1 രാജാക്കന്മാർ 19:20
1 രാജാക്കന്മാർ 19:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അയാൾ ഉടൻതന്നെ കാളകളെ വിട്ടു ഏലിയായുടെ അടുക്കലേക്ക് ഓടിച്ചെന്നു പറഞ്ഞു: “ഞാൻ മാതാപിതാക്കന്മാരെ ചുംബിച്ചു യാത്രപറഞ്ഞിട്ട് അങ്ങയെ അനുഗമിക്കാം.” “അങ്ങനെയാകട്ടെ, ഞാൻ നിന്നെ തടസ്സപ്പെടുത്തുന്നില്ല” ഏലിയാ പറഞ്ഞു.
1 രാജാക്കന്മാർ 19:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ കാളയെ വിട്ട് ഏലീയാവിന്റെ പിന്നാലെ ഓടി: ഞാൻ എന്റെ അപ്പനെയും അമ്മയെയും ചുംബിച്ചുകൊള്ളട്ടെ; അതിന്റെശേഷം ഞാൻ നിന്റെ പിന്നാലെ വരാം എന്നു പറഞ്ഞു. അതിന് അവൻ: പോയിവരിക; എന്നാൽ ഞാൻ നിനക്ക് എന്തു ചെയ്തിരിക്കുന്നു എന്നോർക്ക എന്നു പറഞ്ഞു.
1 രാജാക്കന്മാർ 19:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ കാളയെ വിട്ട് ഏലീയാവിന്റെ പിന്നാലെ ഓടി: ”ഞാൻ എന്റെ അപ്പനെയും അമ്മയെയും ചുംബിച്ചുകൊള്ളട്ടെ; അതിന്റെശേഷം ഞാൻ നിന്റെ പിന്നാലെ വരാം” എന്നു പറഞ്ഞു. അതിന് അവൻ: ”പോയി വരിക; എന്നാൽ ഞാൻ നിനക്കു എന്തു ചെയ്തിരിക്കുന്നു എന്നോർക്ക” എന്നു പറഞ്ഞു.
1 രാജാക്കന്മാർ 19:20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ കാളയെ വിട്ടു ഏലീയാവിന്റെ പിന്നാലെ ഓടി: ഞാൻ എന്റെ അപ്പനെയും അമ്മയെയും ചുംബിച്ചു കൊള്ളട്ടെ; അതിന്റെശേഷം ഞാൻ നിന്റെ പിന്നാലെ വരാം എന്നു പറഞ്ഞു. അതിന്നു അവൻ: പോയി വരിക; എന്നാൽ ഞാൻ നിനക്കു എന്തു ചെയ്തിരിക്കുന്നു എന്നോർക്ക എന്നു പറഞ്ഞു.
1 രാജാക്കന്മാർ 19:20 സമകാലിക മലയാളവിവർത്തനം (MCV)
എലീശാ ഉടൻതന്നെ തന്റെ കാളകളെ ഉപേക്ഷിച്ച് ഏലിയാവിന്റെ പിന്നാലെ ഓടിച്ചെന്നു. “ഞാൻ മാതാപിതാക്കളെ ചുംബിച്ചു യാത്ര പറയട്ടെ? പിന്നെ, ഞാൻ അങ്ങയെ അനുഗമിക്കാം,” എന്ന് എലീശാ പറഞ്ഞു. “പോയിവരിക; എന്നാൽ, ഞാൻ നിനക്ക് എന്തു ചെയ്തിരിക്കുന്നു എന്ന കാര്യം ഓർക്കുക,” എന്ന് ഏലിയാവ് മറുപടി പറഞ്ഞു.