലത്ത് ഇസ്രായേലിൽ ഒരിടത്തും കൊല്ലപ്പണിക്കാരുണ്ടായിരുന്നില്ല; ഇസ്രായേല്യർ വാളും കുന്തവും ഉണ്ടാക്കാതിരിക്കാൻ ഫെലിസ്ത്യർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇസ്രായേല്യർക്ക് അവരുടെ കൊഴുവും തൂമ്പയും കോടാലിയും അരിവാളും മൂർച്ചവരുത്താൻ ഫെലിസ്ത്യരുടെ അടുക്കൽ പോകേണ്ടിയിരുന്നു. കൊഴുവും തൂമ്പയും നന്നാക്കാൻ മൂന്നിൽ രണ്ടു ശേക്കെലും കോടാലിക്കും മുടിങ്കോലിനും മൂന്നിലൊന്നു ശേക്കെലുമായിരുന്നു കൂലി. യുദ്ധസമയത്ത് ശൗലിനും യോനാഥാനുമല്ലാതെ കൂടെയുണ്ടായിരുന്ന മറ്റാർക്കും വാളോ കുന്തമോ ഉണ്ടായിരുന്നില്ല. ഫെലിസ്ത്യരുടെ ഒരു സൈന്യവ്യൂഹം മിക്മാസ് ചുരത്തിലേക്കു നീങ്ങി.

പങ്ക് വെക്കു
1 ശമൂവേൽ 13 വായിക്കുക

1 ശമൂവേൽ 13:19-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എന്നാൽ യിസ്രായേൽ ദേശത്ത് ഒരിടത്തും ഒരു കൊല്ലൻ ഇല്ലായിരുന്നു; കാരണം “എബ്രായർ വാളോ കുന്തമോ തീർപ്പിക്കരുത്” എന്നു ഫെലിസ്ത്യർ പറഞ്ഞിരുന്നു. യിസ്രായേല്യർക്ക് തങ്ങളുടെ കൊഴു, കലപ്പ, മൺവെട്ടി, കോടാലി, അരിവാൾ എന്നിവയുടെ മൂർച്ച കൂട്ടുവാൻ ഫെലിസ്ത്യരുടെ അടുക്കൽ പോകേണ്ടിയിരുന്നു. എന്നാൽ മൺവെട്ടി, കലപ്പ, മുപ്പല്ലി, മഴു എന്നിവയ്ക്കായും മുടിങ്കോൽ കൂർപ്പിക്കുവാനും അവർക്ക് അരം ഉണ്ടായിരുന്നു. അതുകൊണ്ട് യുദ്ധസമയത്ത് ശൗലിനോടും യോനാഥാനോടും കൂടെയുള്ള ജനത്തിൽ ആർക്കും വാളും കുന്തവും ഉണ്ടായിരുന്നില്ല; ശൗലിനും അവന്‍റെ മകൻ യോനാഥാനും മാത്രമേ അവ ഉണ്ടായിരുന്നുള്ളു. ഫെലിസ്ത്യരുടെ പട്ടാളമോ മിക്മാസിലെ ചുരംവരെ പുറപ്പെട്ടുവന്നു.

പങ്ക് വെക്കു
1 ശമൂവേൽ 13 വായിക്കുക

1 ശമൂവേൽ 13:19-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ യിസ്രായേൽദേശത്തെങ്ങും ഒരു കൊല്ലനെ കാണ്മാനില്ലായിരുന്നു; എബ്രായർ വാളോ കുന്തമോ തീർപ്പിക്കരുതു എന്നു ഫെലിസ്ത്യർ പറഞ്ഞു. യിസ്രായേല്യർ തങ്ങളുടെ കൊഴു, കലപ്പ, മഴു, മൺവെട്ടി എന്നിവ കാച്ചിപ്പാൻ ഫെലിസ്ത്യരുടെ അടുക്കൽ ചെല്ലേണ്ടിവന്നു. എന്നാൽ മൺവെട്ടി, കലപ്പ, മുപ്പല്ലി, മഴു എന്നിവെക്കായും മുടിങ്കോൽ കൂർപ്പിപ്പാനും അവർക്കു അരം ഉണ്ടായിരുന്നു. ആകയാൽ യുദ്ധസമയത്തു ശൗലിനോടും യോനാഥാനോടും കൂടെയുള്ള ജനത്തിൽ ഒരുത്തന്നും വാളും കുന്തവും ഉണ്ടായിരുന്നില്ല; ശൗലിന്നും അവന്റെ മകൻ യോനാഥാന്നും മാത്രമേ ഉണ്ടായിരുന്നുള്ളു. ഫെലിസ്ത്യരുടെ പട്ടാളമോ മിക്മാസിലെ ചുരംവരെ പുറപ്പെട്ടുവന്നു.

പങ്ക് വെക്കു
1 ശമൂവേൽ 13 വായിക്കുക

1 ശമൂവേൽ 13:19-23 സമകാലിക മലയാളവിവർത്തനം (MCV)

ഇസ്രായേൽദേശത്തെങ്ങും ഒരു ഇരുമ്പുപണിക്കാരനെപ്പോലും കാണാനില്ലായിരുന്നു. “എബ്രായർ വാളും കുന്തവും തീർപ്പിക്കരുത്!” എന്നു ഫെലിസ്ത്യർ പറഞ്ഞിരുന്നു. തങ്ങളുടെ കലപ്പ, കൈക്കോടാലി, മഴു, അരിവാൾ മുതലായവ മൂർച്ചകൂട്ടുന്നതിനായി ഇസ്രായേല്യർ ഫെലിസ്ത്യരുടെ അടുത്തു വരുമായിരുന്നു. കലപ്പയും കൈക്കോടാലിയും മൂർച്ചകൂട്ടുന്നതിനു മൂന്നിൽരണ്ടു ശേക്കേലും മുൾക്കൊളുത്ത്, മഴു, മുൾക്കോൽ ഇവയ്ക്കു മൂന്നിലൊന്നു ശേക്കേലും വീതം കൂലി ഈടാക്കിയിരുന്നു. അതിനാൽ യുദ്ധസമയത്ത് ശൗലിന്റെയും യോനാഥാന്റെയുംകൂടെയുള്ള ഭടന്മാരിൽ ആർക്കുംതന്നെ ഒരു വാളോ കുന്തമോ ഉണ്ടായിരുന്നില്ല. ശൗലിനും അദ്ദേഹത്തിന്റെ മകൻ യോനാഥാനുംമാത്രമേ അവ ഉണ്ടായിരുന്നുള്ളൂ. ഫെലിസ്ത്യരുടെ കൊള്ളസംഘങ്ങളിൽ ഒന്ന് മിക്-മാസിനടുത്തുള്ള ചുരത്തിലേക്കു കടന്നു.

പങ്ക് വെക്കു
1 ശമൂവേൽ 13 വായിക്കുക